എം. സുകുമാരന് സാഹിത്യ കേരളത്തിന്‍റെ അന്ത്യാഞ്ജലി.

തിരുവനന്തപുരം: എഴുത്തുകൊണ്ട് മലയാള സാഹിത്യ ലോകത്ത് നിറഞ്ഞു നിന്ന സാഹിത്യകാരൻ എം സുകുമാരന് കേരളത്തിന്‍റെ അന്ത്യാഞ്ജലി.  ഇന്നലെ അന്തരിച്ച അദ്ദേഹത്തിന്‍റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തില്‍ നടക്കും.

തിരുവനന്തപുരം കോട്ടയ്ക്ക്കത്തുള്ള വീട്ടിലാണ് മൃതദേഹം ഇപ്പോള്‍ ഉള്ളത്. വിദേശത്തുള്ള മരുമകൻ എത്തിയ ശേഷമേ പൊതുദർശനം സംബന്ധിച്ച് തീരുമാനം ഉണ്ടാകുകയുള്ളൂ. ഇന്നലെ രാത്രി 9.15ഓടെ തിരുവനന്തപുരം ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ വെച്ചായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് മാര്‍ച്ച് 14 നാണ് എം സുകുമാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

  പോലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞ അർജുൻ ആയങ്കി പിടിയിൽ; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

1943ൽ ​പാ​ല​ക്കാ​ട്​ ചി​റ്റൂ​രി​ലാ​ണ്​ അദ്ദേഹം ജ​നിച്ചത്. അച്ഛന്‍ നാ​രാ​യ​ണ മ​ന്നാ​ടി​യാ​ർ, അമ്മ മീ​നാ​ക്ഷി​യ​മ്മയും. 1963 മു​ത​ൽ തി​രു​വ​ന​ന്ത​പു​രം അ​ക്കൗ​ണ്ട​ൻ​റ്​ ജ​ന​റ​ൽ ഓ​ഫീസി​ൽ ക്ല​ർ​ക്കാ​യിയി​രു​ന്നു. 1974ൽ ​ട്രേ​ഡ്​ യൂ​നി​യ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പേ​രി​ൽ സ​ർ​വി​സി​ൽ​നി​ന്ന്​ പി​രി​ച്ചു​വി​ട്ടു. ‘മ​രി​ച്ചി​ട്ടി​ല്ലാ​ത്ത​വ​രു​ടെ സ്​​മാ​ര​ക​ങ്ങ​ൾ’​ക്ക്​  1976ലും ‘​ജ​നി​ത​ക’​ത്തി​ന് 1997ലും ​സ​മ​ഗ്ര സം​ഭാ​വ​ന​ക്ക്​ 2004ലും ​കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡു​ക​ൾ ല​ഭി​ച്ചു.

അടിച്ചമർത്തപ്പെട്ടവരുടെ വേദന അക്ഷരങ്ങളിലൂടെ വരച്ചുകാട്ടിയ കഥാകാരനായിരുന്നു എം സുകുമാരൻ. 2006 ല്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്. രണ്ട് തവണ മികച്ച കഥയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരവും ലഭിച്ചിട്ടുണ്ട്. പാറ, അഴുമുഖം, ശേഷക്രിയ, ജനിതകം എന്നീ നോവലുകള്‍ രചിച്ചിട്ടുണ്ട്.

  മലയാളി മെഡിക്കൽ വിദ്യാർഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കാടിച്ച് കൊല്ലപ്പെടടുത്തി; സഹപാഠി അറസ്റ്റിൽ

മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങള്‍, പിതൃതര്‍പ്പണംസ ചുവന്ന ചിഹ്നങ്ങള്‍ തുടങ്ങിയയാണ് കെ.സുകുമാരന്‍റെ പ്രശസ്ത കഥാസമാഹാരങ്ങള്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാത്തിരിപ്പ് 36 വർഷം; ബത്തേരി - ബെംഗളൂരു യാത്രാദൂരം 40 കിലോമീറ്റർ കുറയും; പാലത്തിന് കർണാടകത്തിന്റെ പച്ചക്കൊടി
[masterslider id="10"]

Related posts