വൈദ്യുതീകരണത്തിന് ശേഷം ഓടാനൊരുങ്ങി മൂന്ന് മെമു ട്രെയിനുകൾ

ബെംഗളൂരു: ബെംഗളൂരുവിനും തുമകൂരുവിനുമിടയിൽ യാത്ര ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥർ, തയ്യൽ തൊഴിലാളികൾ, വിദ്യാർത്ഥികൾ എന്നിവർക്ക് വൻ ആശ്വാസം നൽകുന്നതിനായി മൂന്ന് ജോഡി മെയിൻലൈൻ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് (മെമു) ട്രെയിനുകൾ ഏപ്രിൽ 8 മുതൽ രണ്ട് നഗരങ്ങൾക്കിടയിൽ ഓടിത്തുടങ്ങും.

സാധാരണ ട്രെയിനുകളെ അപേക്ഷിച്ച് മെമുകൾക്ക് ശുചിമുറികളും ലക്ഷ്യസ്ഥാനങ്ങൾക്കിടയിൽ വേഗത്തിലുള്ള യാത്രാ സൗകര്യവും ഉണ്ടായിരിക്കും. മെമുവിൽ ഏതാണ്ട് ദിവസവും യാത്ര ചെയ്യുന്ന നൂറുകണക്കിന് ആളുകളിൽ നിന്ന് മെമു സർവീസ് പുനഃസ്ഥാപിക്കുന്നതിനായി ശക്തമായ അഭ്യർത്ഥന ഉണ്ടായിരുന്നു.

ചിക്കബാനവർ-ഹുബ്ബള്ളി വൈദ്യുതീകരണ പദ്ധതിയുടെ ഭാഗമായി 64 റൂട്ട് കിലോമീറ്റർ (RKM) പാതയിലെ വൈദ്യുതീകരണം 2021 ഒക്ടോബർ 29-ന് പൂർത്തിയാക്കി കമ്മീഷൻ ചെയ്‌തിരുന്നു

ബെംഗളൂരു സിറ്റിക്കും തുംകുരുവിനുമിടയിൽ പ്രതിദിന മെമു (06575/06576) ആദ്യമായാണ് അവതരിപ്പിക്കുന്നതെന്നും. ഈ ഭാഗത്ത് മെമു ട്രെയിനുകൾ വേണമെന്നത് യാത്രക്കാരുടെ ദീർഘകാലമായുള്ള ആവശ്യമായിരുന്നുവെന്നും. അവർക്ക് നല്ല സർവീസ് ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും സൗത്ത് വെസ്റ്റേൺ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ അനീഷ് ഹെഗ്‌ഡെ പറഞ്ഞു.

സമയക്രമം

രാവിലെ 11.15-ന് തുമകുരുവിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.25-ന് കെ.എസ്.ആറിലെത്തും.

ഉച്ചയ്ക്ക് 1.50-ന് കെ.എസ്.ആറിൽ നിന്ന് പുറപ്പെട്ട് 3.40-ന് തുംകുരുവിൽ എത്തിച്ചേരും.

കൂടാതെ, യശ്വന്ത്പൂരിനും തുംകുരുവിനുമിടയിൽ നിലവിലുള്ള രണ്ട് 8-കാർ ഡീസൽ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് ട്രെയിനുകൾ 16-കാർ മെമു ആക്കി മാറ്റും.

ഇതിൽ ഒരു ട്രെയിൻ സമയം (ട്രെയിൻ നമ്പർ 06572) പരിഷ്‌കരിച്ചട്ടുമുണ്ട്,

3.50 ന് തുമകൂരിൽ നിന്ന് പുറപ്പെട്ട് 5.25 ന് ബെംഗളൂരു സിറ്റിയിൽ എത്തിച്ചേരും. കൂടാതെ, അർസികെരെ-ബെംഗളൂരു 8-കാർ DEMU 17 കോച്ചുകളുള്ള പാസഞ്ചർ ട്രെയിനായി മാറ്റും.

ഈ നടപടിയെ യാത്രക്കാർ ഇതിനോടകം സ്വാഗതം ചെയ്തു കഴിഞ്ഞു ഒരു പാസഞ്ചർ ട്രെയിനിന് 85 മിനിറ്റും ഡീസൽ ട്രെയിനിന് 80 മിനിറ്റും എടുക്കുമ്പോൾ, മെമു ട്രെയിനിന് 70 മിനിറ്റേ ആവശ്യമുളളു. സാധാരണ യാത്രക്കാർക്ക് സമയ ലാഭം വളരെ പ്രധാനമാണെന്ന് തുമകുരു കമ്മ്യൂട്ടേഴ്സ് ഫോറം സെക്രട്ടറി കർണം രമേഷ് പറഞ്ഞു.

കൊവിഡിന് മുമ്പ് ഓടിക്കൊണ്ടിരുന്ന 12 ട്രെയിനുകളാണ് ഇപ്പോൾ പുനഃസ്ഥാപിക്കുന്നത്.

KSR, CPT പാസഞ്ചർ (06581/06582, ഏപ്രിൽ 8 മുതൽ),

KSR, Hassan DEMU (06583/06584, ഏപ്രിൽ 8 മുതൽ)

KSR, മാരിക്കുപ്പം (01775/01772, ഏപ്രിൽ 9/10),

മാരിക്കുപ്പം, ബയ്യ എന്നിവയ്ക്കിടയിലുള്ള ട്രെയിൻ ജോഡികളാണ് അവ. (01778/01779, ഏപ്രിൽ 9)

ബാനസവാടി, മാരിക്കുപ്പം (01780/01782).

ബാനസവാടിക്കും കെഎസ്ആറിനും ഇടയിലുള്ള മെമു (01773, ഏപ്രിൽ 10), കെഎസ്ആർ, മാരിക്കുപ്പം (01774, ഏപ്രിൽ 8) എന്നിവയും പുനഃസ്ഥാപിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us