തേജസ്വി സൂര്യയുടെ വിവാഹം തീയതി നിശ്‌ചയിച്ചു: ചടങ്ങുകൾ ഈ തീയതികളിൽ കനകപുരയിലെ റിസോര്‍ട്ടില്‍ നടക്കും

ബെംഗളൂരു: ബിജെപി നേതാവും ബെംഗളൂരു സൗത്ത് എംപിയുമായ തേജസ്വി സൂര്യയുടെ വിവാഹ തീയതി നിശ്ചയിച്ചു.

കനകപുര റോഡിലെ ഒരു സ്വകാര്യ റിസോര്‍ട്ടില്‍ മാര്‍ച്ച് 5, 6 തീയതികളില്‍ വിവാഹ ചടങ്ങുകള്‍ നടക്കും.

ചെന്നൈയില്‍ നിന്നുള്ള പ്രശസ്ത ഗായികയും ഭരതനാട്യം കലാകാരനുമായ ശിവശ്രീ സ്‌കന്ദപ്രസാദിനെയാണ് തേജസ്വി സൂര്യ വിവാഹം കഴിക്കുന്നത്.

  പണി കിട്ടി യാത്രക്കാർ! ഐ.ടി നഗരത്തെ പിടിച്ചുകുലുക്കി റോഡ് അടച്ചിടൽ

മാര്‍ച്ച് 9 ന് ബെംഗളൂരുവിലെ പാലസ് ഗ്രൗണ്ടിലുള്ള ഗായത്രി വിഹാറില്‍ ഒരു വലിയ വിവാഹസല്‍ക്കാരം നടക്കും. വിവാഹ ചടങ്ങില്‍ പ്രമുഖര്‍ പങ്കെടുക്കും.

ആദ്യം, തേജസ്വി സൂര്യയുടെ കുടുംബം അവരുടെ ജന്മനാടായ ചിക്കമഗളൂരുവില്‍ വിവാഹം നടത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്, എന്നാല്‍ പിന്നീട് ബന്ധുക്കളുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ബെംഗളൂരുവിലെ ഒരു സ്വകാര്യ റിസോര്‍ട്ടില്‍ വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിതൃതർപ്പണത്തിന് ന​ഗരം ഒരുങ്ങി; ബലിയിടാൻ പോകുംമുമ്പ് അറിയേണ്ട ഒരുക്കങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts