ട്രെയിൻ തട്ടി യുവാക്കൾ മരിച്ച നിലയിൽ 

ബെംഗളൂരു: കാസര്‍കോട് പൈക്കത്ത് ട്രെയിന്‍ തട്ടി യുവാക്കൾ മരിച്ച നിലയിൽ. രണ്ടു പുരുഷന്മാരുടെ മൃതദേഹമാണ് പാളത്തിന് സമീപത്തു നിന്നും കണ്ടെത്തിയത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. പുലര്‍ച്ചെ 5.20 ന് മംഗലാപുരത്തു നിന്നുള്ള ഗുഡ്‌സ് ട്രെയിന്‍ തട്ടിയാണ് അപകടമെന്നാണ് റെയില്‍വേ ജീവനക്കാര്‍ സൂചിപ്പിക്കുന്നത്. 25 വയസ്സിന് താഴെ പ്രായമുള്ള യുവാക്കളാണ് മരിച്ചതെന്നാണ് നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. അബദ്ധത്തില്‍ ട്രെയിന്‍ തട്ടിയതാണോ, ആത്മഹത്യയാണോ എന്ന് അന്വേഷിച്ചു വരുന്നതായി റെയില്‍വേ പോലീസ് അറിയിച്ചു.

Read More

മുത്തച്ഛനെ കൊലപ്പെടുത്തിയ ഇരുപതുകാരൻ അറസ്റ്റിൽ

ബെംഗളൂരു: എഴുപതുകാരനായ മുത്തച്ഛനെ കൊലപ്പെടുത്തിയെന്നാരോപിച്ച് സുഹൃത്തിനൊപ്പം ഇരുപതുകാരനായ യുവാവിനെ യെലഹങ്ക പൊലീസ് അറസ്റ്റ് ചെയ്തു. കേന്ദ്രീയ വിദ്യാലയത്തിൽ നിന്ന് വിരമിച്ച ജീവനക്കാരനായ മുത്തച്ഛൻ പേരക്കുട്ടിക്ക് സാമ്പത്തിക സഹായം നിഷേധിച്ചതാണ് കൊലപാതകത്തിൽ കലാശിച്ചത്. യെലഹങ്കയിലെ സുരഭി ലേഔട്ടിൽ താമസിക്കുന്ന സി പുട്ടയ്യയാണ് കൊല്ലപ്പെട്ടത്. മൈസൂരു സ്വദേശിയായ സി ജയന്ത് 20, ഹാസൻ സ്വദേശി എസ് യാസീൻ (22) എന്നിവരാണ് പ്രതികൾ. കൊല്ലപ്പെട്ട പുട്ടയ്യയുടെ ചെറുമകനാണ് ജയന്ത്. ചില അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് തന്റെ സ്വത്ത് നാല് മക്കൾക്ക് വീതിക്കാൻ പുട്ടയ്യ വിസമ്മതിച്ചിരുന്നു. വിസമ്മതിച്ചതിൽ ജയന്ത് അസ്വസ്ഥനായിരുന്നു. ജയന്തിന്റെ പിതാവ്…

Read More

ഭക്ഷണം കഴിക്കുന്നതിനിടെ തർക്കം; യുവാവ് കുത്തേറ്റു മരിച്ചു

കൊച്ചി:  എറണാകുളം നഗരമധ്യത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. കൊല്ലം സ്വദേശി എഡിസണാണ് മരിച്ചത്. ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രതിയെ ഇതുവെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഇന്നലെ രാത്രി 9.30 ഓടെയാണ് സംഭവം. ടൗൺഹാളിന് സമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ എഡിസനും, സുഹൃത്ത് മുളവുകാട് സ്വദേശി സുരേഷും തമ്മിൽ വാക്കുതർക്കമുണ്ടായി. തർക്കം രൂക്ഷമായതോടെ സുരേഷ് തന്റെ കയ്യിലുണ്ടായിരുന്ന മദ്യക്കുപ്പി പൊട്ടിച്ച് എഡിസന്റെ കഴുത്തിൽ കുത്തുകയായിരുന്നു. അരമണിക്കൂറോളം രക്തം വാർന്നുകിടന്ന എഡിസനെ, പൊലീസെത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ സംഭവസ്ഥലത്ത് തന്നെ ഇയാൾ മരിച്ചിരുന്നു.…

Read More

അണക്കെട്ടിൽ കയറാൻ ശ്രമിച്ച യുവാവിന് ഗുരുതര പരിക്ക്

ബെംഗളൂരു: കർണാടകയിലെ ചിക്കബല്ലാപ്പൂരിൽ അണക്കെട്ടിൽ കയറാൻ ശ്രമിച്ച് സാഹസികതയിൽ ഏർപ്പെടാൻ ശ്രമിച്ച യുവാവിന് 30 അടി ഉയരത്തിൽ നിന്ന് താഴെ വീണു ഗുരുതരമായി പരിക്കേറ്റു. ചിക്കബല്ലാപ്പൂർ നഗരത്തിന് സമീപം സ്ഥിതി ചെയ്യുന്ന ശ്രീനിവാസ സാഗര അണക്കെട്ടിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ ഇപ്പോളസമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്. ഡാമിൽ നിന്ന് വെള്ളം കവിഞ്ഞൊഴുകുമ്പോഴും യുവാവ് അണക്കെട്ടിൽ കയറുന്നത് വീഡിയോയിൽ കാണാം. സുഹൃത്തുക്കളുടെ ആർപ്പുവിളികൾക്കിടയിൽ 30 അടി മുകളിലേക്കു കയറിയ അദ്ദേഹം പെട്ടെന്ന് ബാലൻസ് നഷ്ടപ്പെട്ട് നിലത്തു വീഴുകയായിരുന്നു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.…

Read More

ഭാര്യയ്ക്ക് സാരി ഉടുക്കാൻ അറിയില്ല; ആത്മഹത്യ ചെയ്ത് യുവാവ് 

മഹാരാഷ്ട്ര: ഭാര്യയിൽ സന്തുഷ്ടവാനല്ലാത്ത യുവാവ് ആത്മഹത്യ ചെയ്തു. മഹാരാഷ്ട്ര ഔറംഗാബാദിലെ മുകുന്ദ്നഗർ സ്വദേശിയായ അജയ് സമാധൻ സാബ്ലെയാണ്(24) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തട്ടുണ്ട്. തന്റെ ഭാര്യക്ക് സാരി ശരിയായി ഉടുക്കാൻ അറിയില്ലെന്നും, നടക്കാനോ സംസാരിക്കാനോ കഴിയുന്നില്ലെന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നു. പാചകം ചെയ്യാനറിയില്ലെന്നും, ഹോട്ടൽ ഭക്ഷണമാണ് കഴിക്കുന്നതെന്നും കത്തിൽ ആരോപിക്കുന്നു. ഇതുമൂലമുള്ള മനോവിഷമമാണ് ആത്മഹത്യ കാരണമെന്ന് മുകുന്ദവാടി പൊലീസ് അറിയിച്ചു. അജയ് പ്ലംബിംഗ് ജോലികൾ ചെയ്തിരുന്നതായി ബന്ധുക്കൾ പറയുന്നു. തന്നേക്കാൾ ആറ് വയസ്സ് കൂടുതലുള്ള സ്ത്രീയെ…

Read More

ക്ഷേത്ര രഥത്തിന്റെ ചക്രങ്ങൾക്കിടയിൽ പെട്ട് യുവാവ് മരിച്ചു; 2 പേർക്ക് പരിക്ക്

suicide

ബെംഗളൂരു: ഞായറാഴ്ച പാർവതി ബേട്ടയിൽ ബ്രഹ്മരഥോത്സവത്തിനിടെ രഥത്തിനിടയിൽ പെട്ട് 27കാരനയ യുവാവ് സംഭവസ്ഥലത്ത് തന്നെ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഭക്തജനങ്ങൾ ആവേശത്തോടെ രഥം വലിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ചലിക്കുന്ന രഥത്തിനരികിലേക്ക് ഭക്തർ എത്താൻ ശ്രമിച്ചപ്പോൾ ഉണ്ടായ തിക്കിലും തിരക്കിനുമിടയിൽ സർപ്പഭൂഷൺ നിലത്തു വീഴുകയും രഥത്തിന്റെ ചക്രത്തിനടിയിൽപ്പെട്ടു മരിക്കുകയുമാണ് സംഭവിച്ചത്. ദൃക്‌സാക്ഷികൾ പറയുന്നതനുസരിച്ച് അപകടത്തിൽ മറ്റ് രണ്ട് പേർക്കുകൂടി കൈകാലുകൾക്ക് ഒടിവ് സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ടൗൺ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം തുടർ ചികിത്സയ്ക്കായി മൈസൂരുവിലേക്ക് മാറ്റി.

Read More

കേരളത്തിൽ യുവാവിനെ മർദിച്ച് കൊലപ്പെടുത്തി; മൃതദേഹം പോലീസ് സ്‌റ്റേഷനു മുന്നിൽ തള്ളി.

കോട്ടയം: കോട്ടയം ടിയിൽ യുവാവിനെ മർദിച്ച് കൊലപ്പെടുത്തി മൃതദേഹം പോലീസ് സ്‌റ്റേഷന് മുന്നിൽ തള്ളി. തിങ്കളാഴ്ച പുലർച്ചെയാണ് ഈസ്റ്റ് പോലീസ് സ്റ്റേഷന് മുന്നിൽ മൃതദേഹം കണ്ടെത്തിയത്. കോട്ടയം വിമലഗിരി സ്വദേശി ഷാൻ ബാബു (19) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കോട്ടയം സ്വദേശി കെടി ജോമോനെ പൊലീസ് അറസ്റ്റ് ചെയ്തു. രാത്രിയിൽ ഷാൻ ബാബുവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചുമലിലേറ്റി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി ഇടുകയായിരുന്നു. എന്നാൽ എതിരാളികളുടെ താവളം കണ്ടെത്താനാണ് ഷാനെ മർദിച്ചതെന്നാണ് ജോമോന്‍റെ മൊഴിയെന്ന് എസ്‍പി ഡി ശിൽപ അറിയിച്ചത്. കൊല്ലാൻ…

Read More

യുവാവിനെ കാണ്മാനില്ല.

മൈസൂരു : ഡിസംബർ 26-ന് രാത്രി 8.15-ന് ഒരു ചടങ്ങിന് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ 25 കാരനായ യുവാവിനെ കാണാതായി. മധുസൂദനൻ എന്ന യുവാവിനെയാണ് കാണാതായത്. യുവാവ് സഹോദരനിൽ നിന്ന് സ്വർണച്ചെയിൻ കടംവാങ്ങിയ ശേഷം തന്റെ ബൈക്കിൽ (കെഎ-09-ഇഎക്‌സ്-2380) വീടുവിട്ടിറങ്ങിയതായിട്ടാണ് പരാതിയിൽ പറയുന്നത്. യുവാവിന്  5.7 അടി ഉയരവും, സാധാരണ ബിൽഡും, എണ്ണമയമുള്ള ചുവന്ന നിറവും, ഓവൽ മുഖവും, വലതു കൈയിലും നെഞ്ചിലും ‘ഭദ്രമ്മ’ എന്ന പേര് പച്ചകുത്തിയിട്ടുണ്ട്, കന്നഡ സംസാരിക്കും,  വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ നീല നിറമുള്ള ചെക്ക് ഫുൾ…

Read More

ഇലക്‌ട്രോണിക്‌സ് സിറ്റി എക്‌സ്പ്രസ് വേയിൽ നിന്ന് ചാടി യുവാവ് ആത്മഹത്യ ചെയ്തു

ബെംഗളൂരു: സ്വകാര്യ സ്ഥാപനത്തിലെ സെയിൽസ് എക്‌സിക്യൂട്ടീവായ 28കാരൻ ചൊവ്വാഴ്ച ഇലക്ട്രോണിക്‌സ് സിറ്റി എലിവേറ്റഡ് എക്‌സ്പ്രസ് വേയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ജെപി നഗർ റാഗി ഗുഡ്ഡ നിവാസിയും ബിടിഎം ലേഔട്ടിലെ ഇലക്‌ട്രോണിക് ഷോറൂമിലെ സെയിൽസ് എക്‌സിക്യൂട്ടീവുമായ വെങ്കിടേഷ് ഫ്‌ളൈ ഓവറിൽ ബൈക്ക് നിർത്തി കുറച്ചു നേരം ആരോടോ ഫോണിൽ സംസാരിക്കുകയായിരുന്നു. പുലർച്ചെ 12.05 ഓടെ അദ്ദേഹം ഫ്ലൈ ഓവറിൽ നിന്ന് ചാടി 50 അടി താഴ്ചയുള്ള റോഡിൽ ഇടിച്ചു. മേൽപ്പാലത്തിന്റെ പാർശ്വഭിത്തിയിൽ കയറി വെങ്കിടേഷ് അവിടെ നിന്ന് ചാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം…

Read More

ബൈക്കപകടം; മലയാളി യുവാവ് മരിച്ചു

ബെം​ഗളുരു: ബൈക്കപകടത്തിൽ യുവാവ് മരിച്ചു. തിരുവനന്തപുരം സ്വദേശിയായ ​ഗോപാല കൃഷ്ണപിള്ളയുടെയും, ശ്രീകലയുടെയും ഏക മകൻ നിഖിൽ കൃഷ്ണൻ ആണ് മരിച്ചത്. ബിടെക് പാസായ നിഖിൽ എംബിഎ പ്രവേശന പരിശീലനത്തിനായാണ് ബെം​ഗലുരുവിൽ എത്തിയത്. ബൈക്കിൽ പോകവേ ക​ഗലി​ഗപുരയിൽ വച്ച് എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം കർണാടക മലയാളി കോൺ​ഗ്രസ് പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലെത്തിച്ചു.

Read More
Click Here to Follow Us