സര്‍ജിക്കല്‍ സ്‌ട്രൈക്ക്: കേജ്‌രിവാള്‍ മലക്കം മറിയുന്നു.

ന്യൂഡല്‍ഹി: സര്‍ജിക്കല്‍ സ്‌ട്രൈക്കുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ മലക്കം മറിയുന്നു.

സംഭവത്തില്‍ യാതൊരു വിധത്തിലുള്ള രാഷ്ട്രീയവുമില്ലെന്നും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നുമാണ് കേജ്‌രിവാളിന്റെ ഇപ്പോഴത്തെ നിലപാട്. ഭിന്നതകളെ മാറ്റി വച്ച് സൈന്യത്തോടൊപ്പം നില്‍ക്കണം. രാഷ്ട്രീയം നോക്കാതെ രാജ്യമൊന്നാകെ പ്രധാനമന്ത്രിക്കൊപ്പമുണ്ടാകണമെന്നും കേജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.

  കോടികളുടെ ലഹരിക്കടത്ത്; മിസ്സിസ് കേരള റണ്ണര്‍ അപ്പ് വിമാനത്താവളത്തില്‍ പിടിയില്‍

നേരത്തെ പാക് അധീന കശ്മീരില്‍ ഭാരത സൈന്യം സര്‍ജിക്കല്‍ സട്രൈക്ക് നടത്തിയതിന് കേജ്‌രിവാള്‍ തെളിവ് ആവശ്യപ്പെട്ടത് വിവാദത്തിന് വഴിവച്ചിരുന്നു. ഇതെ തുടര്‍ന്നാണ് കേജ്‌രിവാളിന്റെ മലക്കം മറിച്ചില്‍.

നിലപാടില്‍ മാറ്റം വരുത്തിയ കേജ്‌രിവാള്‍ രാഹുല്‍ ഗാന്ധിയെ കുറ്റപ്പെടുത്താനും മറന്നില്ല. ‘ഖൂന്‍ കി ദലാലി’ എന്ന രാഹുലിന്റെ അഭിപ്രായത്തെ കേജ്‌രിവാള്‍ ശക്തമായി എതിര്‍ത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൈക്ക് കിട്ടിയപ്പോൾ 'അനാട്ടമി' പഠിപ്പിച്ചു; കോമഡി ഷോയിൽ കരിയർ 'പോസ്റ്റ്മോർട്ടം' ചെയ്ത് ഭാവി ഡോക്ടർ; വിദ്യാർത്ഥിനിക്കെതിരെ മുഖ്യമന്ത്രിയും കോളേജും രംഗത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts