മുന്‍ പാക് ക്രിക്കറ്റ് താരവും ,രാഷ്ട്രീയ പ്രവര്‍ത്തകനുമായ ഇമ്രാന്‍ ഖാന്‍ മരിച്ചുവെന്ന വ്യാജ വാര്‍ത്ത‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകം ..! സത്യമെന്ത് ?

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു വീഡിയോ ആണ് രക്തത്തില്‍ കുളിച്ച മുന്‍ പാക് ക്രിക്കറ്റര്‍ ഇമ്രാന്‍ ഖാനെ താങ്ങി കൊണ്ട് നീങ്ങുന്ന രംഗങ്ങള്‍ ..ഇതോടെ അദ്ദേഹം മരിച്ചുവെന്നുള്ള വാര്‍ത്ത പ്രചരിക്കാന്‍ ആരംഭിച്ചു …ബോംബ്‌ സ്ഫോടനത്തില്‍ അദ്ദേഹം മാരകമായി പരിക്കേറ്റുവെന്നൊക്കെയുള്ള കാര്യങ്ങളിലെക്കും നീങ്ങി .. ചില ദേശീയ മാധ്യമ പ്രവര്‍ത്തകര്‍ പോലും ഇതോടെ അങ്കലാപ്പിലായി ..എന്നാല്‍ വൈകാതെ സത്യം പുറത്തു വന്നു ..2013 ല്‍ ഒരു തിരഞ്ഞെടുപ്പ് റാലിക്കിടെ സ്റ്റേജില്‍ കുഴഞ്ഞു വീണ വീഡിയോ ആയിരുന്നു ഇത് ..! ഈ രംഗങ്ങളെ ആണ് ആരോ ഇത്തരത്തില്‍ വളച്ചൊടിചത് …

  'വേണമെങ്കിൽ പോവാം, രാജി സമർപ്പിച്ചാൽ മിനിറ്റുകൾക്കകം സ്വീകരിക്കും'; മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

സോഷ്യല്‍ മീഡിയയില്‍ ഇത്തരത്തിലുള്ള ‘മരണ വാര്‍ത്തകള്‍ ‘ പലപ്പോഴും ഉയര്‍ന്നു കേള്‍ക്കാറുണ്ട്…റഷ്യന്‍ ഫുട്ബോള്‍ ലോകകപ്പില്‍ കഴിഞ്ഞ അര്‍ജെന്റീന -നൈജീരിയ മത്സരത്തില്‍ ഉദ്വേഗജനകമായി വിജയം പൂര്‍ത്തിയാക്കിയ ടീമിനെ പിന്തുണയ്ക്കുന്നതിനിടെ രക്ത സമ്മര്‍ദ്ദം ഉയര്‍ന്നു കുഴഞ്ഞു വീണ സൂപ്പര്‍ താരം മറഡോണയ്ക്കെതിരെയും ഇത്തരം വാര്‍ത്ത വന്നു ..എന്നാല്‍ താന്‍ പൂര്‍ണ്ണ ആരോഗ്യവാനാണ് എന്നും ഇത്തരത്തില്‍ വാര്‍ത്ത‍ പ്രച്ചരിപ്പിച്ചവരെ കണ്ടെത്താന്‍ സഹായിച്ചാല്‍ അവര്‍ക്ക് പത്തു ലക്ഷം രൂപ പാരിതോഷികം നല്‍കാമെന്നുമായിരുന്നു ശേഷം അദ്ദേഹത്തിന്റെ പ്രതികരണം …

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വില കുറച്ച് കൊതിപ്പിച്ചു, പിന്നാലെ ഇരുട്ടടി; നന്ദിനി നെയ്യ്, വെണ്ണ വില കുത്തനെ കൂട്ടി കെ.എം.എഫ്; പുതിയ നിരക്ക് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  14 വയസ്സുകാരി വീട്ടിൽ പ്രസവിച്ചു; മാതാപിതാക്കളെ കാണാനില്ലെന്ന് പരാതി, അന്വേഷണം ആരംഭിച്ച് പോലീസ്
[masterslider id="10"]

Related posts