രേണുകാസ്വാമി കൊലക്കേസ്: ദർശന്റെ ജാമ്യഹർജിയിലെ വാദം ചൊവ്വാഴ്ചത്തേക്ക് നീട്ടി

ബെംഗളൂരു : രേണുകാസ്വാമി കൊലക്കേസിൽ നടൻ ദർശൻ നൽകിയ ജാമ്യാപേക്ഷയിലെ വാദം ചൊവ്വാഴ്ചത്തേക്ക് നീട്ടി. ശനിയാഴ്ച കോടതിയിൽ ദർശനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സി.വി.നാഗേഷ് വാദം പൂർത്തിയാക്കി. ചൊവ്വാഴ്ച സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രസന്ന കുമാർ എതിർവാദങ്ങൾ സമർപ്പിക്കും.

കേസിലെ ഒന്നാം പ്രതിയായ നടി പവിത്രഗൗഡയുടെ ജാമ്യ ഹർജിയും ചൊവ്വാഴ്ചത്തേക്ക് മാറ്റി. ബെംഗളൂരുവിലെ 24-ാം അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.

  ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്: ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് ബെംഗളൂരു കോടതി

കഴിഞ്ഞ ജൂൺ 11-നാണ് ദർശനും പവിത്രഗൗഡയും അറസ്റ്റിലായത്. ചിത്രദുർഗ സ്വദേശിയും ദർശന്റെ ആരാധകനുമായ രേണുകാസ്വാമിയെ ബെംഗളൂരുവിലെത്തിച്ച് മർദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ആകെ 17 പ്രതികളാണുള്ളത്. ഇതിൽ മൂന്ന് പേർക്ക് നേരത്തെ ജാമ്യം ലഭിച്ചു.

15 മുതൽ 17 വരെയുള്ള പ്രതികൾക്കാണ് ജാമ്യം ലഭിച്ചത്. ബല്ലാരി ജയിലിലാണ് ദർശൻ ജുഡീഷ്യൽ കസ്റ്റഡിയിലുള്ളത്.

ഡിസിപിമാരായ എം.മുത്തുരാജ്, എസ്.ജാഹ്നവി എന്നിവരുടെ സാന്നിധ്യത്തിൽ ദസറ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് വിശദീകരിച്ച അവർ, 2 ഡിഐജിമാർ, 27 എസ്പി തലത്തിലുള്ള ഉദ്യോഗസ്ഥർ, 989 അഡീഷണൽ എസ്പിമാർ, ഡിവൈഎസ്പിമാർ, ഇൻസ്പെക്ടർമാർ, മറ്റ് പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ വിവിധ ജില്ലകളിൽനിന്നായി എത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ആകെ 5000-ത്തിലധികം പേരെ ദസറ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കണ്ണൂർ സ്വദേശിയായ യുവതിയെ ബെംഗളൂരുവിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിൽഡിംഗ് ചരിഞ്ഞു: ബെംഗളൂരുവിൽ 18 നിലകളുള്ള ആഡംബര അപ്പാർട്ട്മെന്റ് സമുച്ചയം പൊളിച്ചുനീക്കുന്നു
[masterslider id="10"]

Related posts