വാട്ടർ ടാങ്കിൽ വീണ 18 കുരങ്ങുകൾ ചത്തു

ബെംഗളൂരു: കലബുര്‍ഗിയില്‍ ഉപയോഗിക്കാതെ കിടന്ന വാട്ടർ ടാങ്കിൽ വീണ് 18 കുരങ്ങുകൾ ചത്തു. ടാങ്കിൽ അകപ്പെട്ട 16 കുരങ്ങുകളെ അധികൃതർ രക്ഷപെടുത്തി. ഇവയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമീപത്തെ മരത്തിൽ നിന്നും മൂടാതെ ഇട്ടിരിക്കുന്നതങ്കിലേക്ക് വീണതാകാമെന്നാണ് നിഗമനം. 6 മണിക്കൂറെടുത്താൻ കുരങ്ങുകളെ രക്ഷിച്ചത്.

Read More

കിണറിലെ മലിനജലം കുടിച്ച സംഭവം; മരണം ആറായി, അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

ബെം​ഗളുരു; മലിനജലം കുടിച്ച സംഭവത്തിൽ മരണം ആറായി ഉയർന്നു, വിജയന​ഗർ ജില്ലയിലാണ് സംഭവം നടന്നത്. ഇതോടെ അന്വേഷണം പ്രഖ്യാപിച്ച സർക്കാർ മരണമടഞ്ഞവരുടെ കുടുംബത്തിന് 3 ലക്ഷം സഹായം പ്രഖ്യാപിച്ചു. ഏകദേശം രണ്ടായിരത്തോളം ആളുകൾ ജലമെടുക്കുന്ന കുഴൽകിണറിൽ ശുചിമുറി മാലിന്യം കലർന്നതാണ് ദുരന്തത്തിന് പിന്നിലെന്നാണ് നി​ഗമനം. മുതിർന്ന ഐഎസ് ഉദ്യോ​ഗസ്ഥൻ മുനീഷ് മോഡ്​ഗില്ലിന്റെ അധ്യക്ഷതയിലുള്ള സമിതിയെ റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി നിയോ​ഗിച്ചു. ലക്ഷ്മമ്മ, ബസവമ്മ, നീലപ്പ ബെലവ​ഗി, ​ഗോനപ്പ, മഹാദേവപ്പ, കെഞ്ചമ്മ എന്നീ ​ഗ്രാമവാസികളാണ് മരിച്ചത്. സംഭവത്തിൽ ഇതോടെ മരണം ആറായി ഉയർന്നു, കൂടാതെ ഇരുനൂറിലധികം…

Read More

പ്രാർഥനകൾ വിഫലം; കുഴൽ കിണറിൽ കുടുങ്ങിയ രണ്ട് വയസുകാരൻ മരണത്തിന് കീഴടങ്ങി

ബെം​ഗളുരു; ബെല​ഗാവിയിൽ കുഴൽ കിണറിൽ അകപ്പെട്ട രണ്ട് വയസുകാരൻ മരണത്തിന് കീഴടങ്ങി. ബെല​ഗാവിയിലെ റായ്ബാ​ഗ് ​ഗ്രാമത്തിലാണ് ശരദ് സിദ്ധപ്പ ഹസിരെ എന്ന രണ്ട് വയസുകാരൻ കഴിഞ്ഞ ദിവസം കുഴൽ കിണറിൽ അകപ്പെട്ടത്. വീടിനുള്ളിൽ നിന്നും കഴിഞ്ഞ ദിവസം കുട്ടിയെ കാണാതായതോടെ തട്ടിക്കൊട്ട് പോയതാകാമെന്ന ധാരണയിൽ പോലീസിൽ രക്ഷിതാക്കൾ പരാതി നൽകിയിരുന്നു. കുട്ടിയെ തട്ടിക്കൊണ്ട് പോയതാകാമെന്ന രീതിയിലാണ് ആദ്യം അന്വേഷണം പുരോ​ഗമിച്ചത്. പക്ഷേ, പോലീസ് അന്വേഷണം തുടങ്ങിയതോടെയാണ് സമീപത്തെ ഉപേക്ഷിക്കപ്പെട്ട കരിമ്പിൻ പാടത്തുള്ള കുഴൽ കിണറിൽ കുട്ടി വീണു കിടക്കുന്നത് കണ്ടെത്തിയത്. പോലീസും ഫയർഫോഴ്സും അടക്കമുള്ളവർ…

Read More

മലിനവെള്ള ഉപയോ​ഗം; 101 പേർക്ക് ഭക്ഷ്യ വിഷബാധ

ബെം​ഗളുരു; യാദ്​ഗിരിൽ മലിനമായ കിണർ വെള്ളം ഉപയോ​ഗിച്ചതിനെ തുടർന്ന് 101 പേർക്ക് ഭക്ഷ്യ വിഷബാധയേറ്റു. മച്ച​ഗുണ്ഡല ​ഗ്രാമത്തിലാണ് സംഭവം നടന്നത്. കടുത്ത ഛർദ്ദിയും തല ചുറ്റലും അനുഭവപ്പെട്ട ​ഗ്രാമവാസികൾ ചികിത്സ തേടി. പ്രാഥമിക ആരോ​ഗ്യ കേന്ദ്രത്തിലും സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലുമായാണ് ആളുകൾ ചികിത്സ തേടിയത്. ആരുടെയും നില ​ഗുരുതരമല്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്. സംഭവം പുറം ലോകമറിഞ്ഞതോടെ താലൂക്ക് ഹെൽത്ത് ഓഫീസറുടെ നേതൃത്വത്തിൽ ആരോ​ഗ്യ വകുപ്പ് വിഭാ​ഗം പരിസരമാകെ പരിശോധന നടത്തി. ​ഗ്രാമത്തിലെ ഒരു കിണറിൽ നിന്നാണ് എല്ലാ വീടുകളിലേക്കും കുടിവെള്ളം എത്തിച്ചിരുന്നത്, ഇതിൽ നിന്നാണ്…

Read More
Click Here to Follow Us