സംസ്ഥാനത്ത് ബിജെപിയെ ഒറ്റ അക്കത്തില്‍ ഒതുക്കും: ഡി. കെ. ശിവകുമാര്‍

ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ബിജെപി ഒറ്റ അക്കത്തില്‍ ഒതുങ്ങുമെന്ന്‍ കോണ്‍ഗ്രസ് നേതാവ് ഡി. കെ. ശിവകുമാര്‍.

കോഴ നല്‍കി കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിലാക്കാന്‍ ഇപ്പോഴും ബിജെപിയുടെ ശ്രമം നടക്കുന്നുണ്ട്. പക്ഷെ സഖ്യം തകരില്ല എന്നദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. അതേസമയം, കോണ്‍ഗ്രസ്-ജെ.ഡി.എസ് സംഖ്യത്തില്‍ താഴെ തട്ടില്‍ പ്രശ്നങ്ങളുണ്ടെന്നും അദേഹം സമ്മതിച്ചു.

  ബസിൽ നിറയെ ബംഗ്ലാദേശികൾ'? മാണ്ഡ്യയിൽ കെ.എസ്.ആർ.ടി.സി ബസ് വളഞ്ഞ് പ്രതിഷേധം

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നിട്ടും, ബിജെപിയുടെ തന്ത്രങ്ങളെല്ലാം തകര്‍ത്ത് കര്‍ണാടകയില്‍ സഖ്യ സര്‍ക്കാരുണ്ടാക്കുന്നതിന് ചുക്കാന്‍ പിടിച്ച നേതാവാണ് ഡി. കെ. ശിവകുമാര്‍.

കോണ്‍ഗ്രസ്-ജെ.ഡി.എസ് സംഖ്യത്തില്‍ പ്രശ്നപരിഹാരത്തിന് എപ്പോഴും മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഡി. കെ. ശിവകുമാര്‍ ആണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്: ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് ബെംഗളൂരു കോടതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts