നാഗാർജ്ജുനയ്ക്ക്  വേണ്ടി ആരാധകർ പണിതത്  ഒരു കോടിയുടെ ക്ഷേത്രം 

നടൻ നാഗാർജുനയ്ക്ക് വേണ്ടി ക്ഷേത്രം പണികഴിപ്പിച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ കടുത്ത ആരാധകൻ. 1997ലാണ് അന്നമാചാര്യ ക്ഷേത്രം പണിയാനായി തറക്കല്ലിട്ടത്. ഒരു കോടി രൂപ ചെലവിലാണ് ക്ഷേത്രത്തിന്റെ പണി ഇപ്പോൾ പൂർത്തിയാചിരിക്കുന്നത്. നാഗാർജുനയുടെ പരീക്ഷണാത്മകവും വൈവിദ്ധ്യവുമായ കഥാപാത്രങ്ങൾ കണ്ടാണ് വലിയ ആരാധകനായി മാറിയതെന്ന് ക്ഷേത്രം പണികഴിപ്പിച്ചയാൾ പറയുന്നത്. മനോഹരമായ ക്ഷേത്രത്തിന്റെ വീഡിയോയും സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഗുണ്ടൂരിലെ ആരാധകരും അനുയായികളും നിവാസികളും ചേർന്ന് ഒരു കോടി രൂപയോളം ഫണ്ട് സ്വരൂപിച്ചാണ് ക്ഷേത്രം പണിയാൻ മുന്നിട്ടിറങ്ങിയത്. അന്നമയ്യ സ്വാമി മന്ദിരം എന്നാണ് ക്ഷേത്രത്തിന്റെ പേര്. കെ രാഘവേന്ദ്ര റാവു സംവിധാനം…

Read More

മറ്റ് മതവിശ്വാസികൾ കൈവശപ്പെടുത്തിയ എല്ലാ ക്ഷേത്രങ്ങളും തിരിച്ചുപിടിക്കും: കെ.എസ്.ഇ

ബെംഗളൂരു: ഇതര മതസ്ഥർ കൈവശപ്പെടുത്തിയിരിക്കുന്ന ക്ഷേത്രങ്ങൾ വരും ദിവസങ്ങളിൽ നിയമാനുസൃതമായി വീണ്ടെടുക്കാനാകുമെന്ന് മുൻ മന്ത്രി കെ എസ് ഈശ്വരപ്പ പറഞ്ഞു. മുഗളന്മാർ രാജ്യത്തെ 36,000 ക്ഷേത്രങ്ങൾ തകർത്തുവെന്നും ഒരു സംഘട്ടനത്തിനും ഇടം നൽകാതെ ഞങ്ങൾ ഈ ക്ഷേത്രങ്ങളെല്ലാം പുനർനിർമ്മിക്കുമെന്നും ഈശ്വരപ്പ പറഞ്ഞു. ഞായറാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹത്തിന്റെ വിവാദ പ്രസ്താവന. ശ്രീരംഗപട്ടണത്തിൽ മുസ്ലീം പള്ളിയുടെ സ്ഥാനത്ത് ആഞ്ജനേയ ക്ഷേത്രം നിലവിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

യാചിച്ചു കിട്ടിയ തുക അന്നദാനത്തിനായി നൽകി

ബെംഗളൂരു: ക്ഷേത്രകവാടങ്ങളില്‍ ഭിക്ഷ യാചിച്ചിരുന്ന വൃദ്ധയായ അമ്മ ക്ഷേത്രത്തിലെ അന്നദാനത്തിനായി സംഭാവന നല്‍കിയത് ഒരു ലക്ഷം രൂപ. കര്‍ണാടകയിലെ ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളില്‍ ഭിക്ഷ യാചിച്ചിരുന്ന എണ്‍പതുകാരിയായ അശ്വതമ്മയാണ് രാജരാജേശ്വരി ക്ഷേത്രത്തിന് അന്നദാനത്തിനായി സംഭാവന നല്‍കിയത്. ഉഡുപ്പി ജില്ലയിലെ കുന്ദാപൂര്‍ താലൂക്കില്‍ ഗംഗോളിയ്ക്ക് സമീപമുള്ള കഞ്ചഗോഡു ഗ്രാമത്തിലാണ് അശ്വതമ്മ താമസിക്കുന്നത്. പതിനെട്ട് വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ചു, പിന്നീട് വിവിധ ക്ഷേത്രങ്ങളില്‍ ഭിക്ഷ യാചിച്ചാണ് അശ്വതമ്മ കഴിഞ്ഞുപോന്നത്. ഭിക്ഷയാചിച്ച്‌ കിട്ടുന്നതില്‍ വളരെ ചെറിയ പങ്ക് മാത്രം സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ച്‌ ബാക്കി പണം…

Read More

മധുര മീനാക്ഷി ക്ഷേത്ര അപകടം, നഷ്ടപരിഹാരം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ചെന്നൈ : മധുരയിലെ മീനാക്ഷി സുന്ദരേശ്വരര്‍ ക്ഷേത്രത്തില്‍ ചടങ്ങിനിടെ അപകടം. ക്ഷേത്രത്തിലെ ചിത്തിര ഉത്സവ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ടാണ് രണ്ടുപേര്‍ മരിച്ചത്. ഉത്സവത്തിനിടെ ജീവന്‍ നഷ്ടമായവര്‍ക്ക് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും ചെറിയ പരിക്കുകള്‍ സംഭവിച്ച ഏഴ് പേര്‍ക്ക് ഒരു ലക്ഷം രൂപ വീതവും അനുവദിച്ചു. ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്. മരിച്ചവരെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. 10 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. ആറാട്ട് ചടങ്ങിന്…

Read More

ക്ഷേത്രത്തിൽ നിന്നും സ്വർണവും പണവും തട്ടിയെടുത്തു, ഉദ്യോഗസ്ഥൻ പിടിയിൽ

ബെംഗളൂരു: സര്‍ക്കാര്‍ അധീനതയിലുള്ള ക്ഷേത്രങ്ങളിൽ നിന്നും 25.50 ലക്ഷം രൂപയും സ്വര്‍ണ നാണയങ്ങളും തട്ടിയെടുത്ത സംഭവത്തില്‍ ഉദ്യോഗസ്ഥന്‍ പോലീസ് പിടിയിൽ. ധനവിനിയോഗ വകുപ്പിലെ അസിസ്റ്റന്റ് കമ്മീഷണര്‍ വി വെങ്കാരടമണ ഗുരുപ്രസാദാണ്, ബെംഗളൂരു വിധാന സൗധ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ വര്‍ഷം നടന്ന കരഗ മഹോത്സവുമായി ബന്ധപ്പെട്ട ഓഡിറ്റിങ് നടത്തിയപ്പോണ് ക്രമക്കേട് പുറത്തായത്. സംഭവവുമായി ബന്ധപ്പെട്ട് ബെംഗളൂരു അര്‍ബന്‍ ജില്ലാ തഹസില്‍ദാര്‍ എസ്‌ആര്‍ അരവിന്ദ് ബാബു നല്‍കിയ പരാതിയെത്തുടര്‍ന്നാണ് കേസ് എടുത്തത്. വെങ്കാരടമണ അസിസ്റ്റന്റ് കമ്മീഷണറായിരിക്കെ, വകുപ്പിന്റെ സേവിംഗ്സ് അക്കൗണ്ടില്‍ നിന്നും 25.50 ലക്ഷം രൂപ…

Read More

ബോലൂർ ചെന്നകേശവ ക്ഷേത്ര രഥോത്സവത്തിന് ആരംഭം

ബെംഗളൂരു: കര്‍ണാടകയിലെ ചരിത്രപ്രസിദ്ധമായ ചെന്നകേശവ ക്ഷേത്രത്തില്‍ ഈ തവണയും ഖുര്‍ആന്‍ പാരായണത്തോടു കൂടി തന്നെ രഥോത്സവം ആരംഭം കുറിച്ചു. ഹിന്ദുത്വപ്രവര്‍ത്തകരുടെ എതിര്‍പ്പുകള്‍ അവഗണിച്ചാണ് ഇത്തവണയും ആചാരങ്ങള്‍ പിന്‍തുടര്‍ന്നത്. കാലങ്ങളായി തുടരുന്ന ഈ ആചാരവുമായി മുന്നോട്ടുപോകാന്‍ സംസ്ഥാന എന്‍ഡോവ്മെന്റ് വകുപ്പ് പിന്തുണ അറിയിച്ചതോടെയാണ് ഇന്നലെ വാര്‍ഷികോത്സവം തുടങ്ങിയത്. പാരമ്പര്യമനുസരിച്ച്‌, ചെന്നകേശവ ക്ഷേത്രത്തിലെ ആഘോഷങ്ങളുടെ തുടക്കം കുറിക്കാന്‍ ഒരു മൗലവി ഖുര്‍ആനില്‍ നിന്നുള്ള ഉദ്ധരണികള്‍ വായിക്കുകയാണ് പതിവ്. ദീര്‍ഘകാലമായി ബേലൂര്‍ ക്ഷേത്രത്തില്‍ ഖുര്‍ആനില്‍ നിന്നുള്ള ഉദ്ധരണികള്‍ വായിച്ച്‌ ഉത്സവം തുടങ്ങുന്ന പാരമ്പര്യമാണുണ്ടായിരുന്നത്. എന്നാല്‍, ഈ വര്‍ഷം ക്ഷേത്രോത്സവങ്ങളില്‍…

Read More

ക്ഷേത്രത്തിൽ പൂജ നടത്തി അഞ്ജുമൻ-ഇ -ഇസ്ലാം അംഗങ്ങൾ

ബെംഗളൂരു : കർണാടകയിലെ നുഗ്ഗിക്കേരി ഹനുമന്ത ക്ഷേത്രത്തില്‍ പൂജ നടത്തി ധാര്‍വാഡിലെ അഞ്ജുമന്‍-ഇ-ഇസ്ലാം സംഘടന അംഗങ്ങള്‍. സമൂഹത്തിലെ ഐക്യത്തിനു വേണ്ടിയാണ് വിദ്യാഭ്യാസ സാമൂഹിക സംഘടനയുടെ അംഗങ്ങള്‍ തിങ്കളാഴ്ച പ്രത്യേക പൂജ നടത്തിയത്. ഹിജാബ് നിരോധനം ശരിവച്ച ഹൈക്കോടതി വിധിയില്‍ പ്രതിഷേധിച്ച്‌ മുസ്ലീങ്ങള്‍ സംസ്ഥാന വ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തിരുന്നു . ഇതിനെ തുടര്‍ന്നാണ് കര്‍ണാടകയിലെ ക്ഷേത്ര മേളകളിലും വാര്‍ഷിക ഉത്സവങ്ങളിലും മുസ്ലീം കച്ചവടക്കാരെ വിലക്കിയത്. കഴിഞ്ഞ ദിവസം ക്ഷേത്ര പരിസരത്തെ മുസ്ലീം കച്ചവടക്കാരുടെ കട നശിപ്പിച്ചതിന് നാല് ശ്രീരാമസേന പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനു…

Read More

ക്ഷേത്ര പരിസരത്തെ ഉന്തുവണ്ടികൾ ഉൾപ്പെടെയുള്ള കടകൾ നശിപ്പിച്ചു

ബെംഗളൂരു: കര്‍ണാടകയിലെ ധാര്‍വാഡ് ജില്ലയില്‍ ക്ഷേത്ര പരിസരത്ത് വ്യാപാരം നടത്തിയിരുന്ന ഉന്തുവണ്ടികളും കടകളും ഒരുകൂട്ടം പ്രവര്‍ത്തകര്‍ തകര്‍ത്തു. നഗ്ഗികേരി ഹനുമാന്‍ ക്ഷേത്രത്തിനു മുന്നില്‍ തണ്ണി മത്തന്‍ ഉള്‍പ്പെടെ വില്‍പന നടത്തിയിരുന്ന മുസ്ലിം വ്യാപാരികളുടെ ഉന്തുവണ്ടികളാണ് ശ്രീ രാമ സേന പ്രവര്‍ത്തകര്‍ തകര്‍ത്തത്. കൂടാതെ, സ്റ്റാളില്‍ വില്‍പനക്കു വെച്ചിരുന്ന സാധനങ്ങളെല്ലാം റോഡില്‍ വലിച്ചെറിഞ്ഞു നശിപ്പിച്ചു. ക്ഷേത്ര പരിസരത്തെ മുസ്ലിം വ്യാപാരികളെ ഒഴിപ്പിക്കണെന്ന് ആവശ്യപ്പെട്ട് 15 ദിവസം മുമ്പ് ശ്രീ രാമ സേന പ്രവര്‍ത്തകര്‍ ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ക്ക് അന്ത്യശാസനം നല്‍കിയിരുന്നു. എന്നാൽ ഭാരവാഹികള്‍ അതിനു തയാറാകാതെ…

Read More

ചാമരാജനഗറിൽ ഗണേശ ക്ഷേത്രം പണിത് മുസ്ലീം യുവാവ് 

ബെംഗളൂരു: സമൂഹത്തിലെ മതസൗഹാർദത്തെ പ്രതികൂലമായി ബാധിച്ച ഹിജാബ്, ഹലാൽ, ബാങ്ക് വിളി തുടങ്ങിയ വിവാദങ്ങൾക്കിടയിൽ, ചാമരാജനഗർ താലൂക്കിലെ ചിക്കഹോളെ അണക്കെട്ടിന് സമീപം ഒരു മുസ്ലീം വ്യക്തിയുടെ മഹത്തായ സമാധാന സന്ദേശമാണിപ്പോൾ പ്രചരിപ്പിക്കുന്നത്. ജലവിഭവ വകുപ്പിൽ നിന്ന് വിരമിച്ച ജീവനക്കാരനായ പി റഹ്മാൻ അവിടെ ഗണേശ ക്ഷേത്രം പണികഴിപ്പിച്ചു കൂടാതെ നിത്യപൂജകൾ നടത്തുന്നതിന് ഒരു പൂജാരിയെപോലും മാസക്കൂലിക്ക് അദ്ദേഹം അവിടെ നിയോഗിച്ചിട്ടുണ്ട്. റഹ്മാൻ ഇപ്പോൾ സുവർണവതി, ചിക്കഹോളെ ഡാമുകളിൽ ഗേറ്റ് ഓപ്പറേറ്ററായിട്ടാണ് സേവനമനുഷ്ഠിക്കുന്നത് . എല്ലാ തിങ്കൾ, വെള്ളി ദിവസങ്ങളിലും ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടത്തുകയും…

Read More

മയിൽ വിഗ്രഹം മൈലാപ്പൂർ ക്ഷേത്രത്തിലെ ടാങ്കിൽ കുഴിച്ചിട്ടതായി സൂചന.

ചെന്നൈ: 2004ൽ മൈലാപ്പൂരിലെ പ്രശസ്തമായ ശ്രീ കപാലീശ്വരർ-കർപ്പഗംബാൾ ക്ഷേത്രത്തിൽ നിന്ന്  കാണാതായ മയിൽ വിഗ്രഹം ശ്രീകോവിലിൽ കുഴിച്ചിട്ടിട്ടുണ്ടെന്ന് കരുതുന്നതായി മദ്രാസ് ഹൈക്കോടതിയുടെ ഒന്നാം ബെഞ്ച് ചൊവ്വാഴ്ച അറിയിച്ചു. തിരുച്ചിറപ്പള്ളി ജില്ലയിലെ ശ്രീരംഗം സ്വദേശി രംഗരാജൻ നരസിംഹൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ കൂടുതൽ വാദം കേൾക്കാനെത്തിയപ്പോളാണ് സ്റ്റേറ്റ്  പബ്ലിക് പ്രോസിക്യൂട്ടർ ഹസൻ മുഹമ്മദ് ജിന്ന ഇക്കാര്യം അറിയിച്ചത്. 2004-ൽ നടന്ന കുംഭാഭിഷേകത്തിന് ശേഷമാണ് പുന്നൈവനനാഥർക്ക് കൊക്കിൽ പുഷ്പങ്ങൾ അർപ്പിക്കുന്ന രീതിയിലുള്ള മയിലിന്റെ യഥാർത്ഥ വിഗ്രഹം കാണാതായതെന്ന് ഹർജിയിൽ പറയുന്നു. ശേഷം അതിന് പകരം ആഗമ ശാസ്ത്രത്തിന്…

Read More
Click Here to Follow Us