ഇൻസ്റ്റാഗ്രാം വഴി അശ്ലീല വീഡിയോ അയച്ചു, അധ്യാപകനെതിരെ കേസ്

ബെംഗളൂരു : ഇന്‍സ്റ്റഗ്രാം വഴി വിദ്യാര്‍ഥിക്ക് അശ്ലീല വീഡിയോ അയച്ച അധ്യാപകനെതിരെ കേസ്. ബെംഗളൂരുവിലെ ഒരു പ്രമുഖ കോളജിലെ പ്രൊഫസര്‍ക്കെതിരെയാണ് കേസെടുത്തത്. ബെംഗളൂരു സ്വദേശി മധുസൂദന്‍ ആചാര്യ എന്നയാള്‍ക്കെതിരെയാണ് ഇന്ന് കര്‍ണാടക പോലീസ് കേസെടുത്തത്. നാഷണല്‍ സെന്‍റര്‍ ഫോര്‍ മിസ്സിങ് ആന്‍ഡ് എക്‌സ്‌പ്ലോയിറ്റഡ് ചില്‍ഡ്രന്‍ ആണ് ഇക്കാര്യം കണ്ടെത്തി നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയെ അറിയിച്ചതെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് എന്‍സിആര്‍ബി കര്‍ണാടക പോലീസിന്‍റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്‍റിന് വിവരം കൈമാറുകയായിരുന്നു. നിലവില്‍ സൗത്ത് ഈസ്റ്റ് സൈബര്‍ ഇക്കണോമിക് ആന്‍ഡ് നര്‍ക്കോട്ടിക് പോലീസാണ് കേസ്…

Read More

മംഗളൂരുവിൽ മലയാളി വിദ്യാർത്ഥിനി ജീവനൊടുക്കി, സഹപാഠി കസ്റ്റഡിയിൽ

ബെംഗളൂരു: മലയാളി വിദ്യാര്‍ത്ഥിനി മംഗളൂരുവില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ സുഹൃത്തും സഹപാഠിയുമായ വിദ്യാര്‍ത്ഥിക്കെതിരെ പോലീസ് കേസെടുത്തു. 22 കാരിയായ ഭുവന ബാബു താമസസ്ഥലത്ത് തൂങ്ങി മരിച്ച സംഭവത്തിലാണ് സഹപാഠിയും മലയാളിയുമായ അല്‍ത്താഫിനെതിരെ പോലീസ് ആത്മഹത്യാപ്രേരണയ്‌ക്ക് കേസെടുത്ത് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. വെള്ളിയാഴ്ച വൈകീട്ടായിരുന്നു ഭുവന ആത്മഹത്യ ചെയ്തത്. തൃശൂര്‍ ഇളന്തുരുത്ത് കാര്യാട്ടുകര കുറ്റിക്കാട്ടുപറമ്പില്‍ വീട്ടില്‍ ബാബുവിന്റെ മകളാണ് ആത്മഹത്യ ചെയ്ത ഭുവന. മംഗളൂരുവില്‍ പേയിംഗ് ഗസ്റ്റായി താമസിക്കുന്ന വീട്ടിലായിരുന്നു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയത്. ബെല്‍മേട്ട യേനപ്പോയ കോളജിലെ ഫോറന്‍സിക് സയന്‍സ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു ഭുവന. ആത്മഹത്യയ്‌ക്ക്…

Read More

വ്യോമസേന കേഡറ്റിന്റെ മരണത്തിൽ ആറ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം

ബെംഗളൂരു: വ്യോമസേന ടെക്‌നിക്കൽ കോളേജിലെ ട്രെയിനി കെഡാറ്റിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആറ് ഉദ്യോഗസ്ഥർക്കെതിരെ കൊലപാതകക്കുറ്റത്തിന് പോലീസ് കേസെടുത്തു. ബെംഗളൂരു ജാലഹള്ളിയിലെ എയർഫോഴ്‌സ് ടെക്‌നിക്കൽ കോളേജിലാണ് സംഭവം നടന്നത്. ബീഹാർ സ്വദേശിയായ 27കാരനായ അംഗിത് ആണ് മരിച്ചത്. അങ്കിതിനെ കൊലപ്പെടുത്തിയതാണ് കുടുംബം ആരോപിക്കുന്നത്. മരണത്തിന് മുൻപ് അങ്കിത് എഴുതിയ കുറിപ്പിൽ വിങ് കമാൻഡർ, ഗ്രൂപ്പ് ക്യാപ്റ്റൻ, എയർ കമാൻഡർ തുടങ്ങിയ ഉദ്യോഗസ്ഥരുടെ പേരുകൾ പരാമർശിച്ചിരുന്നതായും കുടുംബം  പറയുന്നു. ഇവർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. കേസിൽ തെളിവുകൾ ശേഖരിക്കുന്നതായും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും ഗംഗമ്മനഗുഡി പോലീസ് അറിയിച്ചു.…

Read More

ബ്ലേഡ് ഉപയോഗിച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥിയെ ആക്രമിച്ച് സഹപാഠികൾ

ബെംഗളൂരു: ഈസ്റ്റ് ബെംഗളൂരുവിലെ ഒരു സ്‌കൂളിൽ സഹപാഠികളുമായുള്ള വഴക്കിനെ തുടർന്ന് 14 വയസ്സുള്ള വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. കചരകനഹള്ളി രാമയ്യ ലേഔട്ടിൽ സ്ഥിതി ചെയ്യുന്ന സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയും ബാബുസാപല്യ സ്വദേശിയുമായ വിദ്യാർഥിക്കാൻ പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ 9.30-ഓടെ സ്‌കൂൾ അധ്യാപിക വിളിച്ച് മകനെ സ്‌കൂളിന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും അവിടേക്ക് പോകാൻ ആവശ്യപ്പെട്ടുവെന്നും അമ്മ നൽകിയ പരാതിയിൽ പറയുന്നു. അമ്മ ആശുപത്രിയിലെത്തിയപ്പോൾ ദേഹത്ത് മുറിവേറ്റ മകനെയാണ് കണ്ടത്. മുറിവുകളെ കുറിച്ച് അന്വേഷിച്ചപ്പോൾ, താൻ സ്കൂളിൽ പോയതിന് ശേഷം ഒരു സഹപാഠി…

Read More

വിദ്യാർത്ഥിയെ മർദ്ദിച്ചു, അധ്യാപകനെതിരെ പോലീസ് കേസ് 

ബെംഗളൂരു: മംഗളൂരുവില്‍ 11കാരനായ മദ്രസ വിദ്യാര്‍ത്ഥിയെ അദ്ധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ചു. ഉല്ലാള്‍ സ്വദേശി ഹാഫില്‍ അഹമ്മദിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. മസ്ജിദ് ഹുദാ ദെരിക്കട്ടെ അല്‍ ഹുദ മദ്രസയിലെ അദ്ധ്യാപകനായ യഹ്യ ഫൈസിയാണ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചത്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. മദ്രസയില്‍ നിന്നും വൈകീട്ട് ഏറെ അവശനായാണ് കുട്ടി മടങ്ങിയെത്തിയത്. ഇതോടെ വീട്ടുകാര്‍ കാര്യം അന്വേഷിച്ചു. അപ്പോഴാണ് അദ്ധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ചതായി കുട്ടി പറഞ്ഞത്. ഉടനെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സാരമായി പരിക്കേറ്റ വിദ്യാര്‍ത്ഥി സമീപത്തെ…

Read More

സംസ്ഥാനത്തെ വെള്ളപ്പൊക്കം: സ്‌കൂൾ വെള്ളത്തിൽ, ക്ഷേത്രത്തിൽ ക്ലാസ് എടുത്ത് അധ്യാപകർ

ബെംഗളൂരു: രാമനഗര ജില്ലയിൽ കനത്ത മഴയിൽ പലയിടത്തും വെള്ളപ്പൊക്കമുണ്ടായിട്ട് മൂന്നാഴ്ചയായി. ചന്നപട്ടണ ടൗണിലെ തട്ടേക്കരെ ഭാഗത്തുള്ള സർക്കാർ അപ്ഗ്രേഡ് ഹയർ പ്രൈമറി സ്‌കൂളിൽ നാലടിയോളം വെള്ളം കെട്ടിക്കിടക്കുന്നതിനാൽ വിദ്യാർഥികൾക്കും അധ്യാപകർക്കും ഇപ്പോഴും സ്‌കൂളിൽ പ്രവേശിക്കാൻ കഴിയാത്ത സ്ഥിതിയാണ്. സ്‌കൂളിലെ വെള്ളം നീക്കം ചെയ്യാൻ തദ്ദേശ സ്ഥാപനങ്ങൾ നടപടിയെടുക്കാത്തതിനാൽ മറ്റു വഴികളില്ലാതെ വന്നതോടെ അധ്യാപകർ വിദ്യാർഥികക്കായി സമീപത്തെ ക്ഷേത്രത്തിൽ ക്ലാസെടുക്കുകയാണ്. ബെംഗളൂരുവിൽ നിന്ന് 60 കിലോമീറ്ററും രാമനഗരയിൽ നിന്ന് 11 കിലോമീറ്ററും അകലെയാണ് തട്ടേക്കരെ. ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലെ അറുപതിലധികം കുട്ടികളും ഉച്ചഭക്ഷണം തയ്യാറാക്കാൻ പാചകക്കാർ…

Read More

വിദ്യാർത്ഥിയെ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് മർദിച്ചതിന് അധ്യാപകൻ പിടിയിൽ

ബെംഗളൂരു: യെലങ്കയ്ക്കടുത്തുള്ള കോച്ചിംഗ് സെന്ററിൽ വച്ച്  വിദ്യാർത്ഥിയെ ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ച് തലയ്ക്ക് പരിക്കേൽപ്പിച്ച കുറ്റത്തിന് 35 കാരനായ ട്യൂട്ടറെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയായ വിജയ് കുമാറിനെ ജുവനൈൽ ജസ്റ്റിസ് ആക്ട്, ഐപിസി സെക്ഷൻ 324 (സ്വമേധയാ വേദനിപ്പിച്ചത്) എന്നിവപ്രകാരമാണ് അറസ്റ്റ് ചെയ്തത്. കുമാറിനെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഓഗസ്റ്റ് ആറിനാണ് കുമാർ മകനെ മർദിച്ചതെന്നു കുട്ടിയുടെ അമ്മ പറഞ്ഞു. “വൈകിട്ട് 5.30 ഓടെ പ്രതി ഇരുമ്പ് പൈപ്പ് കൊണ്ട് എന്റെ മകന്റെ തലയിൽ ആഴത്തിലുള്ള മുറിവുണ്ടാക്കിയെന്നും, വിജയ് അവനെ…

Read More

നിയന്ത്രണം വിട്ട സ്‌കൂട്ടർ മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു

ബെംഗളൂരു: ഹൊസങ്കടിയിൽ സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു. ഉപ്പള പെരിങ്കടിയിലെ ഇബ്രാഹിം – സഫിയ ദമ്പതികളുടെ മകൻ മുഹമ്മദ് ഇഷാൻ ആണ് മരിച്ചത്. മംഗൽപാടി ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ഇഷാൻ. ഇന്നലെ ഏഴ് മണിക്ക് ഹൊസങ്കടി പഴയ ചെക്ക് പോസ്റ്റിന് സമീപമായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇഷാനെ ഉടൻ തന്നെ മംഗളൂരുവിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

മലിനജല ശുദ്ധീകരണ പ്ലാന്റിലെ ടാങ്കിൽ വീണ് വിദ്യാർഥി മുങ്ങിമരിച്ചു

ബെംഗളൂരു: ആനേക്കലിനു സമീപം സൂര്യ സിറ്റി രണ്ടാം സ്‌റ്റേജിലെ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിലെ ( എസ്‌ടിപി ) ടാങ്കിൽ രണ്ടാം പിയു വിദ്യാർഥി മുങ്ങിമരിച്ചു. എൻ നഗർ സ്വദേശിയായ വരുൺ കുമാറാണ് മരിച്ചത്. സുഹൃത്തിനൊപ്പം അമനിക്കെരെ തടാകക്കരയിലേക്ക് പോയതായിരുന്നു കുമാർ. ഒരു ടാങ്ക് ശ്രദ്ധയിൽപ്പെട്ട അവർ അതിൽ കളിക്കാൻ ശ്രമിക്കുകയും കുമാർ ടാങ്കിലേക്ക് വഴുതി വീഴുകയും മുങ്ങിമരിക്കുകയാണ് ഉണ്ടായത്. കുമാറിന്റെ സുഹൃത്ത് ആണ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. ഓടിയെത്തിയ ഏതാനും നാട്ടുകാരാണ് കുമാറിന്റെ മൃതദേഹം പുറത്തെടുത്തത്. സംഭവത്തിൽ സൂര്യനഗർ പോലീസ് കേസെടുത്ത് കൂടുതൽ അന്വേഷണം…

Read More

അഞ്ചാം നിലയിൽ നിന്നും വീണ് വിദ്യാർത്ഥിനി മരിച്ചു 

ബെംഗളൂരു: മംഗളൂരുവിലെ കങ്കനാടിയില്‍ അഞ്ചാം നിലയില്‍ നിന്നും വീണ് വിദ്യാര്‍ത്ഥിനി മരിച്ചു. കങ്കനാടി സ്വദേശി മുഹമ്മദ് ഇംതിയാസിന്റെ മകള്‍ സെഹര്‍ ഇംതിയാസ് (15) ആണ് മരിച്ചത്. വിശ്വാസ് ക്രൗണ്‍ അപാര്‍ട്‌മെന്റിലാണ് മുഹമ്മദ് ഇംതിയാസ് കുടുംബത്തോടൊപ്പം താമസിക്കുന്നത് കഴിഞ്ഞ ദിവസം വൈകീട്ട് നാലരയോടെ ബാല്‍ക്കണിയോട് ചേര്‍ന്നുള്ള ഹാളില്‍ ഒരു കസേരയില്‍ നിന്നുകൊണ്ട് കര്‍ട്ടനുകള്‍ ശരിയാക്കുന്നതിനിടയില്‍ സെഹര്‍ അബദ്ധത്തില്‍ കെട്ടിടത്തിന്റെ നിന്ന് തെന്നി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. 50 അടി മുതല്‍ 60 അടി വരെ ഉയരത്തില്‍ നിന്നുള്ള വീഴ്ചയുടെ ആഘാതത്തില്‍ ഇടത് കാല്‍ ഒടിഞ്ഞതായും തലയ്ക്ക്…

Read More