ഓസ്‌കാര്‍ പ്രദര്‍ശനത്തിനൊരുങ്ങി ”ഐക്കരകോണത്തെ ഭിഷഗ്വരന്‍മാര്‍”

ലോസ് ആഞ്ചെലെസ്: 2019ലെ ഓസ്കാറിനായി നടക്കുന്ന ചലച്ചിത്ര പ്രദര്‍ശനത്തിനൊരുങ്ങി മലയാള ചലച്ചിത്രം ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍.

2019ലെ ഓസ്കാറിലേക്ക് പ്രദര്‍ശനമാരംഭിച്ച ഈ വര്‍ഷത്തെ ആദ്യ മുഴുനീള ഇന്ത്യന്‍ സിനിമയാണ് ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍ (ദി ഫിസിഷ്യന്‍സ് ഓഫ് ഐക്കരക്കോണം).

ഓസ്കാര്‍ മത്സരത്തിനായുള്ള ഏഴ് ദിവസ പ്രദര്‍ശനം നോര്‍ത്ത് ഹോളിവുഡിലെ റിജന്‍സി വാലി പ്ലാസാ സിക്സില്‍ ഒക്ടോബര്‍ 12ന് ആരംഭിച്ചിരുന്നു.

സാമൂഹിക പ്രതിബദ്ധത ഫണ്ട് (സിഎസ്ആർ) ഉപയോഗിച്ച് യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ് നിർമ്മിച്ച ചിത്രമാണ് ”ഐക്കരകോണത്തെ ഭിഷഗ്വരന്‍മാര്‍”. ബിജു മജീദ് സംവിധാന൦ നിര്‍വഹിച്ച ചിത്രത്തിന്‍റെ തിരക്കഥ കെ ഷിബു രാജിന്‍റേതായിരുന്നു.

  സെയിം ബ്ലഡ്'; ഋഷഭ് ഷെട്ടിയോടൊപ്പം അഭിനയിക്കാൻ മോഹം പ്രകടിപ്പിച്ച് വിജയ് സേതുപതി

175 പുതുമുഖങ്ങള്‍ മുഖ്യ മേഖലകള്‍ കൈകാര്യം ചെയ്ത സിനിമയുടെ ഛായാഗ്രഹണം പി സി ലാലും, സംഗീതം ബി ആര്‍ ബിജുറാമും എഡിറ്റി൦ഗ് ജോണ്‍സണ്‍ ഇരിങ്ങോളുമാണ് നിര്‍വഹിച്ചിരിക്കുന്നത്.

ക്ലാസിക്കല്‍ നര്‍ത്തകിയും നൃത്താധ്യാപികയുമായ മേതില്‍ ദേവികയുടെ ‘സര്‍പ്പതത്വം’ എന്ന ഡോക്യുമെന്‍ററിക്ക്‌ ശേഷം ഓസ്‌കാറിലേക്കെത്തുന്ന ചിത്രമാണ്‌ ഐക്കരക്കോണത്തെ ഭിഷഗ്വരന്‍മാര്‍.

5 000 വര്‍ഷം പഴക്കമുള്ള പ്രകൃതിദത്ത രോഗമുക്തി സമ്പ്രദായമായി സ്വദേശത്തും, ലോകത്ത് ആകമാനവും ഉപയോഗിക്കുന്ന ആയുര്‍വേദത്തിനാണ് ചിത്രത്തില്‍ ഊന്നല്‍ നല്‍കുന്നത്.

  ബെംഗളൂരുവിൽ വേനൽച്ചൂട് കടുക്കുന്നു; ബേസ്‌മെന്റിലെ ഇവി ചാർജിംഗ്; കാത്തിരിക്കുന്നത് വലിയ അപകടമോ? അറിയേണ്ട കാര്യങ്ങൾ

ചിത്രത്തിന്‍റെ മുഴുവന്‍ വരുമാനവും കേരളത്തില്‍ അടുത്തിടെ ഉണ്ടായ ഭീകരമായ പ്രളയത്തില്‍പ്പെട്ടവര്‍ക്കായുള്ള ദുരിതാശ്വാസത്തിനും പുനരധിവാസത്തിനുമായി നല്‍കുമെന്നാണ് റിപ്പോര്‍ട്ട്‌.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആശകൾ ആയിരം ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു; എവിടെ, എപ്പോൾ കാണാം?
[masterslider id="10"]

Related posts

Click Here to Follow Us