ഉത്തരാഖണ്ഡ്: ശരീരസ്നേഹമല്ല, രാജ്യസ്നേഹമാണ് പ്രഥമ പരിഗണനയെന്ന് തെളിയിച്ച് ഒരു യുവാവ്. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലേക്ക് കൻവാർ യാത്ര നടത്തിയ ഉത്തർപ്രദേശിലെ കവാൻഡിയ നിവാസിയായ വിജയ് ഹിന്ദുസ്ഥാനിയാണ് ദേഹമാസകലം വീരമൃത്യു വരിച്ച സൈനികരുടെ പേരുകൾ പച്ചകുത്തിയത്. കൂടാതെ മൃതദേഹം ദേശീയ പതാക കൊണ്ട് മൂടുകയും ചെയ്തു. 2019 മുതൽ ഇതുവരെ അതിർത്തിയിൽ രാജ്യം സംരക്ഷിക്കുന്നതിനിടെ വീരമൃത്യു വരിച്ച 251 സൈനികരുടെ പേരുകൾ യുവാവിന്റെ മുതുകിൽ പച്ചകുത്തിയിട്ടുണ്ട്. ഇതിലൂടെ ധീരജവാൻമാർക്ക് പ്രത്യേകം ആദരാഞ്ജലി അർപ്പിച്ചിരിക്കുകയാണെന്നാണ് യുവാവ് അവകാശപ്പെടുന്നത്. മുളകൊണ്ടുണ്ടാക്കിയ രഥത്തിൽ ശിവനാമൂർത്തിയോടൊപ്പം യാത്രയ്ക്കിടെ വിജയിന്റെ ഈ പ്രത്യേകത ജനങ്ങളുടെ…
Read MoreTag: Tattoo
ഒരേ ഷോപ്പിൽ നിന്ന് ടാറ്റൂ ചെയ്ത 14 പേർക്ക് എയ്ഡ്സ്
ലക്നൗ : ഒരേ ഷോപ്പിൽ നിന്ന് ടാറ്റൂ കുത്തിയ 14 പേർക്ക് എയ്ഡ്സ് റിപ്പോര്‍ട്ട് ചെയ്തതായി പരാതി. വളരെ കുറഞ്ഞ വിലയില്‍ ടാറ്റൂ ചെയ്ത് തരുന്ന സ്ഥലത്ത് നിന്നും പച്ചകുത്തിയവര്‍ക്കാണ് എയ്ഡ്സ് പകര്‍ന്നതായി കണ്ടെത്തിയിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ വാരാണസിയിലാണ് സംഭവം. വിവിധ ആശുപത്രിയിലായി പനിയും മറ്റ് രോഗങ്ങളുമായി ഇവർ എത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത് . ഇവര്‍ക്ക് പലവിധ മരുന്നുകള്‍ നല്‍കിയെങ്കിലും രോഗം ഭേദമായില്ല. ടൈഫോയിഡ്, മലേറിയ തുടങ്ങിയ രോഗങ്ങളാണെന്ന് കരുതി പരിശോധന നടത്തിയെങ്കിലും ഇതൊന്നുമല്ലെന്ന് സ്ഥിരീകരിച്ചു. ആശയക്കുഴപ്പത്തിലായ ഡോക്ടര്‍മാര്‍ എച്ചഐവി പരിശോധന നടത്തിയപ്പോഴാണ് ഞെട്ടിക്കുന്ന…
Read Moreശരീരം മുഴുവനും ടാറ്റൂ, വാർത്തകളിൽ ഇടം നേടി യുവാവ്
ശരീരത്തില്‍ ടാറ്റൂ അടിക്കുന്നത് പലര്‍ക്കും ഇഷ്ടമുള്ള കാര്യമാണ്. എന്നാൽ ശരീരം മുഴുവന്‍ ടാറ്റൂ ചെയ്ത് വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ് ആന്റണി ലോഫ്രെഡോ എന്ന യുവാവ്. കറുത്ത അന്യഗ്രഹജീവികളെ പോലെയാണ് 33കാരനായ ആന്റണിയുടെ ഇപ്പോഴത്തെ രൂപം. മുഖം, ചുണ്ട്, നാക്ക്, കണ്ണ് എന്നിവിടങ്ങളിലെല്ലാം ഇയാള്‍ ടാറ്റൂ ചെയ്തു കഴിഞ്ഞു. എന്നാല്‍ ഇതൊന്നുമല്ലാതെ മറ്റൊരു പദ്ധതി കൂടി ഈ യുവാവിന്റെ മനസിലുണ്ട്. തന്റെ ലിംഗം ശസ്ത്രക്രിയയിലൂടെ പകുതിയായി വിഭജിച്ച് ലിംഗത്തിലും ടാറ്റൂ ചെയ്യാനുള്ള ആലോചനയിലാണെന്നും ആന്റണി പറഞ്ഞു. ശസ്ത്രക്രിയിലൂടെ നാവ് നെടുകെ കീറിയും ഇയാള്‍ ടാറ്റൂ ചെയ്തിട്ടുണ്ട്.…
Read Moreടാറ്റൂ ആർട്ടിസ്റ്റ് സുജീഷിനെതിരെ പരാതികൾ കൂടുന്നു
കൊച്ചി : ടാറ്റൂ ചെയ്യാൻ എത്തിയ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ സുജീഷ് പി.എസിനെതിരെ പരാതിയുമായി ഒരു വിദേശവനിതയും രംഗത്ത്. ഇ മെയിൽ വഴിയാണ് യുവതി സ്പെയിനിൽ നിന്നും പരാതി നൽകിയത്. 2019 ൽ പഠനവുമായി ബന്ധപ്പെട്ട് കൊച്ചിയിൽ എത്തിയപ്പോഴാണ് കേസിനു ആസ്പദമായ സംഭവമെന്ന് യുവതി പരാതിയിൽ പറയുന്നു. എന്നാൽ പരാതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തു വിട്ടിട്ടില്ല. യുവതിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ മനസിലാക്കിയ ശേഷം മാത്രമേ നടപടി എടുക്കു എന്ന് പോലീസ് അറിയിച്ചു. നിലവിലുള്ള പരാതികളുടെ അടിസ്ഥാനത്തിൽ സുജീഷിനെ…
Read Moreടാറ്റൂ സ്റ്റുഡിയോ ഉടമ അറസ്റ്റിൽ
കൊച്ചി : ടാറ്റൂ ചെയ്യാൻ വന്ന യുവതികളെ പീഡിപ്പിച്ചെന്ന പരാതിയെ തുടർന്ന് കൊച്ചി ചേരാനെല്ലൂരിലെ ഇൻക്ഫെക്ടഡ് ടാറ്റൂ സ്റ്റുഡിയോ ഉടമ പി എസ് സുജീഷിനെ പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. 7 ഓളം യുവതികൾ നൽകിയ പരാതിയെ തുടർന്ന് ഇയാൾ ഒളിവിലായിരുന്നു. ഇന്നലെയാണ് ഇയാൾ പോലീസ് പിടിയിലായത്. പോലീസ് ഉദ്യോഗസ്ഥർ ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. സ്റ്റുഡിയോയിൽ നിന്നും സി.സി.ടി.വി. യുടെ ഡി.വി.ആര്., കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്ക് എന്നിവ പിടിച്ചെടുത്തു. സ്റ്റുഡിയോയിലെ ജീവനക്കാരെയും ചോദ്യം ചെയ്യുമെന്ന് പോലീസ് അധികൃതർ അറിയിച്ചു.
Read Moreകൊച്ചിയിലെ ടാറ്റൂ ആർട്ടിസ്റ്റിനെതിരെ ബെംഗളൂരു മലയാളിയും
കൊച്ചി : ടാറ്റൂ ചെയ്യുന്നതിനിടെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ഒരു യുവതി കൂടി പരാതി നല്കി. ബെംഗളൂരുവിൽ താമസിക്കുന്ന മലയാളിയാണ് പരാതിക്കാരി. കൊച്ചി ഇൻക്ഫ്രക്റ്റഡ് ടാറ്റൂ സ്റ്റുഡിയോ ഉടമ സുജീഷ് എന്നയാൾക്ക് എതിരെയാണ് പരാതി. ഇതടക്കം ഏഴു യുവതികളാണ് ഇയാൾക്ക് എതിരെ പരാതിയുമായി രംഗത്ത് എത്തിയിട്ടുള്ളത്. കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ക്ക് ഇമെയില്‍ വഴിയാണ് ബെംഗളൂരുവിൽ നിന്നും യുവതി പരാതി നല്‍കിയത്. ബലാത്സംഗ ശ്രമം, ലൈംഗിക അതിക്രമം എന്നിവ ആരോപിച്ചാണ് പരാതി നൽകിയിട്ടുള്ളത്. ആരോപണ വിധേയനായ ഇന്‍ക്ഫെക്ടഡ് ടാറ്റൂ സ്റ്റുഡിയോ ഉടമ സൂജീഷ് ഒളിവിലാണ്.…
Read More