ബോലൂർ ചെന്നകേശവ ക്ഷേത്ര രഥോത്സവത്തിന് ആരംഭം

ബെംഗളൂരു: കര്‍ണാടകയിലെ ചരിത്രപ്രസിദ്ധമായ ചെന്നകേശവ ക്ഷേത്രത്തില്‍ ഈ തവണയും ഖുര്‍ആന്‍ പാരായണത്തോടു കൂടി തന്നെ രഥോത്സവം ആരംഭം കുറിച്ചു.

ഹിന്ദുത്വപ്രവര്‍ത്തകരുടെ എതിര്‍പ്പുകള്‍ അവഗണിച്ചാണ് ഇത്തവണയും ആചാരങ്ങള്‍ പിന്‍തുടര്‍ന്നത്.

കാലങ്ങളായി തുടരുന്ന ഈ ആചാരവുമായി മുന്നോട്ടുപോകാന്‍ സംസ്ഥാന എന്‍ഡോവ്മെന്റ് വകുപ്പ് പിന്തുണ അറിയിച്ചതോടെയാണ് ഇന്നലെ വാര്‍ഷികോത്സവം തുടങ്ങിയത്. പാരമ്പര്യമനുസരിച്ച്‌, ചെന്നകേശവ ക്ഷേത്രത്തിലെ ആഘോഷങ്ങളുടെ തുടക്കം കുറിക്കാന്‍ ഒരു മൗലവി ഖുര്‍ആനില്‍ നിന്നുള്ള ഉദ്ധരണികള്‍ വായിക്കുകയാണ് പതിവ്.

  സോനം വാങ്ചുക്കിന്റെ തീരുമാനം സ്വാഗതാർഹം; ധർമേന്ദ്ര പ്രധാൻ രാജിവെക്കുംവരെ പ്രതിഷേധം തുടരുമെന്ന് അഭിജിത് ദീപ്കെ

ദീര്‍ഘകാലമായി ബേലൂര്‍ ക്ഷേത്രത്തില്‍ ഖുര്‍ആനില്‍ നിന്നുള്ള ഉദ്ധരണികള്‍ വായിച്ച്‌ ഉത്സവം തുടങ്ങുന്ന പാരമ്പര്യമാണുണ്ടായിരുന്നത്. എന്നാല്‍, ഈ വര്‍ഷം ക്ഷേത്രോത്സവങ്ങളില്‍ മുസ്‌ലിം വ്യാപാരികള്‍കള്‍ക്ക് വിലക്കേര്‍പ്പെടുത്തി നോട്ടീസ് നല്‍കിയതോടെ നിരവധി ആശയക്കുഴപ്പങ്ങള്‍ ഉണ്ടായിരുന്നു. എന്നാൽ എന്‍ഡോവ്മെന്റ് വകുപ്പ് വിവിധ പൂജാരികളില്‍ നിന്നുള്ള നിര്‍ദ്ദേശം സ്വീകരിച്ച്‌ പാരമ്പര്യവുമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയായുരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്തെ ഗ്രാമങ്ങളിൽ തൊഴിലില്ലായ്മ രൂക്ഷം: ബെംഗളൂരുവിലേക്ക് വൻ കുടിയേറ്റമെന്ന് റിപ്പോർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അടുത്ത പണി വാഹനം വഴിയിലുപേക്ഷിച്ച് പോയവർക്ക്; ജൂലൈ 10 മുതൽ മാറ്റും; ബെംഗളൂരുവിൽ നടപടി കടുപ്പിച്ച് അധികൃതർ
[masterslider id="10"]

Related posts