ജന്മദിനാഘോഷം കഴിഞ്ഞ് മടങ്ങവെ അപകടത്തിൽ പെട്ടു; യുവാക്കൾക്ക് ദാരുണാന്ത്യം

ബെംഗളൂരു: ജന്മദിനാഘോഷത്തിന് പോകുകയായിരുന്ന രണ്ട് യുവാക്കൾ വാഹനാപകടത്തിൽ മരിച്ചു. രക്ഷിത് (22), കുശാൽ (24) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അഭിഷേക്, നിശാന്ത്, മഞ്ജുനാഥ് എന്നിവരെ ഹാസൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി രക്ഷിതിന്റെ പിറന്നാൾ സുഹൃത്തുക്കൾ ചേർന്ന് ശാന്തിഗ്രാമിലെ ഫ്ലൈ ഓവറിൽ ആഘോഷിച്ചു. തുടർന്ന് യാത്ര ചെയ്യുക. യായിരുന്ന കാർ ഡ്രൈവറുടെ നിയന്ത്രണം വിട്ട് വൈദ്യുത തൂണിൽ ഇടിച്ച് റോഡരികിലെ വയലിലേക്ക് വീഴുകയായിരുന്നു. ഇതേത്തുടർന്ന് രക്ഷിത് സംഭവസ്ഥലത്തും കുശാൽ ഹാസന്റെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. മറ്റ് മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു.…

Read More

നീർസാഗർ റിസർവോയറിൽ സെൽഫിയെടുക്കവേ യുവാവ് ഒഴുക്കിൽപ്പെട്ടു

ബെംഗളൂരു: നീർസാഗർ റിസർവോയറിലെ വെള്ളപ്പൊക്കത്തിൽ 22 കാരനായ യുവാവ് ഒഴുകിപ്പോയി. ഏറെ വൈകി ഇരുട്ടിയതോടെയും മഴയും വെള്ളപ്പൊക്കവും കാരണം യുവാവിനായുള്ള തിരച്ചിൽ നിർത്തിവെക്കേണ്ടിവന്നു, അതേസമയം . കൽഘട്ഗിയിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരും അഗ്നിശമന സേനാംഗങ്ങളുടെ സംഘവും ഇന്നും തിരച്ചിൽ പുനരാരംഭിക്കും. ധാർവാഡ് ജില്ലയിലെ ബേഗൂർ ഗ്രാമവാസിയായ കിരൺ രാജ്പൂർ എന്നയാളാണ് സുഹൃത്തുക്കളോടൊപ്പം ഡാമിൽ എത്തിയതെന്ന് പോലീസ് പറഞ്ഞു. സെൽഫിയെടുക്കാൻ വരമ്പിന്റെ അരികിലേക്ക് പോയ അദ്ദേഹം ഒഴുകുന്ന വെള്ളത്തിലേക്ക് വഴുതി വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. തുടർന്ന് യുവാവ് ഒലിച്ചുപോവുകയായിരുന്നു, തുടർന്ന് യുവാവിനെ കണ്ടെത്താൻ സുഹൃത്തുക്കൾ നടത്തിയ…

Read More

ലൈവ് റിപ്പോർട്ടിങിനിടെ യുവാവിനെ തല്ലി മാധ്യമപ്രവർത്തക; മണിക്കൂറുകൾക്കുള്ളിൽ വീഡിയോ വൈറൽ

പാകിസ്താൻ: ലൈവ് റിപ്പോർട്ടിങിനിടെ സമീപത്തുണ്ടായിരുന്ന യുവാവിന്റെ കരണത്തടിച്ച് മാധ്യമപ്രവർത്തക. ആൾക്കൂട്ടത്തിനു നടുവിൽ നിന്നുകൊണ്ട് ഈദ് ദിനത്തിലെ ആഘോഷങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് മാധ്യമപ്രവർത്തക മയ്‌ര ഹാഷ്മി യുവാവിനെ തല്ലിയത്. അഞ്ച് സെക്കന്റ് മാത്രമുള്ള ഇതിന്റെ വിഡിയോ നിമിഷനേരം കൊണ്ട് സോഷ്യൽമീഡിയയിൽ തരംഗമായി. സ്ത്രീകളുടെയും കുട്ടികളുടെയും ഇടയിൽനിന്ന് ഹാഷ്മി കാര്യങ്ങൾ വിവരിക്കുന്നതിനിടയ്ക്ക് വെളുത്ത ഷർട്ട് ധരിച്ച യുവാവ് ക്യാമറയ്ക്ക് മുന്നിലെത്തി മറ്റൊരാളെ കൈ കാണിച്ച് വിളിച്ച് എന്തോ പറയുന്നതു വിഡിയോയിൽ കാണാം. ഇതിനുപിന്നാലെയാണ് ഹാഷ്മി ഇയാള‍ടെ കരണത്തടിച്ചത്. എന്തിനാണ് തല്ലിയതെന്ന് വിഡിയോയിൽ വ്യക്തമല്ലാത്തതിനാൽ സമൂഹമാധ്യമങ്ങളിൽ ഹാഷ്മിയെ വിമർശിച്ചും…

Read More

ബസിൽ യുവതിയോട് അപമര്യാദയായി പെരുമാറി: യുവാവ് അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരു-മംഗളൂരു സ്ലീപ്പർ ബസിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ഒരാളെ കങ്കനാടി ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ മുഹമ്മദ് മുസ്തഫ (24) ബെംഗളൂരുവിലെ ഒരു ഫുട്‌വെയർ ഷോപ്പിൽ ജോലിക്കാരനാണെന്നും ദക്ഷിണ കന്നഡയിലെ ബിസി റോഡ് സ്വദേശിയാണെന്നും സിറ്റി പോലീസ് കമ്മീഷണർ എൻ ശശി കുമാർ പറഞ്ഞു. ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതി ജൂൺ ആറിന് രാത്രി ബെംഗളൂരുവിൽ നിന്ന് ബസിൽ മംഗളൂരുവിലേക്ക് പോവുകയായിരുന്നു. ജോലിക്ക് ഇന്റർവ്യൂവിനായി നഗരത്തിലേക്ക് പോകുകയായിരുന്ന യുവതിയോട് ഇയാൾ മോശമായി പെരുമാറുകയായിരുന്നു. ജൂൺ…

Read More

ഹോറി ഹബ്ബാ മത്സരം; കാളയുടെ കുത്തേറ്റ് യുവാവ് മരിച്ചു

HORIHABBA

ബെംഗളൂരു: ഹാവേരിയിലെ ഹിരോക്കേരൂരിൽ കാളയുടെ കൊമ്പിൽ പിടിച്ച് മെരുക്കുന്ന മത്സരമായ ഹോറി ഹബ്ബായ്ക്കിടെ യുവാവ് കാളയുടെ കുത്തേറ്റ് മരിച്ചു. മത്സരം കണ്ടുനിന്നിരുന്ന റാണിബെന്നൂർ സ്വദേശി ഷണ്മുഖൻ (22) ആണ് മരണമടഞ്ഞത്. അടിവയറ്റിൽ കലയുടെ കൊമ്പു കൊണ്ട് കീറിയ ആഴത്തിലുള്ള മുറിവാണ് മരണകാരണം. ഹാവേരി, ശിവമൊഗ്ഗ, ധാർവാഡ്, തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെത്തുന്ന കലകളെയാണ് മത്സരത്തിൽ പങ്കെടുപ്പിക്കുന്നത്. ഗ്രാമങ്ങളിൽ പ്രത്യേകമായി ഒരുക്കുന്ന വഴികളിലൂടെ ഇവയെ ഓടിക്കും. ഇതിനിടെയാണ് യുവാക്കൾ ഇവയുടെ കൊമ്പിൽ പിടിച്ചുനിർത്താനും ഇവയുടെ കഴുത്തിലിട്ടിരുന്ന മാലകൾ പിടിച്ചെടുക്കാനും ശ്രമം നടത്തുന്നത്. ഇതിനിടെയാണ് അപകവുമുണ്ടായത്

Read More

ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ പെട്ട് മലയാളി യുവാവ് മരിച്ചു.

ബെംഗളൂരു:. മണ്ഡ്യ റെയിൽവേ സ്റ്റേഷനിൽ വെച്ച് ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ പെട്ട് മലയാളി യുവാവ് മരിച്ചു. വിരാജ്പേട്ട് കല്ലുവാന ഹമീദിന്റെ മകൻ മുഹമ്മദ് റാഫി ആണ് മരിച്ചത്. മൈസുരുവിലെ സ്വകാര്യ കമ്പനി ജീവനക്കാരനായ യുവാവ് ബെംഗളൂരു നിന്നും മൈസൂരിലേക്ക് ഉള്ള യാത്രയിൽ ബുധനാഴ്ച വൈകിട്ടോടെയാണ് അപകടം നടന്നത്. സ്റ്റേഷനിൽ ഭക്ഷണം വാങ്ങാൻ വേണ്ടി പുറത്തിറങ്ങിയ റാഫി ട്രെയിൻ നീങ്ങിതുടങ്ങിയപ്പോൾ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടയിൽ താഴേക്ക് വീഴുകയായിരുന്നു. മൃതദേഹം ജെ.എസ്.എസ്. ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം വിരാജ്പേട്ടയിലെത്തിച്ച് ഖബറടക്കി. മാതാവ് റാബിയ.  സഹോദരങ്ങൾ ; മഹറൂഫ്, തൻസീറ, നിഷാദ്, ജംഷാദ്,…

Read More

യുവാവിനെ മർദിച്ച് മൂത്രം കുടിപ്പിച്ച എസ്ഐക്ക് സസ്പെൻഷൻ.

ബെംഗളൂരു: പൊലീസ് കസ്റ്റഡിയിൽ മുസ്‍ലിം യുവാവിനെ ക്രിക്കറ്റ് ബാറ്റ് കൊണ്ടു മർദിച്ച് മൂത്രം കുടിപ്പിച്ചതിനു ബയട്രായനപുര എസ്ഐ ഹരീഷിനു സസ്പെൻഷൻ. കേസെടുക്കാതെയാണ് ഇയാളെ കസ്റ്റഡിയിൽ സൂക്ഷിച്ചതെന്നു കണ്ടെത്തിയതിനെ തുടർന്നാണ് എസ്ഐയെ സസ്പെൻഡ് ചെയ്തതെന്ന് ബെംഗളൂരു വെസ്റ്റ് ഡിസിപി സഞ്ജീവ് എം.പാട്ടീൽ പറഞ്ഞു. പൊലീസ് സ്റ്റേഷൻ മതകേന്ദ്രമല്ലെന്നു പറഞ്ഞ് യുവാവിന്റെ നീണ്ട താടി മുറിച്ച പൊലീസ് അവിടം ശുചിയാക്കാനും നിർബന്ധിച്ചു കൂടതെ മർദ്ദനമേറ്റ് അവശനായ താൻ വെള്ളം ആവശ്യപ്പെട്ടപ്പോൾ മൂത്രം കുടിപ്പിച്ചു എന്നും തൗസീഫ് പാഷ (23)യുടെ പരാതിയിലുണ്ട്. അയൽക്കാരനുമായി വഴക്കുണ്ടായതിനെ തുടർന്ന് വ്യാഴാഴ്ച പുലർച്ചെ…

Read More

ഇറച്ചിക്കറി ആവശ്യപ്പെട്ട് മർദ്ദനം; യുവാവിനെ ഭാര്യ അമ്മിക്കല്ല് ഉപയോഗിച്ച് തലയ്ക്കിടിച്ചു കൊന്നു.

CRIME

ചെന്നൈ: മധുര ജില്ലയിൽ മേലൂരിന് സമീപം മദ്യലഹരിയി‍ൽ ഇറച്ചിക്കറി ആവശ്യപ്പെട്ട് മർദിച്ച യുവാവിനെ ഭാര്യ അമ്മിക്കല്ല് ഉപയോഗിച്ച് തലയ്ക്കിടിച്ചു കൊന്നു. ഭാര്യ ഷീലയ്ക്കും രണ്ടു മക്കൾക്കുമൊപ്പം താമസിച്ചിരുന്ന വല്ലളപ്പട്ടി സ്വദേശി മണികണ്ഠനാണു കൊല്ലപ്പെട്ടത്.  സംഭവദിവസം ഇറച്ചി വാങ്ങിയ മണികണ്ഠൻ ഷീലയോട് ഉടൻ പാകം ചെയ്തു തരാൻ ആവശ്യപ്പെട്ടു എന്നാൽ പാചകത്തിനിടെ മദ്യലഹരിയിൽ മണികണ്ഠൻ തർക്കമുണ്ടാക്കി. ഇതിനിടെ പ്രകോപിതയായ ഷീല അമ്മിക്കല്ലെടുത്തു ഭർത്താവിന്റെ തലയ്ക്കിടിക്കുകയായിരുന്നു. മണികണ്ഠൻ സംഭവസ്ഥലത്തു തന്നെ മരിച്ചു. തുടർന്ന് ഷീല തന്നെ മേലൂർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. മദ്യത്തിന് അടിമയായ മണികണ്ഠൻ ഭാര്യയെ…

Read More

ഓൺലൈൻ ചൂതാട്ടത്തിൽ 5 ലക്ഷം രൂപ നഷ്ടപ്പെട്ട യുവാവ് ജീവനൊടുക്കി

SUICIDE

ചെന്നൈ: തിരുപ്പൂരിൽ ഓൺലൈൻ റമ്മി കളിച്ച് 5 ലക്ഷം രൂപ നഷ്ടപ്പെട്ട ബനിയൻ കമ്പനി ജീവനക്കാരൻ ജീവനൊടുക്കി. തിരുപ്പൂർ പാലയക്കാട് രാജമാതാ നഗർ സ്വദേശി സുരേഷാണു ജീവനൊടുക്കിയത്. വീടുവയ്ക്കാനായി സൂക്ഷിച്ചിരുന്ന അഞ്ചുലക്ഷം രൂപയെടുത്താണ് സുരേഷ് ഓൺലൈൻ റമ്മി കളിച്ചത്. പണം മുഴുവൻ നഷ്ടമായതോടെ കടുത്ത മാനസിക സങ്കര്ഷം നേരിയട്ടെ സുരേഷ് ബുധനാഴ്ച വീട്ടിൽ ജീവനൊടുക്കുകയായിരുന്നു. ഓൺലൈൻ ചൂതാട്ടത്തിൽ പണം നഷ്ടപ്പെട്ടെന്നും അതിനാൽ ഇനി ജീവിച്ചിരിക്കാൻ അർഹതയില്ലെന്നും സുമേഷ് എഴുതിയ ആത്മഹത്യകുറിപ്പ് പൊലീസിന് ലഭിച്ചട്ടുണ്ട്.

Read More
Click Here to Follow Us