ബെംഗളൂരു: 2023 മാർച്ചോടെ മുഴുവൻ പാതയുടെയും ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും പൂർത്തിയാക്കാൻ സൗത്ത് വെസ്‌റ്റേൺ റെയിൽവേ (എസ്‌ഡബ്ല്യുആർ) ലക്ഷ്യമിടുന്നതിനാൽ ബെംഗളൂരുവിനും ഹുബ്ബള്ളിക്കും ഇടയിലുള്ള യാത്രാ സമയം അടുത്ത വർഷം മുതൽ ഒരു മണിക്കൂർ കുറയും. ഒരു പ്രധാന ട്രങ്ക് റൂട്ടായ ബെംഗളൂരു-ഹുബ്ബള്ളി സെക്ഷനിൽ ഒമ്പത് പ്രതിദിന ട്രെയിനുകൾ ഉൾപ്പെടെ 24 ട്രെയിനുകളാണ് പ്രവർത്തിക്കുന്നത്. എന്നിരുന്നാലും, രണ്ട് നഗരങ്ങൾക്കിടയിലുള്ള ഏറ്റവും വേഗതയേറിയ ട്രെയിൻ – ജൻ ശതാബ്ദി എക്സ്പ്രസ് – 469-കിലോമീറ്റർ യാത്ര പൂർത്തിയാക്കാൻ, നിശ്ചിത യാത്രാ സമയമായ 6 മണിക്കൂർ 30 മിനിറ്റിനെതിരെ കുറഞ്ഞത് 7…
Read MoreTag: train
എറണാകുളം–ബെംഗളൂരു ഇന്റർസിറ്റിയിൽ ഇരുമ്പുദണ്ഡ് കുടുങ്ങി; ഒഴുവായത് വൻഅപകടം
ബെംഗളൂരു: എറണാകുളം–ബെംഗളൂരു ഇന്റർസിറ്റി സൂപ്പർഫാസ്റ്റ് എക്സ്പ്രസിന്റെ (12678) കോച്ചിനടിയിൽ ഇരുമ്പ് ദണ്ഡ് കുടുങ്ങി. പാളം തെറ്റാൻ വരെ സാധ്യതയുള്ള അപകടം സ്റ്റേഷൻ മാസ്റ്ററുടെ ഇടപെടലിനെ തുടർന്നാണ് ഒഴിവായത്. സംഭവത്തെ തുടർന്ന് ട്രെയിൻ മജസ്റ്റിക് കെഎസ്ആർ സിറ്റി സ്റ്റേഷനിലെത്താൻ ഒന്നേകാൽ മണിക്കൂറോളം വൈകി. ഹീലലിഗെയിൽ എത്തിയപ്പോൾ പാളത്തിൽ നിന്ന് അസ്വാഭാവിക ശബ്ദം ശ്രദ്ധയിൽപെട്ട സ്റ്റേഷൻ മാസ്റ്റർ ട്രെയിൻ ഉടൻ നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. പരിശോധനയിൽ അഞ്ചാമത്തെ കോച്ചിനടിയിൽ നിന്ന് ഇരുമ്പു ദണ്ഡ് കണ്ടെടുത്തു. അട്ടിമറി ശ്രമമാണോ എന്നു കണ്ടെത്താൻ അന്വേഷണം ആരംഭിച്ചട്ടുണ്ട്. ചൊവ്വ രാത്രി 7.40നാണു സംഭവം.
Read Moreപുറപ്പെടാൻ ഒരുങ്ങി മൈസൂരു–തിരുവനന്തപുരം സ്പെഷൽ ട്രെയിൻ
ബെംഗളൂരു: വിഷു, ഈസ്റ്റർ തിരക്കിനെ തുടർന്ന് ദക്ഷിണ പശ്ചിമ റെയിൽവേ അവസാന നിമിഷം പ്രഖ്യാപിച്ച മൈസൂരു–തിരുവനന്തപുരം സ്പെഷൽ ട്രെയിൻ (06249) ഇന്ന് പുറപ്പെടും. ഉച്ചയ്ക്കു 2.15ന് മൈസൂരുവിൽ നിന്ന് പുറപ്പെട്ട് കെഎസ്ആർ ബെംഗളൂരു, പാലക്കാട്, എറണാകുളം ജംക്‌ഷൻ, ആലപ്പുഴ, കായംകുളം വഴിയുള്ള ട്രെയിൻ നാളെ 8.10നു തിരുവനന്തപുരത്തെത്തും. തിരുവനന്തപുരം–മൈസൂരു സ്പെഷൽ ട്രെയിൻ (06250) 17ന് വൈകിട്ട് 4.55നു തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് പുലർച്ചെ 3.30നു മൈസൂരുവിലെത്തും. ഇന്നലെ ഉച്ചയ്ക്ക് ബുക്കിങ് ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇരുവശങ്ങളിലേക്കുമുള്ള ടിക്കറ്റുകൾ വെയ്റ്റ് ലിസ്റ്റിലേക്കു നീണ്ടിരുന്നു.
Read More20 ലക്ഷത്തിന്റെ സ്വർണ്ണം തിരിച്ചേൽപ്പിച്ചു
ബെംഗളൂരു: ട്രെയിൻ യാത്രയ്ക്കിടെ മറന്നു വച്ച 20 ലക്ഷത്തിന്റെ സ്വർണ്ണം അടങ്ങിയ ബാഗ് റെയിൽവേ ഹോം ഗാർഡ് ആയ ഗുരുരാജ് തിരിച്ചേൽപ്പിച്ചു. കഴിഞ്ഞ ദിവസം മൈസൂരു അജ്മീർ എക്സ്പ്രസ്സിൽ കുടുംബ സമേതം ബെംഗളൂരു കെഎസ്ആർ സ്റ്റേഷനിൽ എത്തിയപ്പോഴാണ് രമേശ് ചന്ദ് ബാഗ് ട്രെയിനിൽ നിന്നും എടുക്കാൻ മറന്നത് ശ്രദ്ധിച്ചത്. തുടർന്ന് ആർ പി എഫ് ന് പരാതി നൽകി. ഇതിനിടെ ഉടമസ്ഥൻ ഇല്ലാത്ത ബാഗ് ഹോം ഗാർഡ് ആയ ഗുരുരാജ് ന് ലഭിച്ചിരുന്നു. പരാതി ലഭിച്ചതറിഞ്ഞു ഗുരുരാജ് രമേശിന് ബാഗ് കൈമാറി.
Read Moreവൈദ്യുതീകരണത്തിന് ശേഷം ഓടാനൊരുങ്ങി മൂന്ന് മെമു ട്രെയിനുകൾ
ബെംഗളൂരു: ബെംഗളൂരുവിനും തുമകൂരുവിനുമിടയിൽ യാത്ര ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥർ, തയ്യൽ തൊഴിലാളികൾ, വിദ്യാർത്ഥികൾ എന്നിവർക്ക് വൻ ആശ്വാസം നൽകുന്നതിനായി മൂന്ന് ജോഡി മെയിൻലൈൻ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് (മെമു) ട്രെയിനുകൾ ഏപ്രിൽ 8 മുതൽ രണ്ട് നഗരങ്ങൾക്കിടയിൽ ഓടിത്തുടങ്ങും. സാധാരണ ട്രെയിനുകളെ അപേക്ഷിച്ച് മെമുകൾക്ക് ശുചിമുറികളും ലക്ഷ്യസ്ഥാനങ്ങൾക്കിടയിൽ വേഗത്തിലുള്ള യാത്രാ സൗകര്യവും ഉണ്ടായിരിക്കും. മെമുവിൽ ഏതാണ്ട് ദിവസവും യാത്ര ചെയ്യുന്ന നൂറുകണക്കിന് ആളുകളിൽ നിന്ന് മെമു സർവീസ് പുനഃസ്ഥാപിക്കുന്നതിനായി ശക്തമായ അഭ്യർത്ഥന ഉണ്ടായിരുന്നു. ചിക്കബാനവർ-ഹുബ്ബള്ളി വൈദ്യുതീകരണ പദ്ധതിയുടെ ഭാഗമായി 64 റൂട്ട് കിലോമീറ്റർ (RKM)…
Read Moreഅറ്റകുറ്റപണി, ട്രെയിൻ വഴിതിരിച്ചു വിടും
ബെംഗളൂരു: ഓമലൂർ മേട്ടൂർ ഡാം പാതയിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ഏപ്രിൽ 8 ന് കെ എസ് ആർ ബെംഗളൂരു എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ്സ് വഴി തിരിച്ചു വിടും. സേലം, ജോലാർപേട്ട ബി ക്യാ ബിൻ, കുപ്പം, ബംഗാർപേട്ട്,കെ ആർ പുരം വഴിയായിരിക്കും ട്രെയിൻ സർവീസ് ഉണ്ടാവുക. ധർമപുരി, ഹൊസൂർ,കർമലാരം എന്നിവിടങ്ങളിൽ ട്രെയിൻ നിർത്തില്ല.
Read Moreട്രെയിനിടിച്ച് രണ്ട് പേർ മരിച്ചു
ബെംഗളൂരു: വെള്ളിയാഴ്ച വൈകുന്നേരം ഹൊറമാവിന് സമീപം ട്രെയിൻ തട്ടി കോളേജ് വിദ്യാർത്ഥികളായ രണ്ട് സുഹൃത്തുക്കൾ മരിച്ചു. ബെംഗളൂരു റൂറലിലെ കണ്ണമംഗല സ്വദേശി ചേതന (18), കണ്ണമംഗല സ്വദേശി സിരി ചന്ദ്ര (20) എന്നിവരാണ് മരിച്ചത്. രാത്രി 7.10 ഓടെ കച്ചെഗുഡ എക്‌സ്പ്രസിന് മുന്നിൽ ചാടി ഇരുവരും ജീവനൊടുക്കുകയായിരുന്നെന്നാണ് പറയപ്പെടുന്നതെന്നും റെയിൽവേ ട്രാക്കിന് സമീപമാണ് ഇരുവരെയും മരണപ്പെട്ട നിലയിൽ കണ്ടെത്തിയതെന്നും ബൈയപ്പനഹള്ളി റെയിൽവേ പൊലീസ് അറിയിച്ചു. എന്നാൽ ഇരുവരും ആത്മഹത്യ ചെയ്‌തതാണോ അതോ അപകടത്തിൽപ്പെട്ടതാണോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ലെന്നും ഇരുവരും ഓടുന്ന ട്രെയിനിലേക്ക്…
Read More16 ട്രെയിനുകൾ റദ്ദാക്കുന്നു.
ബെംഗളൂരു റെയിൽവേ ഡിവിഷനിലെ ഹിന്ദുപുരിനും പെനുകൊണ്ടയ്ക്കുമിടയിൽ പാത ഇരട്ടിപ്പിക്കൽ ജോലികൾ നടക്കുന്നതിനാൽ ചൊവ്വാഴ്ച (മാർച്ച് 22) മുതൽ മാർച്ച് 29 വരെ 16 ട്രെയിനുകൾ റദ്ദാക്കുകയും ആറ് ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും 14 ട്രെയിനുകൾ വഴിതിരിച്ചുവിടുകയും ചെയ്യും. ഈ ട്രെയിനുകളിൽ ടിക്കറ്റ് ബുക്ക് ചെയ്ത എല്ലാ യാത്രക്കാർക്കും സ്റ്റാറ്റസ് സൂചിപ്പിച്ച് എസ്എംഎസുകൾ അയച്ചിട്ടുണ്ടെന്ന് ചീഫ് കൊമേഴ്‌സ്യൽ മാനേജർ (പാസഞ്ചർ സർവീസസ്) അനുപ് ദയാനന്ദ് സാധു തിങ്കളാഴ്ച നടത്തിയ മാധ്യമ സമ്മേളനത്തിലൂടെ അറിയിച്ചു. ഇതിനെക്കുറിച്ച് യാത്രക്കാരെ അറിയിക്കുന്നതിനായി റൂട്ടിലെ സ്റ്റേഷനുകളിൽ നിരന്തരമായ അറിയിപ്പുകൾ നടത്തുന്നുണ്ടെന്നും, യാത്രക്കാരുടെ…
Read Moreമലയാളി യുവാവ് ട്രെയിനിൽ നിന്ന് വീണ് മരിച്ചു.
ബെംഗളൂരു: നാട്ടില്‍നിന്നും ബെംഗളൂരുവിലേക്ക് വരികയായിരുന്ന ഇരിട്ടി ഉളിയില്‍ സ്വദേശി താഴെപുരയില്‍ ഹുസൈനിന്‍റെ മകന്‍ സിദ്ദീഖ് (23) ഇന്ന് പുലര്‍ച്ചെ യശ്വന്തപുരം കണ്ണൂര്‍ എക്സ്പ്രസ്സ് ട്രൈനില്‍നിന്നും വീണ് മരിച്ചു. പുലര്‍ച്ചെ 5.50ന് തീവണ്ടി കര്‍മ്മല്‍രാം സ്റ്റേഷനില്‍നിന്നും നീങ്ങിതുടങ്ങിയപ്പോള്‍ പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിക്കുമ്പോഴാണ് പാളത്തില്‍ വീണത്. അവിടെ വെച്ചുതന്നെ യുവാവ് മരിച്ചു. ദമാം കെഎംസിസി നേതാവാണ് പിതാവ് മാതാവ് മറിയം, ഉനൈസ്,സീനത്ത്,രഹന എന്നിവര്‍ സഹോദരങ്ങളാണ്. ബെംഗളൂരു കെഎംസിസി നേതാക്കളും പ്രവര്‍ത്തകരും സംഭവസ്ഥലത്തെത്തി തുടര്‍നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിവരികയാണ്. ബൈപ്പനഹളളി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം സി വി രാമന്‍…
Read Moreനിശബ്ദമാകാൻ ഒരുങ്ങി റെയിൽവേ ട്രാക്കുകൾ.
ബെംഗളൂരു: പലപ്പോഴും, പലരും, പ്രത്യേകിച്ച് റെയിൽവേ ട്രാക്കിന് സമീപം താമസിക്കുന്നവർ, ട്രെയിൻ നീങ്ങുമ്പോഴെല്ലാം നിരന്തരമായ ശബ്ദത്തെക്കുറിച്ച് പരാതി ഉയർത്തിയിരുന്നു. എന്നാലിപ്പോൾ അക്ഷരാർത്ഥത്തിൽ, സൗത്ത് വെസ്റ്റേൺ റെയിൽവേയിലെ (SWR) 40-ലധികം ട്രെയിനുകൾ സൈലന്റ് മോഡിൽ ഓടിത്തുടങ്ങുകയാണ്, ഇതോടെ, ട്രാക്കുകളിൽ നിശബ്ദമാകാൻ ഒരുങ്ങുകയാണ്. ഒരു പുതിയ പരിസ്ഥിതി സൗഹൃദ സംരംഭത്തിൽ, ട്രെയിനുകളിൽ HOG (ഹെഡ്-ഓൺ-ജനറേഷൻ) സാങ്കേതികവിദ്യ അവതരിപ്പിച്ചുകൊണ്ട് SWR ശബ്ദത്തെ നിശ്ശബ്ദമാക്കുകയും ഇന്ധന ബില്ലുകൾ കുറയ്ക്കുകയും ചെയ്യാൻ സഹായിക്കുന്നു. 2019 മുതൽ ഇതുവരെ, ഈ സാങ്കേതികവിദ്യ 40 ട്രെയിനുകളിലാണ് നടപ്പിലാക്കിയിട്ടുള്ളത്. ഇനി വരും ദിവസങ്ങളിൽ, HOG സാങ്കേതികവിദ്യയിൽ…
Read More