യുവാവിനെ കാണ്മാനില്ല.

മൈസൂരു : ഡിസംബർ 26-ന് രാത്രി 8.15-ന് ഒരു ചടങ്ങിന് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ 25 കാരനായ യുവാവിനെ കാണാതായി. മധുസൂദനൻ എന്ന യുവാവിനെയാണ് കാണാതായത്. യുവാവ് സഹോദരനിൽ നിന്ന് സ്വർണച്ചെയിൻ കടംവാങ്ങിയ ശേഷം തന്റെ ബൈക്കിൽ (കെഎ-09-ഇഎക്‌സ്-2380) വീടുവിട്ടിറങ്ങിയതായിട്ടാണ് പരാതിയിൽ പറയുന്നത്.

യുവാവിന്  5.7 അടി ഉയരവും, സാധാരണ ബിൽഡും, എണ്ണമയമുള്ള ചുവന്ന നിറവും, ഓവൽ മുഖവും, വലതു കൈയിലും നെഞ്ചിലും ‘ഭദ്രമ്മ’ എന്ന പേര് പച്ചകുത്തിയിട്ടുണ്ട്, കന്നഡ സംസാരിക്കും,  വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ നീല നിറമുള്ള ചെക്ക് ഫുൾ ആം ഷർട്ടും കറുത്ത പാന്റുമാണ് ധരിച്ചിരുന്നത്.

  കൊട്ടിയൂരിലേക്ക് കന്നഡ ഭക്തരെ സ്വാഗതം ചെയ്ത് ഡി.ഐ.ജി. യതീഷ് ചന്ദ്ര; കന്നഡയിലുള്ള വീഡിയോ വൈറൽ

കാണാതായ യുവാവിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ജയലക്ഷ്മിപുരം പോലീസ് സ്റ്റേഷനിലെ ഫോൺ: 0821-2418316 എന്ന നമ്പറിലോ പോലീസ് കൺട്രോൾ റൂമിലോ ഫോൺ: 0821-2418339/340 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് ജയലക്ഷ്മിപുരം പോലീസ് സ്റ്റേഷന്റെ പത്രക്കുറിപ്പിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  31 കിലോമീറ്ററിന് രണ്ടര മണിക്കൂർ; ബെംഗളൂരു ട്രാഫിക് കൂടുതൽ വഷളാകുന്നു'; തുറന്നടിച്ച് ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യെല്ലോ ലൈൻ മെട്രോ യാത്രക്കാർക്ക് സന്തോഷ വാർത്ത
[masterslider id="10"]

Related posts