ട്രെയിൻ വഴി തപാൽ ഗതാഗതം നിർത്തുന്നു, തിരുവനന്തപുരം- മംഗളൂരു കണ്ണൂര്‍ എക്സ്പ്രസില്‍ തപാൽ ബോഗി ഒഴിവാക്കി 

ബെംഗളൂരു: ട്രെയിനുകള്‍ വഴിയുള്ള തപാല്‍ ഉരുപ്പടികളുടെ നീക്കം നിര്‍ത്തുന്നതിന്റെ ആദ്യ പടിയായി തിരുവനന്തപുരം- മംഗളൂരു കണ്ണൂര്‍ എക്സ്പ്രസില്‍ ഇത്തരം സാമഗ്രികള്‍ കൊണ്ടുപോയിരുന്ന ബോഗി ഒഴിവാക്കി. തിരുവനന്തപുരം – മംഗളൂരു മലബാര്‍ എക്സ്പ്രസ്, കന്യാകുമാരി- ബെംഗളൂരു ഐലന്‍ഡ് എക്സ്പ്രസ് എന്നിവയിലെ ബോഗികള്‍ ഉടനെ നിര്‍ത്തലാക്കും. കൊല്ലം- ചെന്നൈ എക്സ്പ്രസിലെ ബോഗി നേരത്തേ ഉപേക്ഷിച്ചിരുന്നു. നേത്രാവതി, വേണാട് എക്സ്പ്രസുകളില്‍‍ ബോഗിക്കു പകരം സീറ്റുകള്‍ ബുക്ക് ചെയ്ത് തപാല്‍ കൊണ്ടുപോകുന്ന സംവിധാനം കുറച്ചുകാലത്തേക്കു കൂടി തുടരും. യാത്രക്കാര്‍ കയറുന്ന കോച്ചുകളില്‍ പ്രത്യേകം വേര്‍തിരിച്ചായിരിക്കും തപാല്‍ കൊണ്ടുപോവുക. ബോഗികള്‍ ബുക്കു…

Read More

യുലുവിനെ ഒഴിവാക്കി തപാൽ വകുപ്പ്

ബെംഗളൂരു: യുലു വിന്റെ ഇലക്ട്രിക് സ്കൂട്ടറുകൾ വഴി പാർസൽ വിതരണം ചെയ്തിരുന്ന പദ്ധതിയിൽ നിന്നും തപാൽ വകുപ്പ് പിന്മാറി. കഴിഞ്ഞ വർഷം മുതലാണ് യുലു ഉപയോഗിച്ച് ജെപി നഗർ തപാൽ ഓഫീസിലെ കത്തുകളും പാർസലുകളും എത്തിക്കുന്ന പദ്ധതി ആരംഭിച്ചത്. പ്രതിമാസ വാടക നിരക്ക് യുലു വർധിപ്പിച്ചതോടെ തപാൽ വകുപ്പ് ഈ പദ്ധതിയിൽ നിന്നും പിന്മാറുകയായിരുന്നു. പ്രതിദിനം 8 മണിക്കൂർ സമയത്തിന് 5000 രൂപ നിരക്കിൽ ആണ് യുലു ഈടാക്കിയിരുന്നത്. ഇതിലും ഭേദം ജീവനക്കാർക്ക് പെട്രോൾ അലവൻസ് നൽകുന്നതാണെന്ന് തപാൽ വകുപ്പ് അറിയിച്ചു

Read More
Click Here to Follow Us