കല്‍പ്പറ്റ: ദുരന്തമുഖത്ത് കേരളം ഒറ്റയ്ക്കല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് നരേന്ദ്രമോദി അവലോകനയോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. നാശനഷ്ടങ്ങള്‍ വിശദമായ മെമ്മോറാണ്ടമായി നല്‍കാന്‍ മോദി സംസ്ഥാനത്തോട് ആവശ്യപ്പെട്ടു. ദുരന്തബാധിതര്‍ക്കൊപ്പം നില്‍ക്കുകയാണ് ഏറ്റവും പ്രധാനം. അവര്‍ ഒറ്റക്ക് അല്ല. താന്‍ പല ദുരന്തങ്ങളും നേരില്‍ കണ്ടിട്ടുണ്ട്. അതിന്റെ ബുദ്ധിമുട്ടുകള്‍ തനിക്ക് മനസിലാകും. ദുരന്തത്തില്‍ നൂറ് കണക്കിനാളുകള്‍ക്കാണ് എല്ലാം നഷ്ടമായത്. ദുരന്തത്തില്‍ എല്ലാനഷ്ടമായവരെ സംരക്ഷിക്കുയെന്നത് നമ്മുടെ കടമയാണെന്നും മോദി പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്രം ഉദാരമായ സമീപനം സ്വീകരിക്കുമെന്നും പണമില്ലാത്തതിനാല്‍ പുനരധിവാസം മുടങ്ങില്ലന്നും അദ്ദേഹം പറഞ്ഞു ദുരന്തബാധിത പ്രദേശങ്ങളായ…
Read MoreTag: visit
പ്രധാനമന്ത്രി ശനിയാഴ്ച വയനാട് സന്ദർശിക്കും
ന്യൂഡൽഹി: ഉരുൾപൊട്ടൽ ദുരന്തത്തിൽ വിറങ്ങലിച്ച വയനാട്ടിലെ ചൂരൽമലയും മുണ്ടക്കൈയും പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച സന്ദർശിക്കും. വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന മോദി, ഹെലികോപ്ടറിലാണ് വയനാട്ടിലേക്ക് തിരിക്കുക. ദുരന്തസ്ഥലവും ദുരിതാശ്വാസ ക്യാമ്പുകളും അദ്ദേഹം സന്ദർശിക്കും. ഉരുൾപൊട്ടലിനെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നും പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ എം.പിമാരും കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാൽ ദുരിതബാധിതർക്കും പുനരധിവാസത്തിനും ദുരന്തമേഖലയിലെ പുനർനിർമാണത്തിനും കേന്ദ്രത്തിൽനിന്ന് ധനസഹായം ലഭ്യമാകും. എന്നാൽ, കേന്ദ്രം ഇതുവരെ അനുകൂലതീരുമാനം എടുത്തിട്ടില്ല. പ്രധാനമന്ത്രിയുടെ വരവോടെ ഇക്കാര്യത്തിൽ അനുകൂല തീരുമാനമുണ്ടാകുമെന്നാണ്…
Read Moreതെരഞ്ഞെടുപ്പിന് മുൻപ് 6 ദിവസം, 22 റാലികൾ സംസ്ഥാനത്ത് പ്രധാനമന്ത്രിയെത്തുന്നു
ബെംഗളൂരു:അടുത്തയാഴ്ച്ച ദ്വിദിന സന്ദര്‍ശനത്തിന് പ്രധാനമന്ത്രി വീണ്ടും സംസ്ഥാനത്തെത്തും. ചിത്രദുര്‍ഗ, വിജയനഗര, സിന്ധാനൂര്‍, കലബുര്‍ഗി, എന്നിവിടങ്ങളില്‍ മെയ് രണ്ടിനാണ് മോദി പൊതുയോഗങ്ങളില്‍ പങ്കെടുക്കുക. മൂഡബിദ്രി, കാര്‍വാര്‍, കിട്ടൂര്‍ എന്നിവിടങ്ങളിൽ മെയ് മൂന്നിനുള്ള പ്രചാരണ പരിപാടികളിലും പങ്കെടുക്കും. ചിത്താപൂര്‍, നഞ്ചന്‍ഗുണ്ട്, തുമകുരു റൂറല്‍, ബെംഗളൂരു സൗത്ത്, എന്നിവിടങ്ങളില്‍ മെയ് ആറിന് പ്രചാരണത്തിനായി മോദി എത്തും. മെയ് ഏഴിനും മോദിയുടെ പ്രചാരണം ഉണ്ടാവും. അവസാന ദിന പ്രചാരണത്തിന് മുമ്പുള്ള ദിനമാണിത്. ബദാമി, ഹാവേരി, ശിവമോഗ റൂറല്‍, ബെംഗളൂരു സെന്‍ട്രല്‍ എന്നിവിടങ്ങളില്‍ മോദിയുടെ പ്രചാരണമുണ്ടാകും.
Read Moreമാംസം കഴിച്ചശേഷം ക്ഷേത്ര ദർശനം, മന്ത്രിയും എം.എൽ.എ യും വിവാദത്തിൽ
ബെംഗളൂരു: മാംസാഹാരം കഴിച്ചശേഷം ഗോവ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ പ്രമോദ് സാവന്തും ക്ഷേത്രദര്‍ശനം നടത്തിയെന്ന ആരോപണവുമായി ഉഡുപ്പി ബ്ലോക് കോണ്‍ഗ്രസ് പ്രസിഡന്റ് രമേശ് കാഞ്ചന്‍ രംഗത്ത്. എംഎല്‍എ രഘുപതി ഭട്ടുമായി ഒരുമിച്ചിരുന്ന് മാസംഭക്ഷണം കഴിച്ചശേഷം സാവന്ത് കൃഷ്ണക്ഷേത്രം സന്ദര്‍ശിച്ചുവെന്നാണ് ആരോപണം. എംഎല്‍എക്കെതിരേയും ആരോപണമുണ്ട്. ഇക്കാര്യത്തില്‍ നിശ്ശബ്ദത പാലിക്കുന്ന ബിജെപിയുടെ ഇരട്ടത്താപ്പിനെയും കാഞ്ചന്‍ വിമര്‍ശിച്ചു. തങ്ങളുടെ പാര്‍ട്ടിക്കാര്‍ക്ക് വേണമെങ്കില്‍ മല്‍സ്യവും മാംസവും കഴിച്ചശേഷം ക്ഷേത്രസന്ദര്‍ശനമാവാമെന്നാണ് ബിജെപി കരുതുന്നതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. മാംസം കഴിച്ച് ക്ഷേത്ര സന്ദര്‍ശനം നടത്തിയെന്ന് മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരേ ബിജെപി ആരോപണം ഉന്നയിച്ചതിനെക്കുറിച്ചും രമേഷ്…
Read Moreഇന്ന് മുതൽ മഴക്കെടുതി ബാധിച്ച ജില്ലകൾ സന്ദർശിക്കാൻ ഒരുങ്ങി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ
ബെംഗളൂരു: കർണാടകയിൽ മഴ തുടരുന്ന സാഹചര്യത്തിൽ ഉണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനായി ദക്ഷിണ കന്നഡ, കുടക്, ഉഡുപ്പി, ഉത്തര കന്നഡ എന്നീ ജില്ലകളിൽ നാളെ മുതൽ പര്യടനം നടത്തുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. ഈ ജില്ലകളിൽ സംഭവിച്ച നഷ്ടം മനസ്സിലാക്കാനും കൃത്യമായ തീരുമാനങ്ങളെടുക്കാനുമാണ് തന്റെ പര്യടനം ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി ബൊമ്മൈ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ 10 ദിവസമായി തീരദേശ ജില്ലകളിലും മലനാട് മേഖലയിലും നിർത്താതെ പെയ്യുന്ന മഴയാണ് കണ്ടതെന്നും ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനുവേണ്ട നടപടി സ്വീകരിക്കുന്നതിനുമായി ബന്ധപ്പെട്ട ഡിസിമാരുമായി ഇതിനകം സംസാരിച്ചിട്ടുണ്ടെന്നും മഴ…
Read Moreപ്രധാനമന്ത്രി മോദിയുടെ ബെംഗളൂരു സന്ദർശനം; കുഴികൾ നികത്തുന്നതിന് ചെലവഴിച്ചത് 23 കോടിയോളം രൂപ
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നഗര സന്ദർശനത്തിന് മുന്നോടിയായി കുഴികൾ നികത്തുന്നതിൽ കാലതാമസം നേരിടുന്ന ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) 23 കോടി രൂപ ചെലവഴിച്ച് 14 കിലോമീറ്റർ റോഡ് അസ്ഫാൽ ചെയ്തു. കെങ്കേരി മുതൽ കൊമ്മഘട്ട (7 കി.മീ), മൈസൂരു റോഡ് (0.15 കി.മീ), ഹെബ്ബാൾ മേൽപ്പാലത്തിനു ശേഷമുള്ള (2.4 കി.മീ), തുമകുരു റോഡ് (0.90 കി.മീ), ബെംഗളൂരു സർവകലാശാല കാമ്പസിലെ റോഡുകൾ (3.6 കി.മീ) എന്നിവയാണ് വികസിപ്പിച്ചത്. മീഡിയൻ നന്നാക്കാനും തെരുവ് വിളക്കുകൾ ശരിയാക്കാനും റോഡുകൾക്കും കെർബുകൾക്കും പെയിന്റ് ചെയ്യാനും…
Read Moreജയിൽപുള്ളിയായ മകനെ കാണാൻ അമ്മ എത്തിയത് ലഹരി മരുന്നുമായി
ബെംഗളൂരു: പിടിച്ചു പറി കേസില്‍ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ തടവുകാരനായ മകനെ കാണാന്‍ അമ്മ എത്തിയത് ലഹരിമരുന്നമായി. അഞ്ചുലക്ഷം രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയില്‍ലുമായാണ് മുഹമ്മദ് ബിലാല്‍ എന്ന മകനെ കാണാന്‍ അമ്മ ജയിലിൽ എത്തിയത്. സംഭവത്തില്‍ ശിക്കാരിപാളയ സ്വദേശിനി പ്രവീണ്‍ താജ് അറസ്റ്റിലായി. പിടിച്ചുപറിക്കേസില്‍ ജയിലിലുള്ള മുഹമ്മദ് ബിലാലിനാണ് അമ്മ ഹാഷിഷ് ഓയില്‍ എത്തിച്ചു നല്‍കിയത്. മകന് വസ്ത്രങ്ങള്‍ കൊണ്ടുവന്ന സഞ്ചിയിലായിരുന്നു ലഹരിമരുന്ന്. പോലീസ് ഇത് പിടിച്ചതിന് പിന്നാലെ മകന് വസ്ത്രങ്ങള്‍ കൊണ്ടുവന്ന സഞ്ചിയില്‍ ലഹരിമരുന്നുള്ള കാര്യം അറിയില്ലായിരുന്നുവെന്നും മകന്റെ സുഹൃത്തുക്കള്‍…
Read Moreകൗൺസിൽ തെരഞ്ഞെടുപ്പ്: മൈസൂരു സന്ദർശിക്കാൻ ഒരുങ്ങി മുഖ്യമന്ത്രി
ബെംഗളൂരു: കൗൺസിൽ തെരഞ്ഞെടുപ്പിൽ തങ്ങളുടെ സ്ഥാനാർത്ഥികൾക്ക് വോട്ട് തേടി ബിജെപി, കോൺഗ്രസ്, ജെഡി(എസ്) എന്നീ മൂന്ന് പ്രധാന പാർട്ടികളുടെയും മുൻനിര നേതാക്കൾ പ്രചാരണം ശക്തമാക്കി. മുൻ മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യയും എച്ച്‌ഡി കുമാരസ്വാമിയും തങ്ങളുടെ പാർട്ടി സ്ഥാനാർത്ഥികൾക്കായി വോട്ട് തേടി നഗരത്തിലിറങ്ങുമ്പോൾ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഇന്ന് (ജൂൺ 8) മൈസൂരിലെത്തും. രാവിലെ 9.30ന് ഹെലികോപ്റ്ററിൽ ബെംഗളൂരുവിലെ എച്ച്എഎൽ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന അദ്ദേഹം 10.20ന് മണ്ടക്കല്ലിലെ മൈസൂർ വിമാനത്താവളത്തിൽ ഇറങ്ങും. ബിജെപി സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിൽ മുഖ്യമന്ത്രിയും പങ്കെടുക്കും. ആദ്യം രാവിലെ 11 മുതൽ…
Read Moreരാഷ്ട്രപതി 4 ദിവസത്തെ കർണ്ണാടക സന്ദർശനത്തിനെത്തുന്നു
ബെംഗളുരു; രാഷ്ട്രപതി രാംനാഥ് കോവിന്ദ് 4 ദിവസത്തെ കർണ്ണാടക സന്ദർശനത്തിനെത്തുന്നുവെന്ന് വാർത്തകൾ. ഈ മാസം 6 മുതലാണ് സന്ദർശനം. ബിആർ ഹിൽസിൽ ചാമരാജ് നഗർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ ഭാഗമായി നിർമ്മിച്ച 450 കിടക്കകളുള്ള ആശുപത്രി 7ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും. 8നി ചിക്കമംഗളുരുവിലെ ശൃംഗേരി മഠം സന്ദർശിക്കും, 9ന് ഡൽഹിയിലേക്ക് രാഷ്ട്രപതി യാത്ര തിരിക്കും.
Read More