കേരളത്തിൽ ഭീകരക്രമണത്തിന് പദ്ധതിയിട്ടു; ഐഎസ് തൃശൂർ മൊഡ്യൂള്‍ നേതാവ് അറസ്റ്റിൽ 

ചെന്നൈ: കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്ന ഐഎസ് തൃശൂർ മൊഡ്യൂൾ നേതാവ് സയീദ് നബീൽ അഹമ്മദ് അറസ്റ്റിൽ.

എൻഐഎയുടെ പ്രത്യേക സംഘമാണ് ഇയാളെ പിടികൂടിയത്.

വ്യാജ യാത്രാരേഖകളുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു ഇയാളെന്ന് എൻഐഎ പറഞ്ഞു.

പാലക്കാടും തൃശൂരും വെച്ചാണ് ഗൂഢാലോചന നടന്നതെന്നും എൻഐഎ പറയുന്നു. കർണാടകയിലും തമിഴ്നാട്ടിലുമായി ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു.

വ്യാജരേഖകളുമായി ചെന്നൈ വിമാനത്താവളത്തിലേക്ക് പോകുമ്പോഴാണ് നബീൽ പിടിയിലായത്.

നിരവധി ഡിജിറ്റൽ ഉപകരണങ്ങളും ഇയാളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഈ വർഷം ജൂലൈയിൽ സത്യമംഗലത്തു നിന്നും അഷ്‌റഫ് എന്നയാൾ പിടിയിലാകുന്നതോടെ കേരളത്തിൽ ആക്രമണം നടത്താനുള്ള പദ്ധതിയെപ്പറ്റി എൻഐഎക്ക് വിവരം ലഭിക്കുന്നു.

കേരളത്തിലെ ഭീകരാക്രമണത്തിന്റെ ആസൂത്രണവുമായി ബന്ധപ്പെട്ട ധനസമാഹരണവും ഏകോപനവും നിർവഹിച്ചത് പിടിയിലായ സയീദ് നബീൽ അഹമ്മദാണ്.

ഭീകരപ്രവർത്തനത്തിന് ആവശ്യമായ പണം കണ്ടെത്താനായി കൊള്ളയടക്കം നടത്തിയതും നബീലിന്റെ നേതൃത്വത്തിലാണ്.

നിർണ്ണായക ഡിജിറ്റൽ തെളിവുകൾ ലഭിച്ചതായി എൻഐഎ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us