ബെംഗളൂരു: കീടനാശിനിയുടെ പുക ശ്വസിച്ച നഴ്സിങ് വിദ്യാർഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. പത്തൊൻപത് വിദ്യാർഥികളെ വിവിധ അശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഒമ്പത് മണിയോടെ ഹോസ്റ്റലിൻ്റെ ബേസ്മെൻ്റില്‍ റാറ്റ് ആക്സ് എന്ന കീടനാശിനി തളിക്കുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. പുക ശ്വസിച്ച് ഹോസ്റ്റലിലുണ്ടായിരുന്ന വിദ്യാർഥികള്‍ക്ക് ഉടൻ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് ഹോസ്റ്റല്‍ ജീവനക്കാർ ഇവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. ജയൻ വർഗീസ്, ദിലീഷ്, ജോമോൻ എന്നീ വിദ്യാർഥികളെ എസിയുവില്‍ പ്രവേശിപ്പിച്ചു. മറ്റുള്ള വിദ്യാർഥികള്‍ സുഖം പ്രാപിക്കുന്നതായി അധികൃതർ അറിയിച്ചു. വിദ്യാർത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബിഎൻഎസ് സെക്ഷൻ 208…
Read MoreTag: students
കനകപുരയിൽ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു
ബെംഗളൂരു : കനകപുരയ്ക്ക് സമീപത്തെ മേക്കേദാട്ടു സംഗമയിൽ നദിയിൽ മുങ്ങി അഞ്ച് കോളേജ് വിദ്യാർഥികൾ മരിച്ചു. ബെംഗളൂരു സ്വദേശികളായ വർഷ (20), അർപിത (20), നേഹ (19), അഭിഷേക് (20), തേജസ് (20) എന്നിവരാണ് മരിച്ചത്. നഗരത്തിലെ വിവിധകോളേജുകളിൽ പഠിക്കുന്ന ഇവർ നേരത്തേ പീനിയയിലെ സ്വകാര്യ പി.യു. കോളേജിൽ ഒന്നിച്ചുപഠിച്ചവരാണ്. തിങ്കളാഴ്ച ഉച്ചയോടെയാണ് ഇവർ സുഹൃത്തുക്കളോടൊപ്പം വിനോദസഞ്ചാരകേന്ദ്രമായ മേക്കോദാട്ടു സംഗമയിലെത്തിയത്. കാവേരി നദിയിൽ നീന്താനിറങ്ങിയ ഒരു വിദ്യാർഥി ഒഴുക്കിൽപ്പെട്ടപ്പോൾ മറ്റ് വിദ്യാർഥികൾ രക്ഷിക്കാനിറങ്ങുകയായിരുന്നു. എന്നാൽ നീന്തലറിയാത്തതിനാൽ ഇവരും ഒഴുക്കിൽപ്പെട്ടു. സംഘത്തിലുണ്ടായിരുന്ന മറ്റുവിദ്യാർഥികൾ പ്രദേശവാസികളെ വിവരമറിയിച്ചെങ്കിലും…
Read Moreആസിഡ് ആക്രമണം; പരിക്കേറ്റ വിദ്യാർത്ഥികളെ ആരോഗ്യ മന്ത്രി സന്ദർശിച്ചു
ബെംഗളൂരു: ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കഡബ പ്രീ യൂനിവേഴ്സിറ്റി കോളേജിലെ മൂന്നു വിദ്യാർഥിനികളെ ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു സന്ദർശിച്ചു. മംഗളൂരു എ.ജെ ഹോസ്പിറ്റല്‍ ആൻഡ് റിസർച് സെന്ററിലാണ് അലിന സെബി,അർച്ചന, അമൃത എന്നിവർ ചികിത്സയിൽ കഴിയുന്നത്. കുട്ടികളുടെ രക്ഷിതാക്കളുമായി മന്ത്രി സംസാരിച്ചു. ആശുപത്രി അധികൃതർക്ക് മികച്ച ചികിത്സക്ക് ആവശ്യമായ നിർദേശം നല്‍കി. മാരകമായി പൊള്ളലേറ്റ അനില സെബിക്ക് പ്ലാസ്റ്റിക് സർജറി വേണ്ടിവരുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാർ നാലു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നേരത്തേ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ദക്ഷിണ…
Read Moreമംഗളൂരുവിൽ നാല് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു
ബെംഗളൂരു: ദക്ഷിണ കന്നട ജില്ലയില്‍ മംഗളൂരുവിനടുത്ത സൂറത്ത്കല്‍ ഹലേഗാഡിയില്‍ പാവഞ്ചെ പുഴയില്‍ നാല് വിദ്യാർഥികള്‍ മുങ്ങിമരിച്ചു. സൂറത്ത്കല്‍ വിദ്യാദായിനി ഹൈസ്കൂള്‍ പത്താം ക്ലാസ് വിദ്യാർഥികളായ വി. യശ്വിത് ചന്ദ്രകാന്ത്(16), എ. നിരൂപ്(16), കെ. അൻവിത്(16), സി.എ. രാഘവേന്ദ്ര(16) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ എസ്.എസ്.എല്‍.സി ഇംഗ്ലീഷ് പ്രിപറേറ്ററി പരീക്ഷ എഴുതിയ നാലുപേരും വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല. ഇതുസംബന്ധിച്ച് രക്ഷിതാക്കള്‍ സൂറത്കല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. നാലുപേരും സൂറത്ത്കലില്‍ ബസിറങ്ങിയതായി സി.സി ടി.വി ദൃശ്യങ്ങളില്‍ വ്യക്തമായി. മൊബൈല്‍ ഫോണ്‍ ടവർ പിന്തുടർന്ന് നടത്തിയ അന്വേഷണത്തില്‍ മൊബൈല്‍ ഫോണുകളും…
Read Moreബെംഗളൂരുവിൽ വാഹനാപകടം; രണ്ട് മലയാളി വിദ്യാർത്ഥികൾ മരിച്ചു
ബെംഗളൂരു: നഗരത്തിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം. കൊല്ലം സ്വദേശികളായ രണ്ട് യുവാക്കളാണ് മരിച്ചത്. ബെംഗളൂരുവിലെ കെജിഐ കോളേജിലെ വിദ്യാർഥികളാണ് ഇരുവരും. കൊട്ടാരക്കര സ്വദേശി ആൽബി.ജി ജേക്കബ്, വിഷ്ണുകുമാർ.എസ് എന്നിവരാണ് മരിച്ചത്. കമ്മനഹള്ളിയിലെ പ്രധാനറോഡിൽ തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടായത്. യുവാക്കൾ സഞ്ചരിച്ച ബൈക്ക് ഡിവൈഡറിൽ ഇടിച്ചുമറിയുകയായിരുന്നു. കമ്മനഹള്ളിയിലെ സർക്കാർ ആശുപത്രിയിലും നിംഹാൻസിലുമുള്ള മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
Read Moreആശുപത്രിക്കുള്ളിൽ റീൽസ് എടുത്തു; 38 മെഡിക്കൽ വിദ്യാർത്ഥികൾക്കെതിരെ നടപടി
ബെംഗളൂരു: റീല്‍സ് എടുത്ത് പോസ്റ്റ് ചെയ്ത് ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്നത് ഇന്ന് സാധാരണമാണ്. അത്തരത്തില്‍ റീല്‍സ് വഴി റീച്ചുണ്ടാക്കാൻ ശ്രമിച്ച ഒരു കൂട്ടം കോളേജ് വിദ്യാർത്ഥികള്‍ക്കാണ് ഇപ്പോള്‍ പണികിട്ടിയത്. റീല്‍സ് എടുത്തു എന്നതല്ല, മറിച്ച് റീല്‍സ് എവിടെ വച്ച് എടുത്തു എന്നുള്ളതായിരുന്നു 38 വിദ്യാർത്ഥികള്‍ക്ക് വിനയായി മാറിയത്. കർണാടകയിലെ ഗദഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസിലെ വിദ്യാർത്ഥികളുടെ സംഘം റീല്‍സ് ഷൂട്ട് ചെയ്തത് ആശുപത്രിക്കുള്ളില്‍ വച്ചായിരുന്നു. ഇൻസ്റ്റഗ്രാമിലെ വൈറല്‍ ടാഗ് ലൈൻ ആയ ‘റീല്‍ ഇറ്റ്-ഫീല്‍ ഇറ്റ്’ ആയിരുന്നു സംഘം അവതരിപ്പിച്ചത്. ആശുപത്രി കിടക്കയില്‍…
Read Moreസ്കൂൾ ബസ് ട്രാക്ടറുമായി കൂട്ടിയിടിച്ച് അപകടം; നാലു വിദ്യാർത്ഥികൾ മരിച്ചു
ബെംഗളൂരു: ബഗൽകോട്ടിൽ സ്കൂൾ ബസ് ട്രാക്ടറുമായി കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പെട്ട് നാലു വിദ്യാർഥികൾ മരിക്കുകയും എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്കൂൾവാർഷികത്തിനു ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു വിദ്യാർഥികൾ. സാഗർ കട്കോൽ(17), ബസവരാജ്(17), ശ്വേത(13), ഗോവിന്ദ്(13) എന്നിവരാണ് മരിച്ചത്. അലഗൂരിലെ വർധമാന എജ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിലാണ് വിദ്യാർഥികൾ പഠിക്കുന്നത്. അപകട സ്‍ഥലത്ത് പോലീസ് എത്തി പരിശോധന നടത്തി.
Read Moreവിദ്യാർത്ഥികളോട് ശുചിമുറി വൃത്തിയാക്കാനും അധ്യാപകന്റെ വീട്ടിലെ പൂന്തോട്ടത്തിൽ പണിയെടുക്കാനും നിർബന്ധിച്ചതായി പരാതി
ബെംഗളൂരു: സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ സ്‌കൂളിലെ ശുചിമുറികള്‍ വൃത്തിയാക്കാനും പ്രിന്‍സിപ്പലിന്റെ വീട്ടില്‍ പൂന്തോട്ടത്തില്‍ പണിയെടുക്കാനും നിര്‍ബന്ധിച്ചതായി പരാതി. കലബുറഗിയിലെ സ്‌കൂളിലെ പ്രിന്‍സിപ്പലിനെതിരെയാണ് പരാതി. കഴിഞ്ഞ ഒരു വര്‍ഷമായി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഈ പ്രവൃത്തി തുടരുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. ന്യൂനപക്ഷ ഡയറക്ടറേറ്റിന് കീഴില്‍ കര്‍ണാടക സര്‍ക്കാര്‍ സംസ്ഥാനത്തുടനീളം ആരംഭിച്ച മൗലാന ആസാദ് മോഡല്‍ സ്‌കൂളുകളിലൊന്നാണിത്. സംഭവത്തില്‍ സമഗ്രമായ അന്വേഷണവും അടിയന്തര നടപടിയും ആവശ്യപ്പെട്ട് സ്‌കൂളിലെ ഒരു കുട്ടിയുടെ പിതാവ് എം.ഡി.സമീര്‍ പോലീസിന് പരാതി നല്‍കിയതോടെയാണ് വിഷയം പുറത്തറിഞ്ഞത്. വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ ഇതുസംബന്ധിച്ച് പ്രിന്‍സിപ്പലിനോട് വിശദീകരണം തേടിയപ്പോള്‍…
Read Moreപല്ലി വീണ പാൽ കുടിച്ച് വിദ്യാർത്ഥികൾ ആശുപത്രിയിൽ
ബെംഗളൂരു: പല്ലി വീണ പാൽ കുടിച്ച വിദ്യാർത്ഥികൾ ആശുപത്രിയിൽ. ഉള്ളഗഡ്ഡി ഖാനപുര വില്ലേജിലെ സർക്കാർ പ്രൈമറി സ്‌കൂളിലെ 26 വിദ്യാർത്ഥികൾ ആണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ബെൽഗാം ജില്ലയിലെ ഹുക്കേരി താലൂക്കിലെ ഉള്ളഗഡ്ഡി ഖാനപുര ഗവൺമെന്റ് പ്രൈമറി സ്‌കൂളിലെ 26 വിദ്യാർത്ഥികൾ ക്ഷീരഭാഗ്യ പാൽ കഴിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് പ്രാദേശിക സങ്കേശ്വർ കമ്മ്യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആകെ 540 വിദ്യാർഥികൾ പഠിക്കുന്ന സ്കൂൾ ആണിത്. ഇന്നും പതിവുപോലെ എൻജിഒ മുഖേന സ്കൂളിൽ പാൽ വിതരണം ചെയ്തു. പാൽ കുടിക്കാൻ വിദ്യാർഥികൾ വരി നിൽക്കുന്നതിനിടെയാണ്…
Read Moreകാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; വിദ്യാർഥികൾ മരിച്ചു
ബെംഗളൂരു: മൈസൂരുവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു. നഗരത്തിലെ കോളേജിൽ ബി.ബി.എ. വിദ്യാർഥികളായ പെരിയപട്ടണ സ്വദേശി സമ്പത്ത്(22), ഹാസൻ സ്വദേശി വൃഥിക് ധരണി(22)എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ 2.15-ഓടെ മൈസൂരു ടൗണിലെ ഹുൻസൂർ റോഡിലായിരുന്നു അപകടം. പുതുവത്സരാഘോഷത്തിന്റെ സൂരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി റോഡിൽ വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കാനുണ്ടായിരുന്ന പോലീസ് മടങ്ങിയതിന് ശേഷമായിരുന്നു അപകടം. അപകടസ്ഥലത്തുതന്നെ രണ്ടുപേരും മരിച്ചു.
Read More