ക്ഷേത്ര പരിസരത്തെ ഉന്തുവണ്ടികൾ ഉൾപ്പെടെയുള്ള കടകൾ നശിപ്പിച്ചു

ബെംഗളൂരു: കര്‍ണാടകയിലെ ധാര്‍വാഡ് ജില്ലയില്‍ ക്ഷേത്ര പരിസരത്ത് വ്യാപാരം നടത്തിയിരുന്ന ഉന്തുവണ്ടികളും കടകളും ഒരുകൂട്ടം പ്രവര്‍ത്തകര്‍ തകര്‍ത്തു.

നഗ്ഗികേരി ഹനുമാന്‍ ക്ഷേത്രത്തിനു മുന്നില്‍ തണ്ണി മത്തന്‍ ഉള്‍പ്പെടെ വില്‍പന നടത്തിയിരുന്ന മുസ്ലിം വ്യാപാരികളുടെ ഉന്തുവണ്ടികളാണ് ശ്രീ രാമ സേന പ്രവര്‍ത്തകര്‍ തകര്‍ത്തത്. കൂടാതെ, സ്റ്റാളില്‍ വില്‍പനക്കു വെച്ചിരുന്ന സാധനങ്ങളെല്ലാം റോഡില്‍ വലിച്ചെറിഞ്ഞു നശിപ്പിച്ചു.

  തരിശുഭൂമിയിൽ കൃഷി, ഉദ്യോഗാർത്ഥികൾക്ക് പി.എസ്.സി നിയമനം; മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി അഖിൽ മാരാർ

ക്ഷേത്ര പരിസരത്തെ മുസ്ലിം വ്യാപാരികളെ ഒഴിപ്പിക്കണെന്ന് ആവശ്യപ്പെട്ട് 15 ദിവസം മുമ്പ് ശ്രീ രാമ സേന പ്രവര്‍ത്തകര്‍ ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ക്ക് അന്ത്യശാസനം നല്‍കിയിരുന്നു.

എന്നാൽ ഭാരവാഹികള്‍ അതിനു തയാറാകാതെ വന്നതോടെയാണ് ഇന്നലെ വൈകീട്ട് ഏതാനും പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി വ്യാപാരികളുടെ സ്റ്റാളുകളും ഉന്തുവണ്ടികളും തകര്‍ക്കുകയും വില്‍പനക്കുവെച്ചിരുന്ന സാധനങ്ങള്‍ റോഡിലെറിഞ്ഞ് നശിപ്പിക്കുകയും ചെയ്തത്. കഴിഞ്ഞ 15 വര്‍ഷമായി ഇവിടെ വ്യാപാരം ചെയ്യുന്നുണ്ടെന്നും ആരും ഒഴിഞ്ഞുപോകാന്‍ ഇതുവരെ പറഞ്ഞിട്ടില്ലെന്നും നബിസാബ് എന്ന വ്യാപാരി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐപിഎൽ ആവേശം ചൂഷണം ചെയ്ത് ടിക്കറ്റ് തട്ടിപ്പ്; ബെംഗളൂരുവിൽ ലക്ഷങ്ങൾ നഷ്ടമായി, ജാഗ്രതാനിർദ്ദേശവുമായി പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആവശ്യം കോണ്ടമല്ല, കുട്ടികളെ; ലോക ഒന്നാം നമ്പർ ബ്രാൻഡായ ‘ഡ്യൂറെക്സിന്’ കർശന നിയന്ത്രണം ഏർപ്പെടുത്തി
[masterslider id="10"]

Related posts