ബെംഗളൂരു: റിപ്പബ്ലിക് ദിന അവധിയോടനുബന്ധിച്ച യാത്ര തിരക്ക് കണക്കിലെടുത്ത് കര്‍ണാടക ആര്.ടി.സി കേരളത്തിലേക്ക് സ്പെഷല്‍ സര്‍വിസ് പ്രഖ്യാപിച്ചു. ജനുവരി 25 മുതല്‍ 29 വരെ 15 സര്‍വിസാണ് നിലവില്‍ പ്രഖ്യാപിച്ചത്. ബംഗളൂരുവില്‍ നിന്ന് കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് രണ്ടു വീതവും എറണാകുളത്തേക്ക് നാലും കോട്ടയത്തേക്ക് ഒന്നും പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളിലേക്ക് മൂന്നു വീതവും സര്‍വിസാണ് പ്രഖ്യാപിച്ചത്. മൈസൂരുവില്‍ നിന്ന് എറണാകുളത്തേക്ക് ഒരു സര്‍വിസും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൈസൂരു-എറണാകുളം സര്‍വിസ് രാത്രി 9.34ന് പുറപ്പെടും. ബംഗളൂരു- കണ്ണൂര്‍ (രാത്രി 9.32, 9.50), ബംഗളൂരു – എറണാകുളം (രാത്രി…
Read MoreTag: special service
ജനുവരി അവസാനവാര വിജയപുര – കോട്ടയം സ്പെഷൽ റദ്ദാക്കി
ബെംഗളൂരു∙ ജനുവരി അവസാന ആഴ്ചയിലെ വിജയപുര–കോട്ടയം പ്രതിവാര സ്പെഷൽ ട്രെയിൻ സർവീസുകൾ റദ്ദാക്കി. റദ്ദാക്കിയ ട്രെയിൻ സർവീസുകളുടെ വിശദാംശങ്ങൾ വിജയപുര–കോട്ടയം എക്സ്പ്രസിന്റെ (07385) ജനുവരി 23നും 30നും കോട്ടയം–വിജയപുര എക്സ്പ്രസിന്റെ (07386) 25നും ഫെബ്രുവരി 1നുമുള്ള സർവീസുകളാണ് റദ്ദാക്കിയത്
Read Moreദീപാവലി, സ്പെഷ്യൽ ബസ് സർവീസുകളുമായി കർണാടക ആർ ടി സി
ബംഗളൂരു: ദീപാവലി ആഘോഷത്തോടനുബന്ധിച്ചുള്ള തിരക്കുകൾ കൂടി വരുന്നത് കണക്കിലെടുത്ത് 1,500 സ്പെഷ്യൽ സർവീസുകൾ നടത്തുമെന്ന് കർണാടക ആർ.ടി.സി അധികൃതർ അറിയിച്ചു. ഒക്ടോബർ 21 മുതൽ 30വരെയാണ് സർവിസുകൾ. കേരളത്തിലേക്ക് 21 സ്പെഷ്യൽ സർവിസുകൾ അനുവദിച്ചിട്ടുണ്ട്. 21, 22 തീയതികളിൽ ഈ സർവിസുകൾ. പാലക്കാട്, തൃശൂർ, കോട്ടയം, കണ്ണൂർ, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിൽ നിന്ന് സ്പെഷ്യൽ സർവിസ് നടത്തുക. ഈ ബസുകളിൾ റിസർവേഷൻ പൂർത്തിയാകുന്ന മുറയ്ക്ക് കൂടുതൽ സർവിസുകൾ അന്നുവദിക്കുമേന്ന് അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് https://www.ksrtc.in. എന്ന വെബ് സൈറ്റ് സന്ദർശിക്കുക.
Read Moreപൂജ അവധി, സ്പെഷ്യൽ സർവീസ് ഒരുക്കി കെ എസ് ആർ ടി സി
ബെംഗളൂരു: പൂജ അവധിയോടനുബന്ധിച്ച് സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 9 വരെ സ്പെഷ്യൽ സർവീസ് ഒരുക്കി കെ എസ് ആർ ടി സി. മൈസൂർ റോഡ് ബസ് സ്റ്റേഷൻ ശാന്തിനഗർ ബസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നും പുറപ്പെടുന്ന ബസ് കേരളത്തിൽ കണ്ണൂർ, കോഴിക്കോട്, എറണാകുളം, പാലക്കാട്, തൃശൂർ, കോട്ടയം തുടങ്ങിയ സ്ഥലത്തേക്ക് ആണ് സർവീസ് നടത്തുന്നത്. യാത്ര ചെയ്യാൻ തയ്യാറെടുക്കുന്നവർക്ക് മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. http://www.ksrtc.in എന്ന സൈറ്റ് വഴി ബുക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
Read Moreഓണം അവധിയോടാനുബന്ധിച്ച് സ്പെഷ്യൽ സർവീസ് ആരംഭിച്ച് കെഎസ്ആർടിസി
ബെംഗളൂരു: ഓണം അവധിയോടാനുബന്ധിച്ച് സ്പെഷ്യൽ സെർവിസിന് ഒരുങ്ങുകയാണ് കർണാടക ആർടിസി. സെപ്റ്റംബർ 5 മുതൽ സെപ്റ്റംബർ 18 വരെ സ്പെഷ്യൽ സർവീസ് നടത്തും. മൈസൂരു, ശാന്തിനഗർ ബസ് സ്റ്റേഷനുകളിൽ നിന്നാണ് സ്പെഷ്യൽ സർവീസുകൾ ഉണ്ടായിരിക്കുക. കേരളത്തിൽ കണ്ണൂർ, കോഴിക്കോട്, എറണാകുളം, പാലക്കാട്, തൃശൂർ, കോട്ടയം ജില്ലകളിലേക്ക് ആണ് സ്പെഷ്യൽ സർവീസ്. സ്പെഷ്യൽ സെർവിസിനായി ഓൺലൈൻ വഴി https://ksrtc.karnataka.gov.in/english എന്ന സൈറ്റ് മുഖാന്തരം ബുക്ക് ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾ താഴെ
Read Moreസ്വാതന്ത്ര്യ ദിനാചരണത്തോടനുബന്ധിച്ച് കേരളത്തിലേക്ക് കെ എസ് ആർ ടി സി യുടെ പ്രത്യേക ബസ് സർവീസുകൾ
ബെംഗളൂരു: സ്വാതന്ത്ര്യ ദിനാഘോഷം കണക്കിലെടുത്ത്, 12/08/2022 മുതൽ 15/08/2022 വരെ യാത്രക്കാർക്ക് ഗതാഗത സൗകര്യം ഒരുക്കുന്നതിനായി നിലവിലുള്ള ഷെഡ്യൂളുകൾക്ക് പുറമേ അധിക ബസുകൾ ഓടിക്കാനുള്ള ക്രമീകരണം കെ എസ് ആർ ടി സി ചെയ്തിട്ടുണ്ട്. മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് സ്റ്റേഷൻ, ബെംഗളൂരു ശാന്തിനഗർ ബസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നുള്ള പ്രത്യേക ബസുകൾ 12/08/2022 മുതൽ 15/08/2022 വരെ കേരളത്തിലെ കണ്ണൂർ, കോഴിക്കോട്, എറണാകുളം, പാലക്കാട്, തൃശൂർ, കോട്ടയം, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലേക്ക് മാത്രമായി സർവീസ് നടത്തും. ഈ പ്രത്യേക ബസ് സർവീസുകളിൽ യാത്ര…
Read Moreഓണം സർവീസ്, സ്പെഷ്യൽ ബസുകളുമായി കർണാടകയും
ബെംഗളൂരു: ഓണം അവധി എത്തുന്നതോടെ ബസ് സർവീസുകളിൽ തിരക്ക് കൂടുന്നതിനനുസരിച്ച് സ്പെഷ്യൽ സെർവിസിനൊരുങ്ങി കർണാടക. പതിവ് സർവീസുകളിലെ ടിക്കറ്റ് തീരുന്നതിനനുസരിച്ച് 2 വീതം സ്പെഷ്യൽ ബസുകളിലേക്കുള്ള ബുക്കിംഗ് ആരംഭിക്കുമെന്ന് കർണാടക ആർടിസി കേരള സെക്ടർ ലെയ്സൺ ഓഫീസർ ജി. പ്രശാന്ത് പറഞ്ഞു. കഴിഞ്ഞ വിഷു – ഈസ്റ്റർ സീസണിൽ കേരളത്തിലേക്കും തിരിച്ചും 103 സ്പെഷ്യൽ ബസുകൾ ആണ് കർണാടക ഓടിച്ചത്. തെക്കൻ കേരളത്തിലേക്ക് സേലം, കോയമ്പത്തൂർ വഴിയായിരിക്കും കൂടുതൽ സ്പെഷ്യൽ ബസുകളുടെ റൂട്ട്. ഇതും യാത്രക്കാർക്ക് ഏറെ ഗുണകരമാണ്.
Read Moreവിഷു ഈസ്റ്റർ അവധി; നാട്ടിലേയ്ക്ക് കർണാടക ആർടിസിയുടെ സ്പെഷ്യൽ സർവീസ് തയ്യാർ.
ബെംഗളൂരു: വിഷു ഈസ്റ്റർ തിരക്കിനോട് അനുബന്ധിച്ച് കർണാടക ആർടിസിയുടെ കൂടുതൽ സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ചു. ഏപ്രിൽ 13 മുതൽ 17 വരെയാണ് സ്പെഷ്യൽ സർവീസുകൾ ലഭ്യമാകുന്നത്. കൂടാതെ 8 സർവീസുകളിലേക്കുള്ള ബുക്കിങ്ങും ആരംഭിച്ചു. ബെംഗളൂരുവിൽ നിന്ന് എറണാകുളം 2 എണ്ണം കോട്ടയം 2 തൃശൂർ 1 കണ്ണൂർ 1 പാലക്കാട് 1 മൈസൂരുവിൽ നിന്ന് എറണാകുളം 1 എന്നിവിടങ്ങളിലേക്കാണ് സ്പെഷ്യൽ സർവീസുകൾ നടത്തുന്നത്. ബുക്കിങ്ങിനായി വെബ്സൈറ്റ് : ksrtc.in
Read More