അഞ്ചാം നിലയിൽ നിന്നും വീണ് വിദ്യാർത്ഥിനി മരിച്ചു 

ബെംഗളൂരു: മംഗളൂരുവിലെ കങ്കനാടിയില്‍ അഞ്ചാം നിലയില്‍ നിന്നും വീണ് വിദ്യാര്‍ത്ഥിനി മരിച്ചു.

കങ്കനാടി സ്വദേശി മുഹമ്മദ് ഇംതിയാസിന്റെ മകള്‍ സെഹര്‍ ഇംതിയാസ് (15) ആണ് മരിച്ചത്. വിശ്വാസ് ക്രൗണ്‍ അപാര്‍ട്‌മെന്റിലാണ് മുഹമ്മദ് ഇംതിയാസ് കുടുംബത്തോടൊപ്പം താമസിക്കുന്നത്

കഴിഞ്ഞ ദിവസം വൈകീട്ട് നാലരയോടെ ബാല്‍ക്കണിയോട് ചേര്‍ന്നുള്ള ഹാളില്‍ ഒരു കസേരയില്‍ നിന്നുകൊണ്ട് കര്‍ട്ടനുകള്‍ ശരിയാക്കുന്നതിനിടയില്‍ സെഹര്‍ അബദ്ധത്തില്‍ കെട്ടിടത്തിന്റെ നിന്ന് തെന്നി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. 50 അടി മുതല്‍ 60 അടി വരെ ഉയരത്തില്‍ നിന്നുള്ള വീഴ്ചയുടെ ആഘാതത്തില്‍ ഇടത് കാല്‍ ഒടിഞ്ഞതായും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായും പറയുന്നു.

  ബെംഗളൂരു കെ.ആർ സർക്കിളിൽ ബി.എം.ടി.സി ഇ-ബസ് ഓട്ടോയിലിടിച്ച്അപകടം; ഡ്രൈവർ മരിച്ചു

ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു. ബെജായി ലൂര്‍ദ് സെന്‍ട്രല്‍ സ്‌കൂളിലെ എസ്‌എസ്‌എല്‍സി വിദ്യാര്‍ത്ഥിനിയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളികൾക്ക് ഓണസമ്മാനമായി കർണാടക ആർടിസി; മടിവാളയിൽ നിന്ന് കേരളത്തിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓട്ടോ ഡ്രൈവറുടെ കൈകളിൽ കോടികളുടെ ലംബോർഗിനി നൽകി വ്യവസായി; നെറ്റിസൺമാരുടെ മനസ്സ് കവർന്ന ബെംഗളൂരു കാഴ്ച
[masterslider id="10"]

Related posts