കേരളം ചുട്ടുപൊള്ളുന്നു; അഞ്ച് ജില്ലകള്‍ക്ക് സൂര്യതാപ മുന്നറിയിപ്പ്.

തിരുവനന്തപുരം: കേരളം ചുട്ടുപൊള്ളുന്നു. അഞ്ചു ജില്ലകളിലെ കൂടിയ താപനില രണ്ടുമുതല്‍ മൂന്ന് ഡിഗ്രിവരെ വര്‍ധിക്കാമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതോടെ ചൂടില്‍ വിയര്‍ത്തൊലിക്കുന്ന കേരളം വരും ദിവസങ്ങളില്‍ ഉരുകുമെന്നതില്‍ സംശയമില്ല. കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍, എറണാകുളം, കോട്ടയം എന്നീ ജില്ലകളില്‍ താപനില വര്‍ദ്ധിക്കാമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഫെബ്രുവരി ആദ്യവാരം മുതലാണ് കേരളത്തിലെ അന്തരീക്ഷ താപനിലയില്‍ വര്‍ദ്ധനവുണ്ടായത്. കഴിഞ്ഞ ഒരാഴ്ച കേരളത്തിലെ താപനിലയില്‍ 3 ഡിഗ്രി സെല്‍ഷ്യസിന്റെ വര്‍ദ്ധനവാണുണ്ടായത്. പാലക്കാട്‌ പകല്‍ചൂട് 41 ഡിഗ്രി സെല്‍ഷ്യസിലെത്തി. ഏപ്രില്‍, മെയ് മാസങ്ങളില്‍ ഒരു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ അഞ്ച് ഡിഗ്രി സെഷഷ്യസ് വരെ താപനില വര്‍ദ്ധിക്കും. നിലവില്‍ അനുഭവപ്പെടുന്ന ചൂട് മെയ് മാസം വരെ തുടരും. കഴിഞ്ഞ 20 വര്‍ഷത്തെ ശരാശരിയില്‍ ഏറ്റവും അധികം ചൂടനുഭവപ്പെട്ടത് പോയ നാല് വര്‍ഷങ്ങളിലാണ്.

  ബോബി ചെമ്മണ്ണൂറിനെതിരെ നടി ഹണി റോസ് നൽകിയ പരാതിയിൽ തീർപ്പ്; അറിയാൻ വായിക്കാം

മാര്‍ച്ച് മാസം അവസാനിക്കുന്നതോടെ വേനല്‍ മഴ ലഭിച്ചാല്‍ മാത്രമേ ചൂട് കുറയൂ എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ കണക്ക്കൂട്ടല്‍. ചൂട് കൂടിയ സാഹചര്യത്തില്‍ രണ്ട് മാസത്തേക്ക് തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ലേബര്‍ കമ്മീഷന്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ സംസ്ഥാനത്തിന്റെ പല ഇടങ്ങളിലും തൊഴിലാളികള്‍ ഈ സമയങ്ങളില്‍ പണിയെടുക്കുന്നത് പതിവ് കാഴ്ചയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ക്വാറി ദുരന്തം: 8 തൊഴിലാളികൾ മരിച്ചു; സുരക്ഷാ വീഴ്ചകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പൊന്മുട്ടയിടുന്ന ഈ താറാവിനും' പണികിട്ടി! ബെംഗളൂരു യാത്രക്കാർ പെരുവഴിയിൽ; കെ.എസ്.ആർ.ടി.സിക്ക് പ്രതിദിന വരുമാനം 65,000 നഷ്ടം
[masterslider id="10"]

Related posts