സ്വപ്നം പൂവണിഞ്ഞു; 19 വര്‍ഷത്തിന്ശേഷം അച്ഛന്‍റെ ബറ്റാലിയനില്‍ ലെഫ്റ്റനെന്റായി

ന്യൂഡല്‍ഹി‍:  1999ല്‍ കാര്‍ഗിൽ ഏറ്റുമുട്ടലില്‍ നമ്മുടെ ധീരജവാന്മാര്‍ ഒരുപാട് പേര്‍ക്ക് ജീവന്‍ വെടിയേണ്ടി വന്നു. ഇതില്‍ ഒരാളായിരുന്നു രാജ്പുതാന റൈഫിള്‍സിലെ സെക്കന്റ് ബറ്റാലിയനില്‍ ലാന്‍സ് നായിക് ആയിരുന്ന ബച്ചന്‍ സിങ്. ഓരോ നിമിത്തമെന്നോണം അദ്ദേഹത്തിന്‍റെ പുത്രനായ ഹിതേഷ് കുമാര്‍ ഇപ്പോള്‍ അതേ ബറ്റാലിയനില്‍ ലെഫ്റ്റനെന്റായി സ്ഥാനമേറ്റു.

1999 ല്‍ ബച്ചന്‍ സിങ് കൊല്ലപ്പെടുമ്പോള്‍ ഹിതേഷ് കുമാറിന് ആറ് വയസ് മാത്രമായിരുന്നു പ്രായം. ബാല്യത്തിലെതന്നെ തനിക്കും പട്ടാളത്തില്‍ ചേരണം എന്ന ഒറ്റ ആഗ്രഹമേ ഹിതേഷിനും ഉണ്ടായിരുന്നുള്ളു. ആ സ്വപ്നമാണിപ്പോള്‍ പൂവണിഞ്ഞത്.

  ടിക്കറ്റില്ലാ യാത്രക്കാർക്ക് ഇനി രക്ഷയില്ല; റെയിൽവേയിൽ പരിശോധന കർശനമാക്കുന്നു, ടി.ടി.ഇമാർക്ക് ഭീമൻ ടാർഗറ്റ്

ഡെറാഡൂൺ അക്കാദമിയില്‍ നിന്നും പാസിങ് ഔട്ട് പരേഡിന് ശേഷം ഹിതേഷ് അമ്മയോടും സഹോദരനോടുമൊപ്പം പിതാവിന് ആദരാജ്ഞലി അര്‍പ്പിച്ചു. കഴിഞ്ഞ 19 വര്‍ഷമായി താന്‍ സേനയില്‍ ചേരുന്നത് സ്വപ്നം കണ്ട് നടന്നിരുന്നുവെന്നും. ഇത് എന്‍റെ മാത്രമല്ല എന്‍റെ അമ്മയുടെയും സ്വപ്നം ആയിരുന്നുവെന്നും. ഇനി ഞാന്‍ എന്‍റെ ദേശത്തിനെ അഭിമാനത്തോടും സത്യസന്ധതയോടും കൂടി സേവിക്കുമെന്നും അത് എനിക്ക്അഭിമാനം തരുന്ന നിമിഷങ്ങളാണെന്നും ഹിതേഷ് പറഞ്ഞു.

ഭര്‍ത്താവിന്‍റെ വിയോഗത്തിനുശേഷം തന്‍റെ ജീവിതം വളരെ ബുദ്ധിമുട്ടുള്ളതായിരുന്നുവെങ്കിലും ഞാന്‍ എന്‍റെ ജീവിതം രണ്ട് മക്കള്‍ക്കുമായി മാറ്റിവെച്ചുവെന്നും. ഇന്ന് എനിക്കതില്‍ അഭിമാനമുണ്ടെന്നും, എന്‍റെ മകന്‍ രാജ്യത്തെ സേവിക്കാന്‍ പോകുന്നത് അഭിമാന നിമിഷമാണെന്നും മാത്രമല്ല രണ്ടാമത്തെ മകനായ ഹെമന്ത് സേനയിലേയ്ക്ക് വരാനുള്ള തയ്യാറെടുപ്പിലാണെന്നും ഹിതേഷിന്‍റെ അമ്മ കമേഷ് ബാല പറഞ്ഞു.

  കോടികളുടെ ലഹരിക്കടത്ത്; മിസ്സിസ് കേരള റണ്ണര്‍ അപ്പ് വിമാനത്താവളത്തില്‍ പിടിയില്‍

എന്തായാലും ഹിതേഷിനെക്കാളും അമ്മയേക്കാളും ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് മറ്റാരുമായിരിക്കില്ല അത് ഹിതേഷിന്‍റെ അച്ഛനായ ബച്ചന്‍ സിങ് തന്നെയായിരിക്കും. ഈ ലോകത്ത് ഇത് കാണാന്‍ അദ്ദേഹം ഇല്ലെങ്കിലും അദ്ദേഹത്തിന്‍റെ ആത്മാവ് മുകളിലിരുന്ന് സന്തോഷിക്കുന്നുണ്ടായിരിക്കും എന്നതില്‍ സംശയമില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫോണിൽ കുത്തിയാൽ ഇന്ന് വിശപ്പടക്കാനാകില്ല; ഇന്ന് ഫുഡ് ഡെലിവറി കിട്ടില്ല! കാരണം ഇത്
[masterslider id="10"]

Related posts