കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ട്രക്ക് ഡ്രൈവര്‍ അര്‍ജുന്റെ ഭാര്യക്ക് ജോലി നല്‍കി. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഔദ്യോഗികമായി അറിയിച്ചത്. അവരുടെ ആവശ്യ പ്രകാരമല്ല ജോലിയെന്നും ഇത് ഒരു ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു. വേങ്ങേരി സര്‍വ്വീസ് സകരണ ബാങ്കിലാണ് ജോലി നല്‍കുക. അര്‍ജുന് വേണ്ടിയുള്ള എല്ലാ ശ്രമങ്ങളും സര്‍ക്കാര്‍ എല്ലാ രീതിയിലും തുടരുമെന്നും മന്ത്രി പ്രതികരിച്ചു. അര്‍ജുന്റെ വീട്ടുകാര്‍ അങ്ങനെയൊരു ആവശ്യവും പറഞ്ഞിട്ടില്ല. എന്നാല്‍ ആ നാട്ടിലെ ജനങ്ങളുടെ ആവശ്യമായിരുന്നു. ആ നിലയില്‍…
Read MoreTag: wife
അർജുന്റെ ഭാര്യയ്ക്ക് ജോലി, 11 കുടുംബങ്ങൾക്ക് വീട് നിർമിച്ചു നൽകും; കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക്
കോഴിക്കോട്: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതർക്ക് വീട് വെച്ച് നല്‍കുമെന്നും ഷിരൂർ ദുരന്തത്തില്‍ കാണാതായ ഡ്രെെവർ അർജുന്റെ ഭാര്യയ്ക്ക് ജോലിനല്‍കുമെന്നും കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക് വാർത്താസമ്മേളനത്തില്‍ അറിയിച്ചു. ഭവനരഹിതരായവർക്ക് പുനരധിവാസത്തിന് അധികാരികളോ സ്വകാര്യസ്ഥാപനങ്ങളോ വ്യക്തികളോ സൗജന്യമായി നല്‍കുന്ന സ്ഥലത്ത് പഞ്ചായത്ത് നിർദ്ദേശിക്കുന്ന 11 കുടുംബങ്ങള്‍ക്കാണ് 5 ലക്ഷം രൂപ വീതം ചെലവഴിച്ചു കൊണ്ട് വീടുകള്‍ നിർമ്മിച്ച് നല്‍കുക. നാഷണല്‍ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി)യുമായി കൂടിച്ചേർന്ന് പ്രകൃതിക്ക് ഇണങ്ങുന്ന രീതിയിലുള്ള വീടുകളാണ് 120 ദിവസം കൊണ്ട് പൂർത്തിയാക്കുക.ബാങ്കിന്റെ 2023-24 വർഷത്തെ അറ്റലാഭം 4…
Read Moreഭാര്യയുടെ ജന്മദിനം മറന്നോ? തടവ് ശിക്ഷ 5 വർഷം വരെ
ഭാര്യയുടെ ജന്മദിനം എന്ന് ആണെന്ന് ഓർക്കുന്നുണ്ടോ? മറന്നെങ്കിൽ സൂക്ഷിക്കുക. ജന്മദിനത്തിൽ ഭാര്യയ്ക്ക് കൃത്യമായി ആശംസകൾ അറിയിക്കുകയും സമ്മാനങ്ങൾ വാങ്ങി കൊടുക്കുകയും ചെയ്യാറുണ്ടോ? അതിലൊക്കെ എന്തുകാര്യമെന്നാണ് ഇപ്പോൾ നിങ്ങൾ ചിന്തിക്കുന്നതെങ്കിൽ, അത്ര നിസ്സാര കാര്യമല്ല. കാരണം, ഭാര്യയുടെ ജന്മദിനം മറന്നു പോകുന്ന ഭർത്താവിനെ നിയമപരമായി ശിക്ഷിക്കുന്ന ഒരു രാജ്യമുണ്ട് നമ്മുടെ ലോകത്ത്. പസഫിക് സമുദ്രത്തിലെ പോളിനേഷ്യൻ പ്രദേശത്തുള്ള സമോവയിൽ ആണ് ഇത്തരത്തിൽ വേറിട്ട ഒരു നിയമം നിലനിൽക്കുന്നത്. ഭാര്യയുടെ ജന്മദിനം മറന്നു പോകുന്ന ഭർത്താക്കന്മാർക്ക് അഞ്ച് വർഷം തടവാണ് സമോവയിലെ നിയമം എന്നാണ് റിപ്പോർട്ടുകൾ. വളരെ…
Read Moreഭാര്യയിൽ നിന്നും ഗാർഹിക പീഡനം, പ്രധാന മന്ത്രിയ്ക്ക് പരാതി നൽകി ഭർത്താവ്
ബെംഗളൂരു: ഭാര്യയില്‍ നിന്നുള്ള നിരന്തര ഗാര്‍ഹിക പീഡനത്തില്‍ സംരക്ഷണമാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ഭര്‍ത്താവിന്‍റെ പരാതി. കര്‍ണാടക സ്വദേശിയായ യദുനന്ദന്‍ ആചാര്യയാണ് നിരന്തരമായി താന്‍ ഭാര്യയില്‍ നിന്ന് നേരിടുന്ന ഗാര്‍ഹിക പീഡനങ്ങളില്‍ നിന്ന് സഹായവും സംരക്ഷണവും ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പരാതി നൽകിയത്. അതേസമയം അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ നേരിട്ടെത്തി നിയമപ്രകാരം പരാതിപ്പെടാനായിരുന്നു ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണര്‍ പ്രതാപ് റെഡ്ഡിയുടെ പ്രതികരണം. ആരെങ്കിലും എന്നെ സഹായിക്കാമോ എന്ന് ആവശ്യപ്പെട്ടുള്ള പരാതി യദുനന്ദന്‍ ആചാര്യ തന്‍റെ ട്വിറ്റര്‍ മുഖേനയാണ് പ്രധാനമന്ത്രിയുടെ ഓഫിസിനെ അറിയിച്ചത്. “ഇത് സംഭവിച്ചപ്പോള്‍…
Read Moreഗന്ധദ ഗുഡിയ്ക്കായി പൂജ നടത്തി പുനീതിന്റെ ഭാര്യ
ബെംഗളൂരു: അന്തരിച്ച കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാറിന്റെ അവസാന സിനിമ ‘ഗന്ധദ ഗുഡി’യുടെ വിജയത്തിനായി ക്ഷേത്രങ്ങളിലെത്തി പ്രത്യേക പൂജനടത്തി ഭാര്യ അശ്വിനി. ഇന്നലെ മൈസൂരുവിലെ ചാമുണ്ഡേശ്വരിക്ഷേത്രം, ശ്രീരംഗപട്ടണയിലെ നിമിഷാംബ ക്ഷേത്രം എന്നിവിടങ്ങളിലാണ് അശ്വിനി ദർശനം നടത്തിയത്. സിനിമയുടെ സംവിധായകൻ അമോഗവർഷയും ഒപ്പമുണ്ടായിരുന്നു. ‘ഗന്ധദ ഗുഡി’യിൽ അഭിനയിക്കാൻ തീരുമാനിച്ച ദിവസം പുനീത് നിമിഷാംബ ക്ഷേത്രത്തിലെത്തി ചിത്രത്തിന്റെ വിജയത്തിനായി പ്രാർഥിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് അശ്വിനിയും ക്ഷേത്രത്തിൽ എത്തി പൂജകൾ നടത്തിയത്.
Read Moreപ്രവീൺ നെട്ടാരുവിന്റെ ഭാര്യയ്ക്ക് കർണാടക മുഖ്യമന്ത്രിയുടെ ഓഫീസിൽ ജോലി നൽകി
ബെംഗളൂരു: കൊല്ലപ്പെട്ട യുവമോര്‍ച്ച ദക്ഷിണ കന്നഡ ജില്ല സമിതി അംഗമായിരുന്ന പ്രവീണ്‍ നെട്ടാരുവിന്റെ വിധവ നൂതന്‍ കുമാരിക്ക് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ ഓഫീസില്‍ ജോലി നല്‍കി സര്‍ക്കാര്‍ ഉത്തരവ്. 30,350 രൂപ ശമ്പളത്തില്‍ ക്ലര്‍ക്ക് തസ്തികയിലാണ് കരാര്‍ വ്യവസ്ഥയില്‍ നിയമനം. മുഖ്യമന്ത്രിയുടെ കാര്യാലയത്തില്‍ 115 സി.ഗ്രൂപ്പ് ജീവനക്കാരില്‍ ഒരാളാവും ഇനി മുതല്‍ നൂതന്‍. 1977ലെ കര്‍ണാടക സിവില്‍ സര്‍വീസ് ചട്ടപ്രകാരം നേരിട്ട് നിയമനം നടത്താവുന്ന തസ്തികയാണിത്. ഇതിന് മുകളിലെ പദവികളില്‍ നേരിട്ട് നിയമനം സാധ്യമാവില്ല. സോമലിംഗപ്പ എന്നയാളെ ഒഴിവാക്കിയാണ് നൂതന് നിയമനം ഒരുക്കിയത്.…
Read Moreലൈംഗികബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി; മൃതദേഹം ഷിരാഡിയിൽ ഉപേക്ഷിച്ചു
ബെംഗളൂരു: ലൈംഗികബന്ധം നിഷേധിക്കുന്നതിൽ ദേഷ്യപ്പെട്ട 28 കാരൻ ഭാര്യയെ ഒരു യാത്രയ്ക്ക് കൊണ്ടുപോയി, തിരികെ വരുന്ന വഴി അവളെ കൊലപ്പെടുത്തി. ഒൻപത് മാസം മുന്പാണ് ഇരുവരും വിവാഹിതരായത്. കൊലപാതകം നടത്തിയ മഡിവാള മാരുതി ലേഔട്ടിൽ താമസിക്കുന്ന പൃഥ്വിരാജിനെ (28) പൊലീസ് അറസ്റ്റ് ചെയ്തു. ബീഹാറിലെ സീതാമർഹി സ്വദേശിയായ ഇയാൾ 15 വർഷമായി ബെംഗളൂരുവിലാണ് താമസം. ഇലക്‌ട്രോണിക്‌സ് സാധനങ്ങളുടെ കച്ചവടം നടത്തിവരികയായിരുന്നു. പൃഥ്വിരാജ് ഓഗസ്റ്റ് 3 മുതൽ ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞു ആഗസ്റ്റ് 5 ന് മഡിവാള പോലീസ് സ്റ്റേഷനിലേക്ക് പരാതിനൽകി. ഭാര്യ ജ്യോതി കുമാരി…
Read Moreചുറ്റികയ്ക്ക് തലയ്ക്കടിച്ച് വീഴ്ത്തി, ചോരയില്‍ മുങ്ങി ബോധം മറയുമ്പോള്‍ മുന്നില്‍ ചിരിക്കുന്ന ഭര്‍ത്താവ്
മുൻ ഭർത്താവിന്റെ മർദനമേറ്റ് ചികിത്സയിൽ കഴിയുന്ന വനിതാ ഡോക്ടർക്ക് വീണ്ടും വധഭീഷണിയെന്ന് പരാതി. മലപ്പുറം വണ്ടൂർ സ്വദേശി അദീലക്ക് നേരെയാണ് വധശ്രമം. പ്രതി വീണ്ടും മകളെ ആക്രമിക്കുമോയെന്ന് ഭയക്കുന്നുവെന്നും അദീലയുടെ അമ്മ പറഞ്ഞു. ഈ മാസം ഒന്നാം തിയ്യതി വൈകിട്ട് നാലു മണിയോടെയാണ് വയനാട്ടിലെ സ്വകാര്യ മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറെ മുൻ ഭർത്താവ് കൊല്ലാൻ ശ്രമിച്ചത്. ചുറ്റിക ഉപയോഗിച്ചുള്ള അടിയിൽ തലക്ക് ആഴത്തിൽ മുറിവേറ്റ യുവതി, അപകടനില തരണം ചെയ്തെങ്കിലും നടുക്കുന്ന ഓർമകളിൽ നിന്ന് ഇപ്പോഴും മുക്തയായിട്ടില്ല. വയനാട്ടിലെ സ്വകാര്യ ആശുപത്രിയിൽ ഹൗസ്…
Read Moreസ്ത്രീധനത്തെ ചൊല്ലിയുള്ള പക: ഭർത്താവ് ഭാര്യയെ നദിയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി.
ബെംഗളൂരു: വിവാഹശേഷം ആവശ്യപ്പെട്ട സ്ത്രീധനം നൽകാത്തതിന് ചന്ദ്രാ ലേഔട്ടിൽ നിന്നുള്ള 33 കാരിയെ ഭർത്താവ് സംഗമത്തിലെ മേക്കേദാട്ടു വെള്ളച്ചാട്ടത്തിന് സമീപം കാവേരി നദിയിലേക്ക് തള്ളിയിട്ടു. പ്രതി കെ.ലക്കപ്പ അവധിക്കെന്ന വ്യാജേന ഭാര്യ മംഗളയെ കൂട്ടിക്കൊണ്ടുപോയി കാവേരി നദിയിലേക്ക് തള്ളുകയായിരുന്നു. സ്ത്രീയെ തള്ളിയിട്ട സ്ഥലത്ത് മുതലകൾ നിറഞ്ഞതിനാൽ മംഗളയുടെ ശരീരത്തിന്റെ താഴത്തെ പകുതി മാത്രമേ കണ്ടെത്തിയിട്ടുള്ളൂ എന്നതാണ് കൂടുതൽ ഭയാനകമായ കാര്യം. ഇനിയും കണ്ടെത്താനുള്ള ശരീരത്തിന്റെ പകുതിഭാഗം മുതല തിന്നതായിട്ടാണ് സംശയിക്കുന്നത്. പ്രതിയായ ഭർത്താവ് ലക്കപ്പ അറസ്റ്റിലായി. രണ്ട് വർഷം മുമ്പാണ് മംഗള ലക്കപ്പയെ വിവാഹം…
Read Moreനടൻ ജഗദീഷിന്റെ ഭാര്യ അന്തരിച്ചു
തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ ഫൊറൻസിക് വിഭാഗം മേധാവിയായിരുന്ന ഡോ. പി.രമ (61) അന്തരിച്ചു. നടൻ ജഗദീഷിന്റെ ഭാര്യയാണ്. കേരളത്തിലെ പ്രമാദമായ പല കേസുകളിലും ഫൊറൻസിക് രംഗത്ത് രമ നടത്തിയ കണ്ടെത്തലുകൾ നിർണായകമായിരുന്നു. സംസ്ക്കാരം വൈകീട്ട് നാലിനു തൈക്കാട് ശാന്തി കവാടത്തിൽ. മക്കൾ – ഡോ.രമ്യ, ഡോ.സൗമ്യ. മരുമക്കൾ- ഡോ.നരേന്ദ്രൻ നയ്യാർ ഐ.പി.എസ്, ഡോ. പ്രവീൺ പണിക്കർ
Read More