ബെംഗളൂരു: സ്വാതന്ത്ര്യ ദിനാഘോഷം കണക്കിലെടുത്ത്, 12/08/2022 മുതൽ 15/08/2022 വരെ യാത്രക്കാർക്ക് ഗതാഗത സൗകര്യം ഒരുക്കുന്നതിനായി നിലവിലുള്ള ഷെഡ്യൂളുകൾക്ക് പുറമേ അധിക ബസുകൾ ഓടിക്കാനുള്ള ക്രമീകരണം കെ എസ് ആർ ടി സി ചെയ്തിട്ടുണ്ട്.
മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് സ്റ്റേഷൻ, ബെംഗളൂരു ശാന്തിനഗർ ബസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നുള്ള പ്രത്യേക ബസുകൾ 12/08/2022 മുതൽ 15/08/2022 വരെ കേരളത്തിലെ കണ്ണൂർ, കോഴിക്കോട്, എറണാകുളം, പാലക്കാട്, തൃശൂർ, കോട്ടയം, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലേക്ക് മാത്രമായി സർവീസ് നടത്തും.
ഈ പ്രത്യേക ബസ് സർവീസുകളിൽ യാത്ര ചെയ്യുന്നതിനായി യാത്രക്കാർക്ക് മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. റിസർവ് ചെയ്ത യാത്രക്കാർ അവരുടെ റിസർവേഷൻ ടിക്കറ്റിൽ ബോർഡിംഗ് സ്ഥലം രേഖപ്പെടുത്തണം. യാത്രക്കാർക്ക് ഓൺലൈൻ വഴിയും മൊബൈൽ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം
ഒറ്റ ടിക്കറ്റിൽ നാലോ അതിലധികമോ യാത്രക്കാരുടെ ടിക്കറ്റ് ബുക്ക് ചെയ്താൽ നിരക്കിൽ 5% കിഴിവിനു പുറമെ കേരളത്തിലേക്കും തിരികെ ബെംഗളുരുവിലേക്ക് ഉള്ള യാത്രാ ടിക്കറ്റുകൾ ഒരേസമയം ബുക്ക് ചെയ്യുകയാണെങ്കിൽ മടക്കയാത്ര ടിക്കറ്റിന് 10% കിഴിവ് നൽകും. യാത്രക്കാർക്ക് പ്രത്യേക സർവീസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ www.ksrtc.in. സന്ദർശിക്കുക. കൂടുതൽ ബസുകൾ ഉടൻ പ്രഖ്യാപിക്കും.
ബന്ധപ്പെടേണ്ട നമ്പറുകൾ:-
ബെംഗളൂരു ശാന്തിനഗർ ബസ് സ്റ്റാൻഡ്-07760990988,07760990531
എറണാകുളം-04842374000
തൃശൂർ-9495155100,04872421151
കോഴിക്കോട്-9497427179,04952728000
കണ്ണൂർ-9388702839
പാലക്കാട്-9847473796
ആശംസകളോടെ,
പ്രശാന്ത്.ജി
ലെയ്സൺ ഓഫീസർ
കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ
കേരള സെക്ടർ.
Ph:-09539037179,
09447166179