ലഖ്‌നൗ: പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐക്ക് വേണ്ടി ചാരപ്രവർത്തനം നടത്തിയതിന് ഉത്തർപ്രദേശിലെ ഭീകര വിരുദ്ധ സേന (എടിഎസ്) ഒരാളെ അറസ്റ്റ് ചെയ്തു. കാസ്ഗഞ്ച് പട്യാലി നിവാസിയായ ശൈലേന്ദ്ര സിങ് ചൗഹാൻ എന്ന ശൈലേഷ് കുമാർ സിങ്ങാണ് പിടിയിലായത്. ഇന്ത്യൻ ആർമിയിൽ താൽക്കാലിക തൊഴിലാളിയായി അരുണാചൽ പ്രദേശിൽ ഒമ്പത് മാസത്തോളം ശൈലേഷ് കുമാർ ജോലി ചെയ്തിരുന്നതായി എ.ടി.എസ് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. സൈനിക വാഹനങ്ങളുടെ ലൊക്കേഷനും പോക്കുവരവും അടക്കമുള്ള വിവരങ്ങളും ഫോട്ടോകളും ഇയാൾ ഐ.എസ്.ഐ ബന്ധമുള്ളവർക്ക് അയച്ചുകൊടുത്തുവെന്നാണ് ആരോപണം. ചോദ്യം ചെയ്യലിനായി ലഖ്‌നൗവിലെ എ.ടി.എസ് ആസ്ഥാനത്തേക്ക്…
Read MoreTag: terrorist
കേരളത്തിൽ ഭീകരക്രമണത്തിന് പദ്ധതിയിട്ടു; ഐഎസ് തൃശൂർ മൊഡ്യൂള്‍ നേതാവ് അറസ്റ്റിൽ
ചെന്നൈ: കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്ന ഐഎസ് തൃശൂർ മൊഡ്യൂൾ നേതാവ് സയീദ് നബീൽ അഹമ്മദ് അറസ്റ്റിൽ. എൻഐഎയുടെ പ്രത്യേക സംഘമാണ് ഇയാളെ പിടികൂടിയത്. വ്യാജ യാത്രാരേഖകളുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു ഇയാളെന്ന് എൻഐഎ പറഞ്ഞു. പാലക്കാടും തൃശൂരും വെച്ചാണ് ഗൂഢാലോചന നടന്നതെന്നും എൻഐഎ പറയുന്നു. കർണാടകയിലും തമിഴ്നാട്ടിലുമായി ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. വ്യാജരേഖകളുമായി ചെന്നൈ വിമാനത്താവളത്തിലേക്ക് പോകുമ്പോഴാണ് നബീൽ പിടിയിലായത്. നിരവധി ഡിജിറ്റൽ ഉപകരണങ്ങളും ഇയാളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഈ വർഷം ജൂലൈയിൽ സത്യമംഗലത്തു നിന്നും അഷ്‌റഫ് എന്നയാൾ പിടിയിലാകുന്നതോടെ കേരളത്തിൽ…
Read Moreനഗരത്തിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടവരിൽ പ്രധാനി അഫ്ഗാനിസ്ഥാനിലെന്ന് റിപ്പോർട്ട്
ബെംഗളൂരു: ഭീകരാക്രമണത്തിന് പദ്ധതിയിട്ടവരെന്ന് കരുതുന്ന സംഘത്തിലെ പ്രധാനി അഫ്ഗാനിസ്ഥാനിലെന്ന് റിപ്പോര്‍ട്ട്. സുല്‍ത്താന്‍പാളയ സ്വദേശിയായ മുഹമ്മദ് ജുനൈദാണ് നിലവില്‍ അഫ്ഗാനിസ്ഥാനിലുള്ളത്. അഫ്ഗാന്‍ അതിര്‍ത്തിപ്രദേശങ്ങളില്‍ നിന്നാണ് ഇയാള്‍ ഇന്ത്യയിലെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതെന്നും ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നും സൂചന. ഭീകരാക്രമണപദ്ധതിയുടെ മുഖ്യസൂത്രധാരന്‍ ജുനൈദാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്നവിവരം. ലഷ്‌കര്‍ ഭീകരരുമായി ഇയാള്‍ക്ക് നേരിട്ട് ബന്ധമുണ്ട്. 2021-ല്‍ ഇന്ത്യയില്‍ നിന്ന് കടന്നുകളഞ്ഞ ഇയാള്‍ അഫ്ഗാനില്‍ നിന്നാണ് ബെംഗളൂരുവിലെ കൂട്ടാളികള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നതെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. നിലവില്‍ പോലീസ് ജുനൈദിനെ സംബന്ധിച്ചുള്ള എല്ലാവിവരങ്ങളും ഇന്റര്‍പോളിന് കൈമാറിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഹെബ്ബാള്‍…
Read Moreആക്രമണ പരമ്പരകള്‍ നടത്താൻ പദ്ധതിയിട്ട് എത്തിയ ഭീകര പ്രവർത്തകർ പിടിയിൽ
ബെംഗളൂരു: നഗരത്തിൽ ആക്രമണ പരമ്പര നടത്താൻ എത്തിയ ഭീകര പ്രവർത്തകരെന്ന് സംശയിക്കുന്ന അഞ്ച് പേർ പിടിയിൽ. സെൻട്രൽ ക്രൈംബ്രാഞ്ച് ആണ് പ്രതികളെ പിടികൂടിയത്. ഇവരിൽ നിന്ന് സ്ഫോടക വസ്തുക്കളും നിരവധി മൊബൈൽ ഫോണുകളും മറ്റും പിടിച്ചെടുത്തിട്ടുണ്ട്. ജുനൈദ്, സൊഹൈൽ, ഉമർ, മുദാസിർ, ജാഹിദ് എന്നിവരാണ് അറസ്റ്റിലായത് നഗരത്തിൽ സ്‌ഫോടനം നടത്താൻ ചിലർ പദ്ധതിയിടുന്നതായി സിസിബിക്ക് വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. 2017ലെ ഒരു കൊലപാതക കേസിലും ഇവർക്ക് പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്. ഭീകരപ്രവർത്തകരായ ചിലരുമായി പ്രതികൾ സമ്പർക്കം പുലരുന്നത് അവരിൽ…
Read Moreതീവ്രവാദ ബന്ധമെന്ന് സംശയിക്കുന്ന ഒരാൾ അറസ്റ്റിൽ
ബെംഗളൂരു: നഗരത്തിലെ ഐ.ടി. കമ്പനിയിൽ ജോലിചെയ്തിരുന്ന തീവ്രവാദ സംഘടനയുടെ നിർദേശമനുസരിച്ച് പ്രവർത്തിച്ചുവരുകയായിരുന്ന ഉത്തർപ്രദേശ് സ്വദേശി അറസ്റ്റിൽ. ദേശീയ അന്വേഷണ ഏജൻസിയും (എൻ.ഐ.എ.) ആഭ്യന്തര സുരക്ഷാവിഭാഗവും (ഐ.എസ്.ഡി.) സംയുക്തമായാണ് ശനിയാഴ്ച രാവിലെ തനിസാന്ദ്രയിലെ താമസസ്ഥലത്തുനിന്ന് ആരിഫിനെ അറസ്റ്റുചെയ്തത്. കഴിഞ്ഞ രണ്ടുവർഷമായി ഇയാൾക്ക് അൽഖായിദയുമായി ബന്ധമുണ്ടെന്നും വീട്ടിൽവെച്ച് തീവ്രവാദ പ്രവർത്തനങ്ങൾക്ക് തയ്യാറെടുത്തു വരുകയായിരുന്നെന്നും പോലീസ് സംശയിക്കുന്നു. മാർച്ചിൽ ഇറാഖ് വഴി സിറിയയിലെത്താനുള്ള തയ്യാറെടുപ്പിലായിരുന്നു ആരിഫെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സിറിയയിൽ പോകാൻ സാധിച്ചില്ലെങ്കിൽ അഫ്ഗാനിസ്താനിലെത്താനായിരുന്നു പദ്ധതി. ആരിഫിനെ കസ്റ്റഡിയിൽ ചോദ്യംചെയ്തുവരുകയാണ്. ലാപ്‌ടോപ്പും മറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു.
Read Moreമുസ്ലിം വിദ്യാർത്ഥിയെ ഭീകരന്റെ പേര് വിളിച്ച പ്രൊഫസർ ഡീബാർ ചെയ്യപ്പെട്ടു
ബെംഗളൂരു: ഒരു പ്രൊഫസർ വിദ്യാർത്ഥിയെ തീവ്രവാദിയുമായി താരതമ്യപ്പെടുത്തുകയും കസബ് എന്ന് വിളിക്കുകയും ചെയ്യുന്ന വീഡിയോ വൈറലാകുന്നു. പ്രൊഫസർ ക്ഷമാപണം നടത്തിയ ശേഷം വിദ്യാർത്ഥിയും പ്രസ്‌താവിച്ച പ്രൊഫസറും പ്രശ്‌നം പരിഹരിച്ചു. എന്നാൽ, വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ സർവകലാശാല പ്രൊഫസറെ ക്ലാസുകളിൽ നിന്ന് ഡീബാർ ചെയ്തു. വീഡിയോയിൽ, ഉഡുപ്പിയിലെ ഒരു സ്വകാര്യ സർവ്വകലാശാലയിലെ വിദ്യാർത്ഥി ഡിപ്പാർട്ട്‌മെന്റിലെ അസിസ്റ്റന്റ് പ്രൊഫസറെ ചോദ്യം ചെയ്യുന്നതും വാക്കുതർക്കവുമാണ്. എങ്കിലും തമാശ രൂപേണയാണ് പറഞ്ഞതെന്ന് പ്രൊഫ. 26/11 തമാശയല്ലെന്നും മുസ്ലീമായിരിക്കുന്നതും അത്തരം സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നതും തമാശയല്ലെന്നും വിദ്യാർത്ഥി പ്രതികരിച്ചു. A Professor in…
Read Moreഅറസ്റ്റിലായ ഭീകരവാദികളുടെ പോലീസ് കസ്റ്റഡി നീട്ടി
ബെംഗളൂരു: നിരോധിത ഭീകര സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അറസ്റ്റിലായ രണ്ട് തീവ്രവാദികളുടെ പോലീസ് കസ്റ്റഡി സെപ്റ്റംബർ 30 വരെ അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി. രണ്ട് പ്രതികളായ മാസിന്റെയും സയ്യിദ് യാസിൻ്റെയും കസ്റ്റഡി തിങ്കളാഴ്ച (സെപ്റ്റംബർ 26) അവസാനിക്കേണ്ടതായിരുന്നു എന്നാൽ തിങ്കളാഴ്ച ഇവിടത്തെ മൂന്നാം ജെഎംഎഫ്‌സി കോടതിയാണ് കസ്റ്റഡി നീട്ടിയത്. ശിവമോഗ റൂറൽ പോലീസ് ഇരുവരെയും കോടതിയിൽ ഹാജരാക്കുന്നതിന് മുമ്പ് വൈദ്യപരിശോധനയ്ക്കായി മക്ഗാൻ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കസ്റ്റഡി നീട്ടുന്നത് അന്വേഷണത്തിന് സഹായകമാകുമെന്ന് ശിവമോഗ എസ്പി ലക്ഷ്മിപ്രസാദ് പറഞ്ഞു. പ്രതികൾക്ക് അറിയാവുന്നവരെയും ചോദ്യം ചെയ്യും,…
Read Moreഅറസ്റ്റിലായ തമിഴ്നാട് സ്വദേശി പദ്ധതിയിട്ടത് വൻ സ്ഫോടനങ്ങൾ
ചെന്നൈ : തീവ്രവാദ ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായ തമിഴ്നാട് ആംബൂര്‍ സ്വദേശി വന്‍ സ്ഫോടനങ്ങള്‍ക്കു പദ്ധതിയിട്ടിരുന്നതായി എന്‍.എ.എ. തമിഴ്നാട് ക്യൂ ബ്രാഞ്ച് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് എന്‍.ഐ.എ അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്തപ്പോഴാണു ഞെട്ടിക്കുന്ന വിവരങ്ങള്‍ കിട്ടിയത്. സ്ഫോടനങ്ങള്‍ക്കായി പ്ലാനും തയാറാക്കിയതായി എന്‍. ഐ.എ. കണ്ടെത്തി. ശനിയാഴ്ചയാണു തിരുപ്പത്തൂര്‍ ആംബൂര്‍ സ്വദേശിയായ എന്‍ജിനിയറിങ് വിദ്യാര്‍ഥി അന്‍വര്‍ അലിയെ തമിഴ്നാട് ക്യു ബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ആര്‍ക്കോട്ടിലെ സ്വകാര്യ കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണിയാള്‍. ആംബൂര്‍, ആര്‍ക്കോട്ട് എന്നിവിടങ്ങളില്‍ നിന്നു വിദേശത്തെ…
Read Moreതീവ്രവാദ ബന്ധം, വിദ്യാർത്ഥിയെ എൻഐഎ കസ്റ്റഡിയിൽ എടുത്തു
ബെംഗളൂരു: തീവ്രവാദ ബന്ധമാരോപിച്ച് കര്‍ണാടക സ്വദേശിയായ മദ്രസ വിദ്യാര്‍ത്ഥിയെ ദേശീയ അന്വേഷണ ഏജന്‍സി കസ്റ്റഡിയിലെടുത്തു. സഹരന്‍പൂരിലെ ദേവ്ബന്ദിലെ മദ്റസയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥി ഫാറൂഖിനെയാണ് കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. സീനിയര്‍ പൊലീസ് സൂപ്രണ്ട് വിപിന്‍ ടാഡയാണ് ഫാറൂഖിന്റെ കസ്റ്റഡി സ്ഥിരീകരിച്ചത്. ഫാറൂഖ് പല ഭാഷകളിലും പ്രാവീണ്യമുള്ളയാളാണെന്നും സോഷ്യല്‍ മീഡിയ വഴി പാകിസ്ഥാന്‍ രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്‌ഐയുമായി ബന്ധപ്പെട്ടിരുന്നുവെന്നും പൊലീസ് വൃത്തങ്ങള്‍ പറയുന്നു. ഇയാളെ എന്‍ഐഎ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു വരികയാണ്. ജൂൺ 23 ന് റോഹിങ്ക്യന്‍ വിദ്യാര്‍ത്ഥി മുജീബുള്ളയെ ദേവ്ബന്ദില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു.
Read Moreബംഗ്ലാദേശ് ഭീകരനെ ബെംഗളൂരുവിൽ നിന്ന് കൊൽക്കത്ത പോലീസ് പിടികൂടി
ബെംഗളൂരു: ഭീകരസംഘടനയായ അന്‍സാര്‍ ബംഗ്ലയിലെ ഭീകരന്‍ ഫൈസല്‍ അഹ്മദിനെ ബെംഗളൂരുവില്‍ നിന്ന് കൊല്‍ക്കത്ത പോലീസ് അറസ്റ്റ്ചെയ്തു. ബംഗ്ലാദേശിലെ ശാസ്ത്ര എഴുത്തുകാരനും ബ്ലോഗറുമായ ആനന്ദ് വിജയ് ദാസിന്‍റെ കൊലപാതകക്കേസില്‍ പോലീസ് ഇയാളെ അന്വേഷിച്ചുവരുകയായിരുന്നു. ബംഗ്ലാദേശിലെ സില്‍ഹെട്ടില്‍ 2015 ലാണ് ഫൈസലും മറ്റ് മൂന്നുപേരും ചേര്‍ന്ന് ആനന്ദിനെ കൊലപ്പെടുത്തിയത്. കേസില്‍ ബംഗ്ലാദേശ് കോടതി ഇവരെ കുറ്റക്കാരെന്ന് കണ്ടെത്തുകയും വധശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഫൈസല്‍ രക്ഷപ്പെട്ട് ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു. ഇയാള്‍ ബെംഗളൂരുവില്‍ ഉണ്ടെന്ന് ബംഗ്ലാദേശ് പോലീസ് കൊല്‍ക്കത്ത പോലീസിനെ അറിയിച്ച് പിടികൂടാന്‍ സഹായം ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഇയാളെ…
Read More