ബെംഗളൂരു: കഴിഞ്ഞ വർഷം നവംബർ 12 ന് ട്രെയിനിന് മുകളിൽ പാറക്കല്ലുകൾ വീണതിനെ തുടർന്ന് ബെംഗളൂരു റെയിൽവേ ഡിവിഷനിൽ കണ്ണൂർ-യശ്വന്ത്പൂർ എക്‌സ്പ്രസ് പാളം തെറ്റിയതിനെ കുറിച്ച് സൗത്ത് വെസ്റ്റേൺ റെയിൽവേ നടത്തിയ അന്വേഷണത്തിൽ പ്രകൃതിയുടെ പ്രവർത്തിയാണ് അപകടത്തിന് കാരണമെന്ന് കണ്ടെത്തി. അതുകൊണ്ടുതന്നെ ഒരു വകുപ്പിന്റെയും അനാസ്ഥയ്ക്ക് കേസുകൾ ഉണ്ടായിട്ടില്ലെന്നും ഈ റിപ്പോർട്ട് സ്ഥാപിച്ചു. മെക്കാനിക്കൽ എൻജിനീയറിങ്, സിവിൽ എൻജിനീയറിങ്, ട്രാഫിക് എന്നീ വകുപ്പുകളുടെ മേധാവികൾ അടങ്ങുന്ന മൂന്നംഗ സംഘം അടുത്തിടെയാണ് തങ്ങളുടെ കണ്ടെത്തലുകൾ സമർപ്പിച്ചത്. ഏത് സംഭവത്തിന്റെയും പ്രാഥമികവും ദ്വിതീയവുമായ ഉത്തരവാദിത്തം ഒരു അന്വേഷണം…
Read MoreTag: train
തിരുവനന്തപുരത്തേക്ക് ഇന്ന് പ്രത്യേക തീവണ്ടി സർവീസ്.
ബെംഗളൂരു : ആഘോഷത്തോടനുബന്ധിച്ച യാത്രത്തിരക്ക് പരിഗണിച്ച് ബുധനാഴ്ച തിരുവനന്തപുരത്തേക്ക് സംക്രാന്തി എന്ന പ്രത്യേക തീവണ്ടി സർവീസ് നടത്തും. മൈസൂരു – തിരുവനന്തപുരം സെൻട്രൽ- മൈസൂരു ഫെസ്റ്റിവൽ എക്സ്‌പ്രസാണ് (06201/06202) സർവീസ് നടത്തുന്നത്. ഒരു എ.സി. ടു ടയർ കോച്ചും രണ്ട് എ.സി. ത്രീ ടയർ കോച്ചും ഏഴ് സെക്കൻഡ് ക്ലാസ് സ്ലീപ്പർ കോച്ചും നാല് ജനറൽ സെക്കൻഡ് ക്ലാസ് കോച്ചും ഉണ്ടാകും. സമയക്രമം ചുവടെ: ഉച്ചയ്ക്ക് 12.05-ന് മൈസൂരുവിൽനിന്ന് പുറപ്പെടും. മാണ്ഡ്യ (ഉച്ചയ്ക്ക് 12.34), കെങ്കേരി (ഉച്ചയ്ക്ക് 1.35), കെ.എസ്.ആർ. ബെംഗളൂരു (ഉച്ചയ്ക്ക് 2.05)…
Read Moreമൈസൂരു-കൊച്ചുവേളി എക്സ്പ്രസിന് വർക്കലയിൽ സ്റ്റോപ്പ്.
ബെംഗളൂരു : മൈസൂരു-കൊച്ചുവേളി എക്സ്‌പ്രസിന് (16315) ശിവഗിരി തീർഥാടനത്തോടനുബന്ധിച്ച് വർക്കലയിൽ ഒരു മിനിറ്റ് സ്റ്റോപ്പ് അനുവദിച്ചു. കേരളത്തിലേക്കുള്ള സർവീസിന് ഡിസംബർ 31 വരെയും മൈസൂരുവിലേക്കുള്ള സർവീസിന് ജനുവരി ഒന്നുവരെയുമാണ് വർക്കലയിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. സമയക്രമം രാവിലെ 7.40-ന് വർക്കലയിലെത്തുന്ന തീവണ്ടി 7.41-ന് പുറപ്പെടും. തിരിച്ച് കൊച്ചുവേളി-മൈസൂരു എക്സ്‌പ്രസ് (16316) വൈകിട്ട് 5.17-ന് വർക്കലയിലെത്തി 5.18-ന് പുറപ്പെടും.
Read Moreട്രെയിനുകൾ റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർ വലഞ്ഞു.
ബെംഗളൂരു: നിരവധി ട്രെയിനുകൾ റദ്ദാക്കിയതിനെത്തുടർന്ന് വെള്ളിയാഴ്ച ബെംഗളൂരുവിനും ചെന്നൈയ്‌ക്കുമിടയിൽ യാത്ര ചെയ്യുന്ന യാത്രക്കാർ ബുദ്ധിമുട്ടി. പാലത്തിന് കേടുപാടുകൾ സംഭവിച്ചതിനാലാണ് നമ്പർ 299 ആരക്കോണം-കാട്പാടി സെക്ഷനിൽ, ദക്ഷിണ റെയിൽവേ ചില ട്രെയിനുകൾ നിർത്തിവച്ചത്. റദ്ദാക്കിയ ട്രെയിനുകൾ: 12028/12027 കെഎസ്ആർ ബെംഗളൂരു – എംജിആർ ചെന്നൈ സെൻട്രൽ – കെഎസ്ആർ ബെംഗളൂരു ശതാബ്ദി എക്സ്പ്രസ് (വെള്ളിയാഴ്ച); 11065 മൈസൂരു – റെനിഗുണ്ട പ്രതിവാര എക്സ്പ്രസ് (ശനി) 11066 റെനിഗുണ്ട – മൈസൂരു പ്രതിവാര എക്സ്പ്രസ് (വെള്ളിയാഴ്ച) 12691 എംജിആർ ചെന്നൈ സെൻട്രൽ – ശ്രീ സത്യസായി പ്രശാന്തി…
Read Moreട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ എഞ്ചിനീയർ മരിച്ചു.
ബെംഗളൂരു: ഡിസംബർ 19 ന് അർദ്ധരാത്രി ഹുബാള്ളി റെയിൽവേ സ്റ്റേഷനിൽ ഓടുന്ന ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ ബിബിഎംപിയിലെ സൂപ്രണ്ടിംഗ് എഞ്ചിനീയർ വീണ് മരിച്ചു. ബിബിഎംപിയിൽ സൂപ്രണ്ടിങ് എൻജിനീയറായി സേവനമനുഷ്ഠിക്കുന്ന രംഗരാജു എസ്.എ. (59) ഡിസംബർ 19ന് രാത്രി ബെംഗളൂരുവിലേക്കുള്ള ട്രെയിനിനു പകരം ബെലഗാവിയിലേക്കുള്ള ട്രെയിനിൽ ആണ് കയറിയിയത്. ട്രെയിൻ നീങ്ങിത്തുടങ്ങിയപ്പോളാണ് ട്രെയിൻ മാറികയറി എന്ന് മനസ്സായിലായത്. ഇതേതുടർന്ന് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിച്ചപ്പോഴാണ്, അദ്ദേഹം കാൽ വഴുതി റെയിൽവേ പ്ലാറ്റ്ഫോമിലേക്ക് വീഴുകയും മരണം സംഭവിക്കുകയും ചെയ്തത്.
Read Moreസെൽഫി എടുക്കുന്നതിനിടെ ട്രെയിനിൽ നിന്ന് വീണ യുവാവിന്റെ മൃതദേഹം നദീതീരത്ത് കണ്ടെത്തി
ബെംഗളൂരു : ശ്രീരംഗപട്ടണയിൽ ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാഞ്ഞ് സെൽഫിയെടുക്കുന്നതിനിടെ വീണ യുവാവിന്റെ മൃതദേഹം കാണാതായി ദിവസങ്ങൾക്ക് ശേഷം നദിക്കരയിൽ നിന്ന് കണ്ടെത്തി.ബെംഗളൂരുവിലെ ഉപ്പാർപേട്ട് പോലീസ് ശ്രീരംഗപട്ടണയിലെ ലോകപാവനി നദിയുടെ തീരത്ത് നിന്ന് മൃതദേഹം കണ്ടെടുത്തു, കൊല്ലപ്പെട്ടത് ബെംഗളൂരുവിലെ ഗാന്ധിനഗറിലെ ബാർ ആൻഡ് റസ്റ്റോറന്റിൽ സഹായിയായി ജോലി ചെയ്തിരുന്ന അഭിഷേക്(19 ) ആണെന്ന് തിരിച്ചറിഞ്ഞു. ഗ്രാമോത്സവത്തിൽ പങ്കെടുക്കാൻ മജസ്റ്റിക്കിൽ നിന്ന് നവംബർ 6 ന് രാത്രിയാണ് അഭിഷേകും നാല് സുഹൃത്തുക്കളും മാണ്ഡ്യയിലേക്ക് ട്രെയിനിൽ കയറിയതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി വെസ്റ്റ്) സഞ്ജീവ്…
Read Moreമലബാറിലേക്ക് പുതിയ ട്രെയിൻ ; പച്ചക്കൊടി വീശി ദക്ഷിണ-പശ്ചിമ റെയിൽവേ
ബെംഗളൂരു : ബെംഗളൂരുവിൽനിന്ന് മലബാറിലേക്ക് പുതിയ ട്രെയിൻ ആരംഭിക്കാൻ പച്ചക്കൊടി വീശി ദക്ഷിണ-പശ്ചിമ റെയിൽവേ. കൂടാതെ മംഗളൂരുവഴിയുള്ള യശ്വന്ത്പുര-കണ്ണൂർ എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാനും റെയിൽവേ സന്നദ്ധതയറിയിച്ചു. ബുധനാഴ്ച ഹുബ്ബള്ളിയിലെ ദക്ഷിണ-പശ്ചിമ റെയിൽവേ ആസ്ഥാത്ത് ദക്ഷിണ-പശ്ചിമ റെയിൽവേ ജനറൽ മാനേജർ സഞ്ജീവ് കിഷോറും കോഴിക്കോട് എം.പി. എം.കെ.രാഘവാനും തമ്മിൽ നടത്തിയ ചർച്ചയിലാണ് അനുകൂല തീരുമാനം ഉണ്ടായത്. കോഴിക്കോട്ടു നിന്ന് ബെംഗളൂരുവിലേക്ക് നിലവിൽ ഒരു തീവണ്ടിമാത്രമാണ് ഉള്ളത്.ഒരു ഉത്സവ സീസൺ വന്നാൽ യാത്രക്കാരുടെ എണ്ണത്തിൽ ഒരു ശതമാനത്തെപ്പോലും ഉൾക്കൊള്ളാൻ ഈ ട്രെയിന് കഴിയില്ല എന്ന് എം പി…
Read Moreദീപവാലി യാത്രാ തിരക്ക്; കേരളത്തിലേക്കടക്കം 50 ട്രെയിനുകളില്‍ അധിക കോച്ചുകള്‍
ബെംഗളൂരു: ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകാനുള്ള സാധ്യത പരിഗണിച്ച്, ദക്ഷിണ പശ്ചിമ റെയില്‍വേ കേരളത്തിലേക്കുള്ള ട്രെയിനുകളിലടക്കം 50 ട്രെയിനുകളില്‍ കൂടുതല്‍ കോച്ചുകള്‍ ഏര്‍പ്പെടുത്തി. കേരളത്തിലേക്കുള്ള യശ്വന്തപുര-കണ്ണൂര്‍ (07389), കെ.എസ്.ആര്‍ ബെംഗളൂരു- കന്യാകുമാരി (06526) എന്നീ രണ്ടു ട്രെയിനുകളിലാണ് അധിക കോച്ചുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നവംബര്‍ 30 വരെയാണ് അധിക കോച്ചുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Read Moreബെംഗളൂരു എക്സ്പ്രസ് ട്രെയിനിന്റെ എൻജിൻ തകരാറിലായി; പാളത്തിലെ കരിങ്കൽ ചീളുകൾ നീക്കി
ബെംഗളൂരു: റെയിൽവേ പാളത്തിൽ കരിങ്കൽ ചീളുകൾ കണ്ടെത്തി. ഹെബ്ബാൾ – ബാനസവാടി പാതയിൽ പാളത്തിൽ വച്ചിരുന്ന കരിങ്കൽ ചീളുകൾ കുരുങ്ങി ഭുവനേശ്വർ – കെ എസ് ആർ ബെംഗളൂരു എക്സ്പ്രസ് എൻജിൻ തകരാറിലായി. കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്. ഭുവനേശ്വർ – കെ എസ് ആർ ബെംഗളൂരു എക്സ്പ്രസ് എൻജിൻ ശരിയാക്കാൻ ഒരു മണിക്കൂർ താമസം നേരിട്ടത്തിന് ശേഷമാണ് ട്രെയിൻ പുറപ്പെട്ടത്. ഹെബ്ബാൾ – ലൊട്ടെഗോലഹള്ളി – ചന്നസ്സന്ദ്ര പാതയിലും ഇതേ പ്രശ്നം ഉണ്ടായിരുന്നു. പാളത്തിലെ കരിങ്കൽ ചീളുകൾ കണ്ടെത്തിയതിനെ തുടർന്ന് നീക്കം ചെയ്യുകയായിരുന്നു.…
Read Moreമലയാളി യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
ബെംഗളുരു; യശ്വന്ത്പുര റെയിൽവേ സ്റ്റേഷന് സമീപം മലയാളി യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂർ വടക്കേക്കര സ്വദേശി ഷിബുവിന്റെയും മിനിയുടെയും മകനായ ജിനീഷിനെ(24)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഹെബ്ബാളിലെ സ്വകാര്യ ലാബിലെ ജീവനക്കാരനായിരുന്നു ജിനീഷ്. മൃതദേഹം കണ്ടെത്തിയ പോലീസ് വിവരം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുകയായിരുന്നു.
Read More