യാചിച്ചു കിട്ടിയ തുക അന്നദാനത്തിനായി നൽകി

ബെംഗളൂരു: ക്ഷേത്രകവാടങ്ങളില്‍ ഭിക്ഷ യാചിച്ചിരുന്ന വൃദ്ധയായ അമ്മ ക്ഷേത്രത്തിലെ അന്നദാനത്തിനായി സംഭാവന നല്‍കിയത് ഒരു ലക്ഷം രൂപ.

കര്‍ണാടകയിലെ ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളില്‍ ഭിക്ഷ യാചിച്ചിരുന്ന എണ്‍പതുകാരിയായ അശ്വതമ്മയാണ് രാജരാജേശ്വരി ക്ഷേത്രത്തിന് അന്നദാനത്തിനായി സംഭാവന നല്‍കിയത്.

ഉഡുപ്പി ജില്ലയിലെ കുന്ദാപൂര്‍ താലൂക്കില്‍ ഗംഗോളിയ്ക്ക് സമീപമുള്ള കഞ്ചഗോഡു ഗ്രാമത്തിലാണ് അശ്വതമ്മ താമസിക്കുന്നത്. പതിനെട്ട് വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ചു, പിന്നീട് വിവിധ ക്ഷേത്രങ്ങളില്‍ ഭിക്ഷ യാചിച്ചാണ് അശ്വതമ്മ കഴിഞ്ഞുപോന്നത്. ഭിക്ഷയാചിച്ച്‌ കിട്ടുന്നതില്‍ വളരെ ചെറിയ പങ്ക് മാത്രം സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ച്‌ ബാക്കി പണം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ക്ഷേത്രങ്ങള്‍ക്ക് സംഭാവന നല്‍കുകയാണ് പതിവ്.

  ബെംഗളൂരുവിൽ മേഘാവൃതമായ ആകാശവും മഴയുള്ള ദിവസങ്ങളും വരുന്നു, കർണാടകയിൽ വ്യാപകമായ മഴയ്ക്ക് സാധ്യത

രാജരാജേശ്വരി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച്‌ ക്ഷേത്ര കവാടത്തില്‍ ഭിക്ഷയാചിച്ച്‌ കിട്ടിയ ഒരു ലക്ഷം രൂപയാണ് ക്ഷേത്രത്തിന് തന്നെ അവര്‍ സംഭാവന നല്‍കിയത്. ഒരു മാസം കൊണ്ടാണ് അശ്വതമ്മയ്ക്ക് ഇത്രയും തുക ലഭിച്ചത്. ഈ തുകയ്ക്ക് ക്ഷേത്രത്തിൽ നാളെ അന്നദാനം നടത്തുമെന്ന് ക്ഷേത്രം ട്രസ്റ്റികള്‍ പറഞ്ഞു . തനിക്ക് സമൂഹത്തില്‍ നിന്നും ലഭിച്ച പണം തിരികെ നല്‍കുകയാണെന്നും ആരും പട്ടിണി കിടക്കാതിരിക്കാനാണ് അന്നദാനം നല്‍കുന്നതെന്നും അശ്വതമ്മ പറയുന്നു.

  ബെംഗളൂരുവിൽ റോഡ് തർക്കം; നടു റോഡിലിട്ട് കോളേജ് വിദ്യാർത്ഥിയെ കുത്തിപ്പരിക്കേൽപ്പിച്ച് അക്രമികൾ

രാജരാജേശ്വരി ക്ഷേത്രത്തിന് പുറമേ ശബരിമലയിലും കര്‍ണാടകയിലെ മറ്റ് ക്ഷേത്രങ്ങളിലും അശ്വതമ്മ അന്നദാനം നടത്തിയിരുന്നു. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ അനാഥാലയങ്ങള്‍ക്കും അവര്‍ സംഭാവന നല്‍കിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മക്കളെ അറിഞ്ഞ ജവാന് മോഡിഫിക്കേഷന്‍
[masterslider id="10"]

Related posts