ഓണം അവധി ; ട്രെയിൻ ടിക്കറ്റുകൾ തീരുന്നു

ബെംഗളൂരു: ഓണാഘോഷത്തിനായി നാട്ടിലേക്കുള്ള ട്രെയിൻ ടിക്കറ്റുകൾ ഇനി ബാക്കിയുള്ളത് വളരെ കുറച്ചു മാത്രം. കൂടുതൽ പേരും നാട്ടിലേക്ക് പോവുന്നത് സെപ്റ്റംബർ 4,5,6 തീയതികളിൽ ആണ്. എറണാകുളത്തേക്കുള്ള ട്രെയിനുകളിൽ കെഎസ്ആർ–എറണാകുളം എക്സ്പ്രസ് (12677) ട്രെയിനിൽ മാത്രമാണ് ടിക്കറ്റുകൾ ഇനി അവശേഷിക്കുന്നത്. സെപ്റ്റംബർ 4 നു 259 ഉം , 5 നു 587 ഉം , 6 നു 426 ഉം ടിക്കറ്റുകൾ മാത്രമാണ് ഇനി ബാക്കി. തിരുവനന്തപുരത്തേക്കുള്ള ട്രെയിനുകളിൽ 4ാം തീയതിയിലെ യശ്വന്ത്പുര–കൊച്ചുവേളി ഗരീബ്‌രഥിൽ(12257) എസ്‌സിയിൽ 206 ടിക്കറ്റുകൾ അവശേഷിക്കുന്നുണ്ട്.

  നഗരത്തിലെ ഈ റോഡുകളിൽ ഇന്ന് ഗതാഗത നിയന്ത്രണം

കണ്ണൂരിലേക്കുള്ള ട്രെയിനുകളിൽ യശ്വന്ത്പുര–കണ്ണൂർ എക്സ്പ്രസിൽ(16565) 4,5 തീയതികളിലെ സെക്കൻഡ് സ്ലീപ്പറിലും എസ്ഐ ത്രീ ടയറിലും എസ്ഐ ടു ടയറിലും ടിക്കറ്റുകൾ അവശേഷിക്കുന്നു. മടങ്ങുന്നവർക്കായി 11ന് അനുവദിച്ച കൊച്ചുവേളി–ബയ്യപ്പനഹള്ളി സ്പെഷൽ(06037) ട്രെയിനിൽ ഇനിയും ടിക്കറ്റുകൾ ബാക്കിയുണ്ട്. ഇന്നലെ രാത്രി 8 വരെ സെക്കൻഡ് സ്ലീപ്പറിൽ 212, എസ്ഐ ത്രീ ടയറിൽ 39, എസി ടു ടയറിൽ 8 സീറ്റുകൾ ബാക്കിയുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാളെ ഒറ്റദിവസം കൊണ്ട് 15 ലക്ഷം തൈകൾ നടും; ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ബെംഗളൂരു വികസന അതോറിറ്റി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രോഗവിവരം രഹസ്യമാക്കി അമിതാഭ് ബച്ചൻ ആശുപത്രി വിട്ടു: കടന്നുപോകുന്നത് 'ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് താരം
[masterslider id="10"]

Related posts