“കൊള്ള”നിരക്ക് നൽകി നോർക്ക ഏർപ്പാടാക്കിയ തീവണ്ടിയിൽ യാത്ര ചെയ്ത യാത്രക്കാർക്ക് അധിക തുക തിരിച്ച് കിട്ടിയില്ല;പുതിയ തീവണ്ടിയെക്കുറിച്ച് ആർക്കും ഒരു വിവരവുമില്ല.

ബെംഗളൂരു : നോർക്ക വഴി റെജിസ്ട്രേഷൻ നടത്തി തിരുവനന്തപുരത്തേക്ക് തീവണ്ടിയിൽ യാത്ര ചെയ്തവരിൽ നിന്ന് കൊള്ള നിരക്കാണ് ഈടാക്കിയിരുന്നത്.

എ.സി. ടിക്കറ്റ് നിരക്കായ ആയിരം രൂപയാണ് സിറ്റിംഗ് നോൺ എ.സി. തീവണ്ടിക്ക് ഈടാക്കിയത്.

ഇതുവിവാദമായതോടെ പണം തിരികെ നൽകാൻ നോർക്ക തീരുമാനിച്ചിരുന്നു.

യാത്രക്കാരിൽനിന്ന് വാങ്ങിയ തുക റെയിൽവേയ്ക്ക് നൽകുകയാണ് ചെയ്തത്.

പണം തിരികെ ലഭിക്കാൻ റെയിൽവേയുമായി നോർക്ക അധികൃതർ സംസാരിച്ചുവരികയാണ് എന്നാണ് ഏറ്റവും പുതിയ വിവരം.

  സംസ്ഥാനത്തെ ഗ്രാമങ്ങളിൽ തൊഴിലില്ലായ്മ രൂക്ഷം: ബെംഗളൂരുവിലേക്ക് വൻ കുടിയേറ്റമെന്ന് റിപ്പോർട്ട്

എന്നാൽ അനുകൂലമായ മറുപടികളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് സൂചന.

അതേസമയം പണംതിരികെ നൽകുന്നത് സംബന്ധിച്ച് ഔദ്യോഗിക ഉത്തരവുകളൊന്നും സർക്കാർ പുറപ്പെടുവിച്ചിട്ടില്ല.

കർണാടകയിൽ നിന്ന് സർക്കാർ നടത്തുന്ന എല്ലാ ശ്രമിക് ട്രെയിനുകളുടെയും ചെലവ് സംസ്ഥാന സർക്കാർ ആണ് വഹിക്കുന്നത്.

അത് പ്രകാരം ശ്രമിക് ട്രെയിൻ ആയി സർവീസ് നടത്തിയ തിരുവനന്തപുരം ട്രെയിനിൻ്റെ മുഴുവൻ തുകയും യാത്രക്കാർക്ക് തിരിച്ചു കിട്ടാൻ അവകാശമുണ്ട്.

എന്നാൽ ആ നിലയിലും ഒരു ശ്രമം നടക്കുന്നതായി അറിവില്ല.

  മുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ വാഹനവ്യൂഹം തടയാൻ ശ്രമം:.വഴിയിൽ തടഞ്ഞത് സ്വന്തം ആളുകളോ? കേസെടുത്തു പോലീസ്

എന്നാണ് അടുത്ത ട്രെയിൻ കേരളത്തിലേക്ക് ഓടിത്തുടങ്ങുക എന്ന കാര്യത്തിൽ എവിടെ നിന്നും വ്യക്തമായ മറുപടി ലഭിക്കാത്തതിൽ ദു:ഖിതരാണ് സാധാരണക്കാരായ മലയാളികൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി നാട്ടിലേക്ക് രാജകീയ യാത്ര; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഫ്ലൈ ബസ് സർവീസ് വെള്ളിയാഴ്ച മുതൽ; നിരക്കും വിശദാംശങ്ങളും
[masterslider id="10"]

Related posts