തിരുവനന്തപുരം രാജധാനി എക്സ്പ്രസ് പാളം തെറ്റി;ഒരു മരണം.

ഗോധ്ര (മധ്യപ്രദേശ്)∙ ലെവൽക്രോസിൽ കയറിയ ട്രക്കിൽ ഇടിച്ച് തിരുവനന്തപുരം രാജധാനി എക്സ്പ്രസ് പാളം തെറ്റി ട്രക്ക് ഡ്രൈവർ മരിച്ചു. ട്രെയിൻ യാത്രക്കാർക്കു പരുക്കില്ലെന്നു റെയിൽവേ അറിയിച്ചു. മധ്യപ്രദേശിൽ രത്‌ലമിനും ഗോധ്രയ്ക്കും ഇടയിൽ രാവിലെ 6.44നാണ് രണ്ടു കോച്ചുകൾ പാളം തെറ്റിയത്.

ട്രെയിൻതട്ടി ഗുരുതര പരുക്കേറ്റ ട്രക്ക് ഡ്രൈവറെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മെഡിക്കൽ വാനും ആക്സിഡന്റ് റിലീഫ് ട്രെയിനും സ്ഥലത്തെത്തി. അപകടത്തിൽപ്പെട്ട കോച്ചിലെ യാത്രക്കാരെ മറ്റു കോച്ചുകളിലേക്കു മാറ്റി യാത്ര തുടർന്നതായി വെസ്റ്റേൺ റെയിൽവേ അറിയിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നൈസ് റോഡിൽ ടോൾ നൽകരുത്? കാരണം അറിയാൻ വായിക്കാം
  ബെംഗളൂരുവിൽ തെരുവ് നായയെ പുള്ളിപ്പുലി ആക്രമിച്ചു.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിലെ ഇലക്ട്രിക് റിക്ഷകളിൽ അജ്ഞാത തകരാറുകൾ; ചൈനീസ് ആപ്പുകൾ വഴിയുള്ള ഹാക്കിംഗ് ആണെന്ന് സംശയം
[masterslider id="10"]

Related posts