ഓരോ ദിവസവും വര്‍ധിച്ചുവരുന്ന ചൂടിനെ എങ്ങനെ മറികടക്കാമെന്ന ആലോചനയിലാണ് നാം ഓരോരുത്തരും. പച്ചക്കറികളും പഴങ്ങളും തന്നെയാണ് പ്രധാനമായും ഈ കാലാവസ്ഥയില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത്.
ഇതില്‍ തന്നെ ചിലയിനം പച്ചക്കറികളും പഴങ്ങളും ചൂടിനെ പ്രതിരോധിക്കാന്‍ നമ്മളെ കൂടുതല്‍ സഹായിക്കും.
ചൂട് കുറയ്ക്കാന്‍ പത്ത് പച്ചക്കറികള്‍.
1. വഴുതനങ്ങ
2. കാരറ്റ്
3. ചോളം
4. കക്കിരിക്ക
5. മത്തന്‍
6. മുളക്
7. ചുരയ്ക്ക
8. വെണ്ടയ്ക്ക
9. മുള്ളഞ്ചീര
10. ബീന്‍സ്
ചൂടിനിടെ ‘സ്‌ട്രെസ്’ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് വഴുതനങ്ങ. അതോടൊപ്പം തന്നെ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെ തടയുന്നതിനും എല്ലുകള്‍ക്ക് ബലം നല്‍കുന്നതിനും ഉത്തമം. ചൂടുകാലത്തുണ്ടാകുന്ന ചര്‍മ്മ പ്രശ്‌നങ്ങളെ അകറ്റാന്‍ കാരറ്റ് ഉപയോഗപ്രദമാകും.
കക്കിരിയുടെ കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ലോ, വേനലാകുമ്ബോള്‍ നമ്മള്‍ ഏറ്റവുമധികം വാങ്ങിക്കുന്ന പച്ചക്കറിയാണ് കക്കിരി, ശരീരം തണുപ്പിക്കാനും, ശരീരത്തില്‍ ജലാംശം പിടിച്ചുനിര്‍ത്താനുമെല്ലാം ഇത് ഏറെ സഹായകമാണ്. പ്രതിരോധശേഷിയെ ശക്തിപ്പെടുത്താനാണ് മത്തന്‍ സഹായകമാകുന്നത്.
ഇതോടൊപ്പം തന്നെ ഒരുപിടി പഴങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ കരുതുക. തണ്ണിമത്തന്‍, മാതളം, ഓറഞ്ച് തുടങ്ങിയ പഴങ്ങളാണ് ഏറ്റവും നല്ലത്. ധാരാളം വെള്ളം കുടിക്കുകയും അതിനൊപ്പം ഇടയ്ക്കിടെ ലസ്സി പോലുള്ള പാനീയങ്ങള്‍ കഴിക്കുകയും ആവാം. നല്ലൊരു ഡയറ്റിലൂടെ ചൂടിനെ ഒരു പരിധി വരെ ചെറുത്തുതോല്‍പിക്കാന്‍ നമുക്ക് ആവും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.