വർഷങ്ങളായി ഇന്റർപോൾ അന്വേഷിക്കുന്ന ജർമ്മൻ സ്വദേശി ബെം​ഗളുരുവിൽ പിടിയിൽ

ബെം​ഗളുരു; മുങ്ങി നടന്ന ജർമ്മൻ സ്വദേശി അറസ്റ്റിൽ, ഇന്റർപോൾ തിരയുന്ന ജർമൻ സ്വദേശിയെ ബെംഗളൂരു പോലീസ് പിടികൂടി. 2016 മുതൽ ബെംഗളൂരുവിന് സമീപത്തെ ഹുളിമംഗല ഗ്രാമത്തിൽ കഴിയുകയായിരുന്നു.

ജർമ്മൻ സ്വദേശി അലക്സാണ്ടർ ബ്രൂനോ വെനട്ട് (55) ആണ് പിടിയിലായത്. ഇയാളുടെ വിസാ കാലാവധി കഴിഞ്ഞതായും പോലീസ് പറഞ്ഞു. മയക്കുമരുന്നുകേസിലും തട്ടിക്കൊണ്ടുപോകൽ കേസിലും ജർമനിയിൽ ഇയാൾക്കെതിരേ ഒട്ടേറെ കേസുകളുണ്ട്. 2016-ൽ പിടിയിലാകുമെന്ന ഘട്ടമെത്തിയപ്പോഴാണ് ഇയാൾ ഇന്ത്യയിലേക്ക് കടന്നത്.

  മെട്രോ യാത്രക്കാർക്ക് ഓ​ഗസ്റ്റ് മാസം 'സൂപ്പർ ഓഗസ്റ്റ്'; സംഭവം അറിയാൻ വായിക്കാം

തുടർന്ന് ഇന്റർപോൾ അലക്സാണ്ടറിനെതിരേ റെഡ്‌കോർണർ നോട്ടീസ് പുറപ്പെടുവിച്ചു, അലക്സാണ്ടർ ബെംഗളൂരുവിലുണ്ടെന്ന വിവരത്തെത്തുടർന്ന് സി.ബി.ഐ.യുടെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയാണ് ഇന്റർപോളിന്റെ കർണാടകയിലെ ലെയ്‌സൺ ഓഫീസർക്ക് ഇതുസംബന്ധിച്ച വിവരം കൈമാറിയത്.

ജർമ്മൻ സ്വദേശിക്കെതിരെ അനധികൃതമായി താമസിച്ചതുൾപ്പെടെയുള്ള വകുപ്പുകളാണ്ചുമത്തിയത്. മറ്റു നടപടിക്രമങ്ങൾക്കുശേഷം ഇയാളെ ഇന്റർപോളിന് കൈമാറും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുഹൃത്തിന്റെ ഭാര്യയോടൊത്ത് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് കൊള്ളയടിച്ചു, ഗ്രാമത്തിൽ സംഘർഷാവസ്ഥ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  25 ലക്ഷം കടന്ന് സ്വകാര്യ കാറുകളുടെ എണ്ണം; റോഡിലിറങ്ങാൻ പോലുമാവാതെ ഐ.ടി നഗരം; ബെംഗളൂരുവിനെ ശ്വാസം മുട്ടിക്കുന്ന
[masterslider id="10"]

Related posts