ബെംഗളൂരു: ഓണാഘോഷത്തിനായി നാട്ടിലേക്കുള്ള ട്രെയിൻ ടിക്കറ്റുകൾ ഇനി ബാക്കിയുള്ളത് വളരെ കുറച്ചു മാത്രം. കൂടുതൽ പേരും നാട്ടിലേക്ക് പോവുന്നത് സെപ്റ്റംബർ 4,5,6 തീയതികളിൽ ആണ്. എറണാകുളത്തേക്കുള്ള ട്രെയിനുകളിൽ കെഎസ്ആർ–എറണാകുളം എക്സ്പ്രസ് (12677) ട്രെയിനിൽ മാത്രമാണ് ടിക്കറ്റുകൾ ഇനി അവശേഷിക്കുന്നത്. സെപ്റ്റംബർ 4 നു 259 ഉം , 5 നു 587 ഉം , 6 നു 426 ഉം ടിക്കറ്റുകൾ മാത്രമാണ് ഇനി ബാക്കി. തിരുവനന്തപുരത്തേക്കുള്ള ട്രെയിനുകളിൽ 4ാം തീയതിയിലെ യശ്വന്ത്പുര–കൊച്ചുവേളി ഗരീബ്‌രഥിൽ(12257) എസ്‌സിയിൽ 206 ടിക്കറ്റുകൾ അവശേഷിക്കുന്നുണ്ട്. കണ്ണൂരിലേക്കുള്ള ട്രെയിനുകളിൽ യശ്വന്ത്പുര–കണ്ണൂർ…
Read MoreTag: train
ട്രെയിൻ വഴി തപാൽ ഗതാഗതം നിർത്തുന്നു, തിരുവനന്തപുരം- മംഗളൂരു കണ്ണൂര്‍ എക്സ്പ്രസില്‍ തപാൽ ബോഗി ഒഴിവാക്കി
ബെംഗളൂരു: ട്രെയിനുകള്‍ വഴിയുള്ള തപാല്‍ ഉരുപ്പടികളുടെ നീക്കം നിര്‍ത്തുന്നതിന്റെ ആദ്യ പടിയായി തിരുവനന്തപുരം- മംഗളൂരു കണ്ണൂര്‍ എക്സ്പ്രസില്‍ ഇത്തരം സാമഗ്രികള്‍ കൊണ്ടുപോയിരുന്ന ബോഗി ഒഴിവാക്കി. തിരുവനന്തപുരം – മംഗളൂരു മലബാര്‍ എക്സ്പ്രസ്, കന്യാകുമാരി- ബെംഗളൂരു ഐലന്‍ഡ് എക്സ്പ്രസ് എന്നിവയിലെ ബോഗികള്‍ ഉടനെ നിര്‍ത്തലാക്കും. കൊല്ലം- ചെന്നൈ എക്സ്പ്രസിലെ ബോഗി നേരത്തേ ഉപേക്ഷിച്ചിരുന്നു. നേത്രാവതി, വേണാട് എക്സ്പ്രസുകളില്‍ ബോഗിക്കു പകരം സീറ്റുകള്‍ ബുക്ക് ചെയ്ത് തപാല്‍ കൊണ്ടുപോകുന്ന സംവിധാനം കുറച്ചുകാലത്തേക്കു കൂടി തുടരും. യാത്രക്കാര്‍ കയറുന്ന കോച്ചുകളില്‍ പ്രത്യേകം വേര്‍തിരിച്ചായിരിക്കും തപാല്‍ കൊണ്ടുപോവുക. ബോഗികള്‍ ബുക്കു…
Read Moreട്രെയിനില്‍ ബാഗുകള്‍ക്കിടയില്‍ പാമ്പ്; പരിഭ്രാന്തരായി യാത്രക്കാര്‍
കോഴിക്കോട് : തിരുവനന്തപുരം – നിസാമുദ്ദീന്‍ എക്‌സ്പ്രസില്‍ പാമ്പിനെ കണ്ടതോടെ പരിഭ്രാന്തരായി യാത്രക്കാർ. ഇന്നലെ രാത്രി ട്രെയിന്‍ തിരൂരില്‍ എത്തിയതോടെയാണ് യാത്രക്കാരുടെ ബാഗുകള്‍ക്കിടയിലാണ് പാമ്പിനെ കണ്ടെത്. എസ്-5 സ്ലീപ്പര്‍ കംപാര്‍ട്ട്‌മെന്റ് 28, 31 എന്നീ ബെര്‍ത്തുകള്‍ക്ക് സമീപമായിരുന്നു പാമ്പിനെ കണ്ടെത്തിയത്. കണ്ണൂര്‍ സ്വദേശി പി നിസാറിന്റെ ഭാര്യ ഹൈറുന്നീസയും ഒരു പെണ്‍കുട്ടിയുമാണ് പാമ്പിനെ ആദ്യം കണ്ടത്. ഇതോടെ ഇരുവരും ബഹളം വച്ചു. യാത്രക്കാരിലൊരാള്‍ വടികൊണ്ട് പാമ്പിനെ കുത്തിപ്പിടിച്ചെങ്കിലും, ചിലര്‍ പാമ്പിനെ കൊല്ലരുതെന്ന് പറഞ്ഞ് ബഹളം വച്ചതോടെ വടി മാറ്റി. ഇതോടെ പാമ്പ് കംപാര്‍ട്‌മെന്റിലൂടെ ഇഴഞ്ഞു…
Read Moreവിദ്യാർത്ഥി എമർജൻസി ബട്ടൺ അമർത്തി, മെട്രോ സർവീസ് തടസ്സപ്പെട്ടു
ബെംഗളൂരു: യെലച്ചനഹള്ളി മെട്രോ സ്റ്റേഷനിൽ വിദ്യാർത്ഥി അകാരണമായി എമർജൻസി ബട്ടൺ അമർത്തിയതിനെ തുടർന്ന് ട്രെയിൻ 5 മിനിറ്റോളം തടസ്സപ്പെട്ടു. വൈദ്യുതി ബന്ധം നിലച്ചതിനെ തുടർന്ന് 2 ട്രെയിനുകളുടെ യാത്ര തടസ്സപ്പെടുകയായിരുന്നു. പ്രായപൂർത്തിയാകാത്തതിനാൽ കുട്ടിയ്ക്ക് പിഴ ചുമത്തില്ലെന്ന് ബിഎംആർസി അധികൃതർ അറിയിച്ചു. മാതാപിതാക്കളെ വിളിച്ചു വരുത്തി മാപ്പപേക്ഷ എഴുതി വാങ്ങിയ ശേഷം കുട്ടിയെ വിട്ടയച്ചതായി ബിഎംആർസി ചീഫ് പിആർ ബി. എൽ യശ്വന്ത് ചവാൻ പറഞ്ഞു.
Read Moreകർണാടകയിൽ നിന്നുള്ള ആദ്യ തീർഥാടന ട്രെയിൻ അടുത്ത മാസം മുതൽ
ബെംഗളൂരു∙ കർണാടകയിൽ നിന്നുള്ള ആദ്യ തീർഥാടന ട്രെയിൻ ബെംഗളൂരു– വാരാണസി ഭാരത് ഗൗരവ് എക്സ്പ്രസ് ഓഗസ്റ്റ് അവസാനം മുതൽ സർവീസ് തുടങ്ങും. വാരാണസി, അയോധ്യ, പ്രയാഗ് രാജ് എന്നിവിടങ്ങളിലെ തീർഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് 7 ദിവസത്തെ പാക്കേജ് യാത്രയാണ് റെയിൽവേയും കർണാടക മുസറായ് ദേവസ്വം വകുപ്പും ചേർന്ന് ആരംഭിക്കുന്നത്. ഒരാൾക്ക് 15,000 രൂപയാണ് ടിക്കറ്റ് നിരക്ക് തീരുമാനിച്ചിട്ടുള്ളത്. ഇതിൽ 5000 രൂപ മുസറായി വകുപ്പ് സബ്സിഡി നൽകുമെന്ന് മന്ത്രി ശശികല ജൊല്ലെ അറിയിച്ചു. 14 കോച്ചുള്ള ട്രെയിനിലാണ് 4161 കിലോമീറ്റർ യാത്ര. 11 എണ്ണം…
Read Moreവ്യാജ ടിടിഇ മൈസൂരുവിൽ പിടിയിൽ
ബെംഗളൂരു: ട്രെയിൻ ടിക്കറ്റ് പരിശോധകൻ എന്ന വ്യാജേന യാത്രക്കാരിൽ നിന്നും പണം തട്ടിയിരുന്ന യുവാവ് പിടിയിൽ. ബെംഗളൂരു- മൈസൂരു ടിപ്പു എക്സ്പ്രസിൽ നിന്നാണ് വ്യാജ ടിടിഇ ചമഞ്ഞു നടന്നയാളെ പിടികൂടിയത്. രാമനഗര കനകപുര സ്വദേശി മല്ലേശ് ആണ് പിടിയിലായത്. കഴിഞ്ഞ 6 മാസത്തോളം ദക്ഷിണ പശ്ചിമ റയിൽവേയുടെ കീഴിലുള്ള വിവിധ ട്രെയിനുകളിൽ ടിടിഇ ആയി എത്തി ഇയാൾ യാത്രക്കാരിൽ നിന്നും 70000 രൂപയോളം പിരിച്ചെടുത്തതായി അന്വേഷണത്തിൽ കണ്ടെത്തി. ജൂൺ 23 ന് മൈസൂരു – അജ്മീർ എക്സ്പ്രസിൽ കുടുംബസമേതം യാത്ര ചെയ്ത 7 പേരുടെ…
Read Moreമംഗളൂരു – ചെന്നൈ എഗ്മോറിലെ യാത്ര ജീവൻ പണയപ്പെടുത്തി
ബെംഗളൂരു: ആവശ്യത്തിന് ജനറല്‍ കംപാര്ട്ട്മെന്റുകളില്ലാത്തതിനാല് മംഗളൂരു -ചെന്നൈ എഗ്മോര്‍ ട്രെയിനിലെ യാത്ര ബുദ്ധിമുട്ടിൽ. നൂറുണക്കിന് യാത്രക്കാരാണ് ഈ വണ്ടി ആശ്രയിച്ച് യാത്ര ചെയ്യുന്നത്. എന്നാൽ രണ്ട് ജനറല്‍ കംപാര്‍ട്ടുമെന്റുകള്‍ മാത്രമാണുള്ളത്.18 ബോഗികളുള്ള വണ്ടിയില്‍ ബാക്കിയെല്ലാം എ.സി. കോച്ചുകളാണ്. ഇതാണ് യാത്ര ദുരിതയാത്രയാവാന് കാരണമാവുന്നത്. രാവിലെ 9.30ന് പയ്യന്നൂരില്‍ എത്തിച്ചേരേണ്ട ട്രെയിന്‍ മിക്ക ദിവസങ്ങളിലും 9.45 ആവും സ്റ്റേഷനിലെത്താന്‍. കണ്ണൂരിലും മറ്റുമുള്ള ഓഫിസുകളിലെത്തേണ്ട യാത്രക്കാര്‍ക്ക് ചവിട്ടുപടികളില്‍ തൂങ്ങി യാത്രചെയ്യേണ്ട ഗതികേടാണ്. വൈകുന്നതുകൊണ്ട് മറ്റു വണ്ടികള്‍ക്ക് പോകാനെത്തിയവരും ഈ വണ്ടിയില്‍ കയറുന്നതോടെ തിരക്ക് കൂടും. പതിനാറോളം കംപാര്‍ട്ടുമെന്റുകള്‍…
Read Moreകൂടുതൽ മെമു സർവീസുകൾ ജൂൺ 23 ഓടെ വിശ്വേശ്വര ടെർമിനലിലേക്ക്
ബെംഗളൂരു: ബയ്യപ്പനഹള്ളി വിശ്വേശ്വരായ ടെർമിനലിലേക്ക് കൂടുതൽ ട്രെയിൻ സർവീസുകൾ 23 മുതൽ. മാരികുപ്പം- ബാനസവാടി മെമു, കുപ്പം – ബാനസവാടി മെമു ട്രെയിനുകളാണ് 23 മുതൽ വിശ്വേശ്വരായ ടെർമിനലിൽ നിന്ന് സർവീസ് ആരംഭിക്കുന്നത്. മാരികുപ്പം – ബാനസവാടി മേമു രാത്രി 7.15 ന് ബാനസവാടി എത്തും. ബാനസവാടി – കുപ്പം മെമു 7.20 ന് ടെർമിനലിൽ നിന്ന് പുറപ്പെടും. 2 മാസത്തിനുള്ളിൽ കൂടുതൽ മെമു, പാസഞ്ചർ സർവീസുകൾ വിശ്വേശ്വര ടെർമിനലിലേക്ക് മാറ്റുന്ന നടപടി അവസാനഘട്ടത്തിൽ ആണെന്ന് ദക്ഷിണ പശ്ചിമ റയിൽവേ അധികൃതർ അറിയിച്ചു.
Read Moreട്രെയിനിറങ്ങി നടന്നാൽ മെട്രോയിൽ കയറാം: സാധ്യതകൾ പരിശോധിച്ച് റെയിൽവേയും ബിഎംആർസിയും
ബെംഗളൂരു: റെയിൽവേയും ബിഎംആർസിയും ബയ്യപ്പനഹള്ളി വിശ്വേശ്വരായ റെയിൽവേ ടെർമിനലിലേക്ക് സ്വാമി വിവേകാനന്ദ റോഡ്, ബയ്യപ്പനഹള്ളി മെട്രോ സ്റ്റേഷനുകളിൽ നിന്ന് കാൽനടമേൽപാലത്തിനുള്ള സാധ്യതകൾ പരിശോധിക്കാൻ ഒരുങ്ങുന്നു. കൂടുതൽ ട്രെയിനുകൾ സർവീസ് ആരംഭിക്കുന്നതോടെ നിലവിലെ റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകും. ഇത് കണക്കിലെടുത്താണ് മേൽപാലത്തിനുള്ള സാധ്യതകൾ പരിശോധിക്കുന്നത്. ബിഎംടിസി ഫീഡർ ബസ് സർവീസ് ആരംഭിച്ചിട്ടുണ്ടെങ്കിലും കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാൻ ഇതിനും പരിമിതികളുണ്ട്. 2 മെട്രോ സ്റ്റേഷനുകളിൽ നിന്നും വിശ്വേശ്വരായ ടെർമിനലിലേക്ക് 2 കിലോമീറ്ററോളം ദൂരമുണ്ടെന്നിരിക്കെ മെട്രോ ഇറങ്ങുന്ന യാത്രികർക്ക് പുതിയ ടെർമിനലിലേക്ക് വേഗത്തിൽ എത്തിപ്പെടാൻ സാധിക്കുന്ന തരത്തിലാണ് മേൽപാലം…
Read More30 ട്രെയിനുകൾ ബയ്യപ്പനഹള്ളിയിലേക്ക് മാറ്റിയേക്കും
ബെംഗളൂരു: കേരളത്തിലേക്ക് ഉൾപ്പെടെയുള്ള 30 ദീർഘദൂര ട്രെയിനുകൾ കൂടി ബയ്യപ്പനഹള്ളിയിലേക്ക് മാറ്റിയേക്കും. കെഎസ്ആർ, യശ്വന്തപുര, ബാനസവാടി, കൻഡോൺമെന്റ് സ്റ്റേഷനുകളിൽ നിന്ന് പുറപ്പെടുന്ന ട്രെനുകളാണ് സ്ഥല പരിമിതിയുടെ അടിസ്ഥാനത്തിൽ മാറ്റുന്നത്. ആസാം, ബംഗാൾ, ത്രിപുര, ഒഡിഷ, ബീഹാർ എന്നിവിടങ്ങളിലേക്കുള്ള ട്രെയിൻ ആണ് മാറ്റുന്നത്.
Read More