ഡബ്ലിയു.എം.എഫ് ക്യാൻസർ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു 

ബെംഗളൂരു: വേൾഡ് മലയാളി ഫെഡറേഷന്റെ ഏഷ്യ റീജിയൻ അവതരിപ്പിച്ച ആരോഗ്യം മഹാഭാഗ്യം എന്ന ബോധവത്കരണ പരിപാടി ഡോ. ശ്യാം വിക്രം ഉദ്ഘാടനം ചെയ്തു. വെബിനാർ നയിച്ചത് ഓങ്കോളജി മേഖലയിൽ 15 വർഷത്തിലേറെ പരിചയമുള്ള സർജിക്കൽ ഓങ്കോളജി സീനിയർ കൺസൾട്ടന്റ് ഡോ. ശ്യാം വിക്രം ആയിരുന്നു.

സെമിനാറിൽ പ്രേക്ഷകരുടെ ക്യാൻസർ രോഗ സംബന്ധമായ സംശയങ്ങൾക്ക് ഡോ. ശ്യാം മറുപടി പറഞ്ഞു. വെബിനാറിൽ നൂറിലധികം പേരാണ് പങ്കെടുത്തത്. ചടങ്ങിൽ നാഷണൽ വൈസ് പ്രസിഡന്റ്‌ മനോജ്‌ സി, ഡോ. ശ്യാം വിക്രമിനെ പൊന്നാട അണിയിച്ച് ആദരിച്ചു. ഗ്ലോബൽ പ്രസിഡന്റ്‌ ഡോ. രത്നാകുമാർ, ഗ്ലോബൽ വൈസ് പ്രസിഡന്റ്‌ റെജിൻ ചാലപ്പുറം, ഏഷ്യ റീജിയൻ പ്രസിഡന്റ്‌ ഡോ. രാജേന്ദ്രപ്രസാദ്, പ്രോഗ്രാം കോർഡിനേറ്ററും ഏഷ്യ റീജിയൻ ട്രഷററുമായ സി.എ ഡിന്റോ ജേക്കബ്, എന്നിവർ ആശംസകൾ അറിയിച്ചു.

  ആഴ്ചയിൽ രണ്ട് ദിവസം വർക്ക് ഫ്രം ഹോം; നോ കാർ ഡേ പ്രഖ്യാപിച്ചു

ഏഷ്യ റീജിയൻ മീഡിയ കോ കോർഡിനേറ്റർ ധന്യ കൈമൾ വെബിനാർ നിയന്ത്രിച്ചു. ഏഷ്യ റീജിയൻ വിഭാഗത്തിൽ പെട്ട ജോ.സെക്രട്ടറി വിജയലക്ഷ്മിയാണ് ചടങ്ങിൽ നന്ദി സൂചിപ്പിച്ചത്. തുടർന്ന് ആരോഗ്യ രംഗത്തെ ജനോപകാരപ്രദമായ പുത്തൻ അറിവുകളുമായി ആരോഗ്യം മഹാഭാഗ്യം പരമ്പരയുടെ അടുത്ത ഭാഗം ഉടൻ ഉണ്ടാകുമെന്നും അതികൃതർ അറിയിച്ചു.

  ലാംബോർഗിനി കാറിലെ അഭ്യാസപ്രകടനം: മുത്തപ്പ റായിയുടെ മകൻ റിക്കി റായിക്ക് ബംഗളൂരു പോലീസിന്റെ സമൻസ്

കൂടുതൽ വിവരങ്ങൾക്ക് : 9845499979

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലാല്ബാഗ് മാമ്പഴ-ചക്ക മേള സന്ദർശിച്ച് എച്ച്.ഡി. ദേവഗൗഡ; ചക്കയ്ക്കും പുളിക്കും ദേശീയ ബോർഡ് രൂപീകരിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടും
[masterslider id="10"]

Related posts