സെൽഫി എടുക്കുന്നതിനിടെ ട്രെയിനിൽ നിന്ന് വീണ യുവാവിന്റെ മൃതദേഹം നദീതീരത്ത് കണ്ടെത്തി

ബെംഗളൂരു : ശ്രീരംഗപട്ടണയിൽ ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാഞ്ഞ് സെൽഫിയെടുക്കുന്നതിനിടെ വീണ യുവാവിന്റെ മൃതദേഹം കാണാതായി ദിവസങ്ങൾക്ക് ശേഷം നദിക്കരയിൽ നിന്ന് കണ്ടെത്തി.ബെംഗളൂരുവിലെ ഉപ്പാർപേട്ട് പോലീസ് ശ്രീരംഗപട്ടണയിലെ ലോകപാവനി നദിയുടെ തീരത്ത് നിന്ന് മൃതദേഹം കണ്ടെടുത്തു, കൊല്ലപ്പെട്ടത് ബെംഗളൂരുവിലെ ഗാന്ധിനഗറിലെ ബാർ ആൻഡ് റസ്റ്റോറന്റിൽ സഹായിയായി ജോലി ചെയ്തിരുന്ന അഭിഷേക്(19 ) ആണെന്ന് തിരിച്ചറിഞ്ഞു.

  കണ്ടെയിനറിന് പിന്നിൽ ഇവി ബൈക്കിടിച്ച് യാത്രികൻ സംഭവസ്ഥലത്ത് മരിച്ചു

ഗ്രാമോത്സവത്തിൽ പങ്കെടുക്കാൻ മജസ്റ്റിക്കിൽ നിന്ന് നവംബർ 6 ന് രാത്രിയാണ് അഭിഷേകും നാല് സുഹൃത്തുക്കളും മാണ്ഡ്യയിലേക്ക് ട്രെയിനിൽ കയറിയതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി വെസ്റ്റ്) സഞ്ജീവ് പാട്ടീൽ പറഞ്ഞു. ട്രെയിൻ പാണ്ഡവപുരയിലേക്ക് അടുക്കുമ്പോൾ കോച്ചിന്റെ വാതിലിനു സമീപം സെൽഫി എടുക്കുന്നത് കണ്ടതായി സുഹൃത്തിന്റെ മൊഴിയിൽ പറയുന്നു. അഭിഷേകിന്റെ ബാലൻസ് നഷ്ടപ്പെട്ട്, കോച്ചിന്റെ വാതിലിൽ തൂങ്ങികിടക്കുകയും പിന്നീട് താഴേക്ക് വീഴുകയുമായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

  ബെംഗളൂരുവിൽ കൊടുങ്കാറ്റും കനത്ത പേമാരിയും; സിലിക്കൺ സിറ്റിയിൽ യെല്ലോ അലേർട്ട്, ഓഫീസ് ജീവനക്കാർ ജാഗ്രത പാലിക്കണം

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മതിൽ തകർന്ന് ഏഴുപേർ മരിച്ച സംഭവം: കരാറുകാരനെതിരെ വീഴ്ചയ്ക്ക് പോലീസ് കേസെടുത്തു
[masterslider id="10"]

Related posts