കാ​ര്‍​ഡ് ഇ​ല്ലാ​തെ എ​ടി​എ​മ്മിലൂടെ പണം പിൻവലിക്കാം!!

ന്യൂഡൽഹി: കാ​ര്‍​ഡി​ല്ലാ​തെ എ​ടിഎമ്മിലൂടെ പണം പിൻവലിക്കാനുള്ള സൗകര്യവുമായി എസ്ബിഐ. കാ​ര്‍​ഡ് ഇ​ല്ലാ​തെ 16,500 എ​സ്ബി​ഐ എ​ടി​മ്മു​ക​ളി​ലൂ​ടെ യോ​നോ വ​ഴി പ​ണം പിൻവലിക്കാൻ സാധിക്കും. യോ​നോ ക്യാഷാണ് പുതിയതായി എസ്ബിഐ അവതരിപ്പിച്ചിരിക്കുന്നത്.

സ്കി​മ്മിം​ഗ്, ക്ലോ​ണിം​ഗ് ത​ട്ടി​പ്പു​ക​ള്‍​ക്കു​ള്ള സാ​ധ്യ​ത ഇല്ല എന്നതിന് പു​റ​മെ ര​ണ്ട് ഒ​ത​ന്‍റി​ക്കേ​ഷ​നി​ലൂ​ടെ സു​ര​ക്ഷി​ത​മാ​ക്കി​യ ഇ​ട​പാ​ടു​ക​ളാ​ണ് യോനോയുടെ പ്ര​ത്യേ​ക​ത. ഇ​ട​പാ​ടു​ക​ള്‍​ക്കാ​യി ആ​റ​ക്ക​ങ്ങ​ളു​ള്ള യോ​നോ കാ​ഷ് പി​ന്‍ ആദ്യം തയ്യാറാക്കണം. റ​ഫ​റ​ന്‍​സ് ന​മ്പ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത മൊ​ബൈ​ല്‍ ന​മ്പ​റി​ലേ​ക്ക് എ​സ്‌എം​എ​സ് ആ​യി ല​ഭി​ക്കും. അ​ടു​ത്ത അ​ര മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ തൊ​ട്ട​ടു​ത്തു​ള്ള യോ​നോ കാ​ഷ് പോ​യി​ന്‍റ് വ​ഴി പി​ന്‍ ന​മ്പ​റും റെ​ഫ​റ​ന്‍​സ് ന​മ്പ​റും ഉ​പ​യോ​ഗി​ച്ച്‌ പ​ണം പി​ന്‍​വ​ലി​ക്കാവുന്നതാണ്.

  ദീർഘവീക്ഷണമുള്ള ഭരണാധികാരി: ഇന്ന് ബെംഗളൂരുവിന്റെ ശില്പി നാദപ്രഭു കെമ്പെഗൗഡ ജയന്തി;

എ​ല്ലാ ഇ​ട​പാ​ടു​ക​ളും ഒ​രൊ​റ്റ കു​ട​ക്കീ​ഴി​നു​ള്ളി​ലാ​ക്കി അ​ടു​ത്ത ര​ണ്ടു വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ യോ​നോ വ​ഴി ഒ​രു ഡി​ജി​റ്റ​ല്‍ ലോ​കം ഒ​രു​ക്കു​ന്ന​തി​നാ​ണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് എ​സ്ബി​ഐ ചെ​യ​ര്‍​മാ​ന്‍ ര​ജ​നീ​ഷ് കു​മാ​ര്‍ പ​റ​ഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കടുവയ്ക്കായി വെച്ച കൂട്ടിൽ കുടുങ്ങിയത് പുലി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എഞ്ചിനീയർമാരുടെ വണ്ടിയിൽ ഡാഷ്‌ക്യാം കുടുങ്ങും; ബെംഗളൂരു റോഡുകളെ മാറ്റാൻ ജി.ബി.എ!
[masterslider id="10"]

Related posts