ബെംഗളൂരു: മൊറാർജി ദേശായി റസിഡൻഷ്യൽ സ്‌കൂളിലെ ഒരു വിദ്യാർത്ഥി ദേവനായകനഹള്ളി തടാക ചെക്ക് ഡാമിന് സമീപം മുങ്ങിമരിച്ചതിന് ഒരു ദിവസത്തിന് ശേഷം, സ്‌കൂളിലെ മറ്റൊരു വിദ്യാർത്ഥിയുടെ മൃതദേഹം പ്രദേശത്ത് നിന്ന് കണ്ടെടുത്തു. ദേവനഹള്ളിക്ക് സമീപമുള്ള ഗ്രാമവാസിയായ 14 കാരനായ സന്തോഷിന്റെ മൃതദേഹമാണ് ഫയർ ആൻഡ് എമർജൻസി സർവീസ് ഉദ്യോഗസ്ഥരും പ്രാദേശിക നീന്തൽക്കാരും വ്യാഴാഴ്ച രാവിലെ കണ്ടെടുത്തത്. സ്‌കൂളിലെ 15 ഓളം വിദ്യാർത്ഥികൾ ബുധനാഴ്ച രണ്ട് അധ്യാപകരും ഒരു വാച്ച്മാനുമൊപ്പം ചെക്ക് ഡാം സന്ദർശിച്ചതായി ഗ്രാമവാസികൾ പറഞ്ഞു. വിദ്യാർഥികൾ മുന്നിൽനിന്നാണ് വെള്ളത്തിലേക്ക് ചാടിയത്. കുട്ടികൾ മുങ്ങിമരിക്കുന്നത്…
Read MoreTag: student
വിദ്യാർത്ഥിനിയോട് അശ്ലീല സംഭാഷണം, അധ്യാപകൻ അറസ്റ്റിൽ
ബെംഗളൂരു: വിദ്യാര്‍ത്ഥിനിയോട് അശ്ലീല സംഭാഷണം നടത്തിയ കേസില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകൻ അറസ്റ്റില്‍. ബെംഗളൂരു യാദ്ഗിറിലെ മൊറാര്‍ജി ദേശായി റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഗാലെപ്പയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഹോസ്റ്റലില്‍ താമസിക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ ഫോണില്‍ വിളിച്ച് പ്രതി അശ്ലീലച്ചുവയോടെ സംസാരിക്കുകയായിരുന്നു. പെണ്‍കുട്ടിയോട് തന്റെ റൂമിലേക്ക് വരാന്‍ ആവശ്യപ്പെടുകയും ചെയ്തു. പ്രിന്‍സിപ്പല്‍ അപമര്യാദയായി സംസാരിച്ചത് വിദ്യാര്‍ത്ഥിനി സുഹൃത്തുക്കളെയും വാര്‍ഡനെയും അറിയിച്ചു. ഇതോടെ വാര്‍ഡനും മറ്റുള്ളവരും വനിതാ ശിശു സംരക്ഷണസമിതി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. സമിതി ഉദ്യോഗസ്ഥര്‍ സ്‌കൂളിലെത്തി വിദ്യാര്‍ത്ഥിനിയില്‍ നിന്ന് മൊഴിയെടുത്തു. തുടര്‍ന്ന് യാദ്ഗിര്‍ വനിത…
Read Moreനാലാം ക്ലാസുകാരനെ മർദ്ദിച്ച ശേഷം അധ്യാപകൻ കെട്ടിടത്തിൽ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തി
ബെംഗളൂരു: സ്‌കൂളിന്റെ ഒന്നാം നിലയിലെ ബാൽക്കണിയിൽ നിന്ന് അധ്യാപകൻ തള്ളിയിട്ടതിനെ തുടർന്ന് വിദ്യാർത്ഥി മരിച്ചു. ഹഗ്ലി ഗ്രാമത്തിലെ ആദർശ് സർക്കാർ സ്‌കൂളിലെ അധ്യാപകനായ മുത്തപ്പയാണ കുട്ടിയെ മർദിച്ച് അവശനാക്കി ബാൽക്കണിയിൽ നിന്ന് തള്ളിയിട്ടത്. പത്ത് വയസുകാരനായ ഭരത് ആണ് മരിച്ചത്. കുട്ടി നാലാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. സ്‌കൂളിലെ അധ്യാപിക കൂടിയായ ഭരതിന്റെ അമ്മ ഗീത ബാർക്കറേയും മുത്തപ്പ മർദിച്ചെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. മർദനത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും അന്വേഷിച്ചുവരികയാണെന്നും പോലീസ് വ്യക്തമാക്കി. മുത്തപ്പ നിലവിൽ ഒളിവിലാണ്. മർദനത്തിൽ പരിക്കേറ്റ ഗീത ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
Read Moreമലയാളി വിദ്യാർഥിയ്ക്ക് നേരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ഫോണും പണവും കവർന്നു.
ബെംഗളൂരു: കലാശിപാളയയിൽ മലയാളി വിദ്യാർഥിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മൊബൈൽ ഫോണും 5000 രൂപയും കവർന്നു. തലശ്ശേരി മഞ്ഞാടി സ്വദേശി കെ.പി.അർജുൻ (20) ആണ് കവർച്ചയ്ക്കിരയായത്.ഇന്നലെ വെളുപ്പിന് നാട്ടിൽ നിന്നെത്തിയ അർജുൻ കലാശിപാളയയിൽ ബസിറങ്ങി നാഗസന്ദയിലെ താമസസ്ഥലത്തേക്ക് പോകാൻ കെആർ മാർക്കറ്റ് മെട്രോ സ്റ്റേഷനിലേക്ക് നടക്കുന്നതിനിടെയാണ് സംഭവം. ജാമിയ മസ്ജിദിന് സമീപത്തെ ഇടറോഡിൽ വച്ച് 2 പേർ തടയുകയും പണം ആവശ്യപ്പെടുകയുമായിരുന്നു.ഇല്ലെന്ന് പറഞ്ഞപ്പോൾ കത്തി കാണിച്ച് പോക്കറ്റിൽ നിന്ന് മൊബൈൽ ഫോണും പഴ്സും മോഷ്ടിച്ചു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വസ്ത്രങ്ങളും കീറി. നാഗസന്ദ്ര സെന്റ് പോൾസ്…
Read Moreകോപ്പിയടിച്ചതിന് ശകാരിക്കപ്പെട്ട വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു
ബെംഗളൂരു: മറ്റൊരു സംഭവത്തിൽ, പരീക്ഷയിൽ കോപ്പിയടിച്ചതിന് പിടിക്കപ്പെട്ട 16 കാരിയായ എസ്എസ്എൽസി വിദ്യാർത്ഥിനി ഞായറാഴ്ച വൈകുന്നേരം ബാനസവാഡിയിലെ പിള്ളറെഡ്ഡി നഗറിലെ വീട്ടിൽ തൂങ്ങിമരിച്ചു. അനന്ത്കുമാറിന്റെയും ആശയുടെയും ഏക മകളാണ് മരിച്ച അമൃത. ദൊഡ്ഡ ബാനസവാടിയിലെ മറിയം നിലയ സ്‌കൂൾ വിദ്യാർത്ഥിനിയായിരുന്നു. സംഭവത്തിൽ അധ്യാപികയെ കുറ്റപ്പെടുത്തി, വിദ്യാർത്ഥിനിയുടെ മാതാപിതാക്കളും ബന്ധുക്കളും പെൺകുട്ടിയുടെ മൃതദേഹം സ്‌കൂളിന് മുന്നിൽ കൊണ്ടുവെച്ച് തിങ്കളാഴ്ച പ്രതിഷേധിച്ചു. കഴിഞ്ഞയാഴ്ച സോഷ്യൽ സയൻസ് പരീക്ഷയ്ക്കിടെ അധ്യാപിക ശാലിനിയുടെ ക്ലാസ്സിൽ നിന്ന് കോപ്പിയടിച്ച അമൃതയെ പിടികൂടിയതായി പോലീസ് പറഞ്ഞു. മറ്റ് അധ്യാപകരുടെ മുന്നിൽ വെച്ച് അധ്യാപിക…
Read Moreപുനീത് രാജ്‌കുമാർ ഇനി പാഠ്യപദ്ധതിയിൽ
ബെംഗളൂരു: സംസ്ഥാനത്തെ സ്കൂൾ പാഠ്യപദ്ധതിയിൽ അന്തരിച്ച നടൻ പുനീത് രാജ്കുമാറിനെക്കുറിച്ചുള്ള പാഠഭാഗം ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. പുനീതിനെക്കുറിച്ചുള്ള പാഠഭാഗങ്ങൾ ഉൾപ്പെടുത്തണമെന്ന് ആവശ്യമുയരുന്നുണ്ടെന്നും അതിനാൽ സാധ്യമായതെല്ലാം ഞങ്ങൾ ചെയ്യുമെന്ന് ബൊമ്മെ വ്യക്തമാക്കി. രാജ്യോത്സവ ആഘോഷത്തോടനുബന്ധിച്ച് കണ്ഠീരവ സ്റ്റേഡിയത്തിൽ വിദ്യാർഥികളുടെ നൃത്തപരിപാടികളും അരങ്ങേറി.
Read Moreപുള്ളിപ്പുലിയുടെ ആക്രമണത്തിൽ 21 വയസ്സുകാരൻ കൊല്ലപ്പെട്ടു
ബെംഗളൂരു: മൈസുരുവിന് സമീപം 21 വയസ്സുകാരനെ പുള്ളിപ്പുലി കടിച്ചുകൊന്നു. സുഹൃത്തുക്കൾക്കൊപ്പം ക്ഷേത്രദർശനത്തിനുപോയ കോളേജ് വിദ്യാർഥിയാണ് പുള്ളിപ്പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മൈസൂരു ജില്ലയിലെ ടി. നർസിപുര താലൂക്കിലെ മല്ലികാർജുനസ്വാമിക്ഷേത്ര മലയിൽ തിങ്കളാഴ്ച വൈകിട്ട് നടന്ന സംഭവത്തിൽ മഞ്ജുനാഥ (21) ആണ് മരിച്ചത്. മൈസൂരു മഹാരാജ കോളേജിലെ അവസാനവർഷ ബി.കോം. വിദ്യാർഥിയാണ് മഞ്ജുനാഥ്. തിങ്കളാഴ്ച വൈകീട്ട് സുഹൃത്തുക്കൾക്കൊപ്പം ക്ഷേത്രത്തിൽനിന്ന് വരുന്നതിനിടെയാണ് പുലിയുടെ ആക്രമണമുണ്ടായത്. കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന പുലി മഞ്ജുനാഥിനുനേർക്ക് ചാടിവീഴുകയായിരുന്നു. സുഹൃത്തുക്കൾ പുള്ളി പുലിയെ കല്ലെറിഞ്ഞ് ഓടിക്കാൻ ശ്രമിച്ചെങ്കിലും ശ്രമം പരാജയപ്പെടുകയായിരുന്നു. ആഴത്തിൽ മുറിവേറ്റ മഞ്ജുനാഥ സംഭവസ്ഥലത്തുതന്നെ മരിച്ചു.…
Read Moreവിദ്യാർത്ഥികൾക്ക് ചിരട്ടയിൽ കോരി ഭക്ഷണം നൽകി, അന്വേഷണം ഉത്തരവിട്ട് വി സി
ബെംഗളൂരു: തുമക്കുരു സർവകലാശാല ഹോസ്റ്റലിൽ ദളിത് വിദ്യാർത്ഥികൾക്ക് ഭക്ഷണം ചിരട്ടയിൽ കോരി നൽകിയെന്ന് പരാതി. തവിയ്ക്ക് പകരം ചിരട്ട ഉപയോഗിച്ചതിന്റെ ചിത്രങ്ങളും വീഡിയോയും ഇപ്പോൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്. ഇതിനു പിന്നാലെ പ്രതിഷേധവുമായി വിദ്യാർത്ഥി സംഘടനകൾ രംഗത്ത് എത്തി. സംഭവത്തെക്കുറിച്ച് വിശദ അന്വേഷണം നടത്തുമെന്ന് സർവകലാശാല വി സി അറിയിച്ചു.
Read Moreവിദ്യാർത്ഥി ബസ് ഇടിച്ചു മരിച്ചു
ബെംഗളൂരു: ബെംഗളൂരു സർവകലാശാലയിലെ വിദ്യാർഥി ബസിടിച്ച് മരിച്ചു. ശിൽപശ്രീ ആണ് മരിച്ചത്. ഒക്ടോബർ 10 ന് ഗുരുതരമായി പരിക്കേറ്റ ശിൽപ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംഭവത്തിൽ ജ്ഞാനഭാരതി പോലീസ് ബസ് ഡ്രൈവർക്കെതിരെ കേസെടുത്തു . റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സംഭവത്തെ തുടർന്ന് കാമ്പസിനുള്ളിൽ വാഹനങ്ങൾ പ്രവേശിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ പ്രതിഷേധം ആരംഭിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനിടെ നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. തുടർന്ന് സർവകലാശാലയിലെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും വാഹനങ്ങൾ ഒഴികെയുള്ള എല്ലാ വാഹനങ്ങളും കാമ്പസിനുള്ളിൽ പ്രവേശിപ്പിക്കുന്നത് നിരോധിക്കണമെന്ന ആവശ്യം…
Read Moreഇൻസ്റ്റാഗ്രാം വഴി അശ്ലീല വീഡിയോ അയച്ചു, അധ്യാപകനെതിരെ കേസ്
ബെംഗളൂരു : ഇന്‍സ്റ്റഗ്രാം വഴി വിദ്യാര്‍ഥിക്ക് അശ്ലീല വീഡിയോ അയച്ച അധ്യാപകനെതിരെ കേസ്. ബെംഗളൂരുവിലെ ഒരു പ്രമുഖ കോളജിലെ പ്രൊഫസര്‍ക്കെതിരെയാണ് കേസെടുത്തത്. ബെംഗളൂരു സ്വദേശി മധുസൂദന്‍ ആചാര്യ എന്നയാള്‍ക്കെതിരെയാണ് ഇന്ന് കര്‍ണാടക പോലീസ് കേസെടുത്തത്. നാഷണല്‍ സെന്‍റര്‍ ഫോര്‍ മിസ്സിങ് ആന്‍ഡ് എക്‌സ്‌പ്ലോയിറ്റഡ് ചില്‍ഡ്രന്‍ ആണ് ഇക്കാര്യം കണ്ടെത്തി നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയെ അറിയിച്ചതെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് എന്‍സിആര്‍ബി കര്‍ണാടക പോലീസിന്‍റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്‍റിന് വിവരം കൈമാറുകയായിരുന്നു. നിലവില്‍ സൗത്ത് ഈസ്റ്റ് സൈബര്‍ ഇക്കണോമിക് ആന്‍ഡ് നര്‍ക്കോട്ടിക് പോലീസാണ് കേസ്…
Read More