ഞങ്ങൾക്ക് വേണ്ടത് പണമല്ല സാമുദായിക സൗഹാർദമാണ്; സിദ്ധരാമയ്യയോട് യുവതി

ബെംഗളൂരു: ഞങ്ങൾക്ക് വേണ്ടത് ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ഇടയിൽ നീതിയും സമാധാനവുമാണ് അല്ലാതെ നഷ്ടപരിഹാരമല്ല, എന്ന് രോഷാകുലയായ ബാഗൽകോട്ട് സ്വദേശി രാജ്മ ബിസ്മില്ല പറഞ്ഞു. കർണാടക നിയമസഭയിലെ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെ നഷ്ടപരിഹാര തുക നിരസിച്ചു കൊണ്ടാണ് രാജ്മ ഇത് പറഞ്ഞത്. അടുത്തിടെ നടന്ന കേരൂർ അക്രമത്തിൽ പരിക്കേറ്റവരിൽ ഒരാളുടെ ഭാര്യയാണ് രാജ്മ. സിദ്ധരാമയ്യ വാഗ്ദാനം ചെയ്ത നഷ്ടപരിഹാരം വാങ്ങാൻ യുവതി വിസമ്മതിക്കുക മാത്രമല്ല, വെള്ളിയാഴ്ച ബാഗൽകോട്ടിലെ മുതിർന്ന കോൺഗ്രസ് നേതാവിന്റെ അകമ്പടി വാഹനത്തിന് നേരെ രണ്ട് ലക്ഷം രൂപ തിരികെ എറിയുകയും ചെയ്തു. ബദാമി…

Read More

പിഎസ്‌ഐ അഴിമതി: മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും രാജിവെക്കണമെന്ന് കോൺഗ്രസ്

ബെംഗളൂരു: കർണാടകയിലെ പോലീസ് സബ് ഇൻസ്‌പെക്ടർമാരുടെ (പിഎസ്‌ഐ) നിയമന അഴിമതിക്കേസിൽ മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിലാകുകയും അഴിമതി അന്വേഷണത്തിന്റെ പേരിൽ ഹൈക്കോടതി ജഡ്ജിയെ ഭീഷണിപ്പെടുത്തുകയും ചെയ്‌തുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര രാജിവയ്ക്കണമെന്ന് പ്രതിപക്ഷമായ കോൺഗ്രസ് ചൊവ്വാഴ്ച ആവശ്യപ്പെട്ടു. പോലീസ് റിക്രൂട്ട്‌മെന്റ് അഴിമതിയിൽ എന്തെങ്കിലും തെറ്റ് ചെയ്തിട്ടില്ലെന്ന് മുമ്പ് നിഷേധിച്ചതിന്റെ പേരിൽ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും തുടരാനുള്ള ധാർമ്മിക അധികാരം നഷ്ടപ്പെട്ടുവെന്ന് കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാറും ചൊവ്വാഴ്ച സംയുക്ത പത്രസമ്മേളനത്തിൽ…

Read More

സിദ്ധരാമയ്യ ദളിത്‌ വിരുദ്ധ പരാമർശം നടത്തിയതായി പരാതി

ബെംഗളൂരു: പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ജാതി അധിക്ഷേപം നടത്തിയെന്ന പേരിൽ ബിജെപി എംഎൽസിയും എസ് സി മോർച്ച സംസ്ഥാന പ്രസിഡന്റുമായ ചലപതി നാരായണസ്വാമി ഹൈഗ്രൗണ്ട്സ് പോലീസിൽ പരാതി നൽകി. തനിക്കെതിരെ ദളിത്‌ വിരുദ്ധ പരാമർശം നടത്തിയ സിദ്ധരാമയ്യയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമാണ് നാരായണസ്വാമി പരാതിയിൽ ആവശ്യപ്പെട്ടത്. നേരത്തെ സിദ്ധരാമയ്യയുടെ വസതിക്കു മുൻപിൽ നാരായണസ്വാമി പ്രതിഷേധിച്ചിരുന്നു. ഈ കാരണത്താൽ സിദ്ധരാമയ്യ ട്വിറ്ററിലൂടെ നാരായണസ്വാമിയെ വിമർശിക്കുകയും ചെയ്തിരുന്നു.

Read More

പാഠപുസ്തക പുനപരിശോധന കമ്മിറ്റി മേധാവിയെ അറസ്റ്റ് ചെയ്യണം ; സിദ്ധരാമയ്യ

ബെംഗളൂരു: രോഹിത് ചക്രതീർത്ഥയുടെ പാഠപുസ്തകം പുനപരിശോധനാ കമ്മറ്റി മേധാവിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി നേതാവ് സിദ്ധരാമയ്യ. രോഹിത്തിന്റെ നേതൃത്വത്തിലുളള സമിതിയെ സർക്കാർ തന്നെ പിൻവലിച്ചിട്ടുണ്ട്. സർക്കാർ ഉത്തരവില്ലാതെ രോഹിതിനെ പാഠപുസ്തക സമിതിയിൽ നിയമിച്ചുവെന്നാണ് ആരോപണം. ശരിയായ സർക്കാർ ഉത്തരവുകളില്ലാതെ, രോഹിത് ചക്രതീർത്ഥയെ പാഠപുസ്തകം പരിഷ്കരണത്തിന്റെ ചുമതല ഏൽപ്പിച്ചു. ഇപ്പോഴിതാ രോഹിത് ചക്രതീർത്ഥയുടെ എല്ലാ കൊള്ളരുതായ്മകളെയും മന്ത്രി നാഗേഷ് സംരക്ഷിക്കുന്നു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അദ്ദേഹത്തെ പിരിച്ചുവിടണമെന്ന് സിദ്ധരാമയ്യ പറഞ്ഞു. നിയമനടപടികൾ ആരംഭിച്ച സാഹചര്യത്തിൽ രോഹിത് ചക്രതീർത്ഥയെ അറസ്റ്റ് ചെയ്യണം. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മന്ത്രിയെ…

Read More

ബിജെപി നേതാക്കളെ വേട്ടനായ്ക്കളോട് ഉപമിച്ച് സിദ്ധരാമയ്യ 

ബെംഗളൂരു: ബി.ജെ.പി നേതാക്കളെ ഉപമിച്ച നേതാവ് സിദ്ധരാമയ്യയുടെ വിവാദ പ്രസ്താവനയിൽ കർണാടകയിൽ പുകയുന്നു. ഞാൻ വ്യക്തിപരമായി സംസാരിക്കുമ്പോൾ, ബി.ജെ.പിയിൽ നിന്നുള്ള 25 പേർ വേട്ട നായ്ക്കളെപ്പോലെ എനിക്കെതിരെ കുറക്കാൻ തുടങ്ങുന്നു. എന്നാൽ അവർ കുരക്കുമ്പോൾ, എനിക്ക് മാത്രമേ സംസാരിക്കാനാകുന്നുള്ളൂ. ഞങ്ങളുടെ പാർട്ടിയിൽ നിന്ന് മറ്റാരും സംസാരിക്കില്ല” മൈസൂരിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു സിദ്ധരാമയ്യ ഈ പ്രസ്താവന. “ഞങ്ങളുടെ ആളുകൾ സംസാരിക്കില്ല. ഞങ്ങൾ ഞങ്ങളുടെ ഓഫീസിൽ നിന്ന് പുസ്തകങ്ങൾ വിതരണം ചെയ്തത്” -സിദ്ധരാമയ്യ പറഞ്ഞു. സംസ്ഥാനത്തെ പുസ്തകങ്ങൾ കവിവൽക്കരിക്കുന്നതിനെതിരെ കർണാടക വിധാൻ സൗധയിൽ നടത്തിയ…

Read More

എന്ത്കൊണ്ട് ആർഎസ്എസ് മേധാവി സ്ഥാനം എപ്പോഴും ഒരേ ജാതിക്കാർ വഹിക്കുന്നു: സിദ്ധരാമയ്യ

ബെംഗളൂരു: എന്തുകൊണ്ടാണ് ഒരു പ്രത്യേക സമുദായത്തിൽപ്പെട്ടവർ മാത്രം ആർഎസ്എസ് മേധാവി സ്ഥാനം വഹിക്കുന്നതെന്ന് രാഷ്ട്രീയ സ്വയംസേവക സംഘ് (ആർഎസ്എസ്)ക്കെതിരായ ആക്രമണം തുടരുന്ന നിയമസഭയിലെ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ചോദിച്ചു. ആർഎസ്എസ് ഒരു വർഗീയ സംഘടനയാണെന്നാണ് ഞാൻ പറയുന്നതെന്നും, പുതുതായി ഒന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്തുകൊണ്ടാണ് ഒരു ദളിത്, പിന്നാക്ക വിഭാഗക്കാരോ ന്യൂനപക്ഷ വിഭാഗക്കാരോ ആർഎസ്എസ് സരസംഘചാലക് ആകാത്തത് എന്ന ചോദിയം ഉന്നയിച്ച അദ്ദേഹം അത്തരം ചോദ്യങ്ങളോട് അവർ പ്രതികരിക്കുന്നില്ല എന്നും അതിനുകാരണം സത്യം തള്ളിക്കളയാൻ പ്രയാസമാമയത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസിനെതിരായ സിദ്ധരാമയ്യയുടെ…

Read More

പരിഷ്കരിച്ച സിലബസ് ചവറ്റുകുട്ടയിലേക്ക് എറിയൂ: സിദ്ധരാമയ്യ 

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പാഠപുസ്തക പരിഷ്‌കരണ സമിതിയെ പിരിച്ചുവിട്ട് സിലബസ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് തിരശ്ശീല വലിക്കാൻ ശ്രമിച്ചപ്പോഴും, പരിഷ്‌കരിച്ച സിലബസ് ചവറ്റുകുട്ടയിൽ എറിയാൻ അർഹമാണെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പറഞ്ഞു. ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയതിനാലാണ് സിലബസ് പരിഷ്കരിച്ചതെന്ന് അദ്ദേഹം പറഞ്ഞതിലൂടെ വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് സത്യം വെളിപ്പെടുത്തിയെന്നും എന്നാൽ ആരാണ് ഹിന്ദുവെന്നും ആരാണ് അവരുടെ വികാരം വ്രണപ്പെടുത്തിയതെന്നും മന്ത്രി ഇപ്പോൾ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. വലിയ പ്രതിഷേധങ്ങളാണ് പൊട്ടിപ്പുറപ്പെട്ടതെന്നും അതിൽ പ്രതിഷേധക്കാർ ഹിന്ദുക്കളാണ് അങ്ങനെയല്ലേ മന്ത്രി നാഗേഷ്…

Read More

ആയുധ പരിശീലനം; ബജ്‌റംഗ്ദൾ നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന് കർണാടക കോൺഗ്രസ്

ബെംഗളൂരു: സംസ്ഥാനത്തെ മടിക്കേരി ടൗണിലെ സ്‌കൂൾ വളപ്പിൽ വിദ്യാർത്ഥികൾക്ക് ആയുധ പരിശീലനം നൽകിയ ബജ്‌റംഗ്ദൾ നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന് കർണാടക കോൺഗ്രസ് ആവശ്യപ്പെട്ടു. മടിക്കേരിയിലെ ആയുധപരിശീലനം നമ്മുടെ നാട്ടിലെ നിയമത്തെ വെല്ലുവിളിച്ചിരിക്കുന്നുവെന്ന് പറഞ്ഞ കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ കർണാടകയിൽ ആഭ്യന്തര മന്ത്രിയോ വിദ്യാഭ്യാസ മന്ത്രിയോ ഉണ്ടോ? സർക്കാർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ എന്നുതുടങ്ങിയ ചോദ്യങ്ങളും ആരാഞ്ഞു. എം.പി. അപ്പച്ചു, കെ.ജി. ബൊപ്പയ്യ, സുജ കുശലപ്പ എന്നീ എം.എൽ.എ.മാർ ബജ്‌റംഗ്ദളിന്റെ ശൗര്യപ്രശിക്ഷണ വർഗ പരിപാടിയിൽ പങ്കെടുത്തിരുന്നു. അവർക്ക് നമ്മുടെ ഭരണഘടനയോട് എന്തെങ്കിലും പ്രതിബദ്ധതയുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.…

Read More

5 വർഷത്തിനുള്ളിൽ എല്ലാ ജലസേചന പദ്ധതിയും പൂർത്തിയാക്കും ; സിദ്ധരാമയ്യ

ബെംഗളൂരു: വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തിയാൽ സംസ്ഥാനത്തെ എല്ലാ ജലസേചന പദ്ധതികളും പൂർത്തീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ. ബബലേശ്വർ താലൂക്കിലെ സംഗപൂർ എസ്എച്ച് വില്ലേജിൽ ഇന്നലെ നടന്ന ജാത്ര മഹത്വവും വസതിയായ ശ്രീ സിദ്ധലിംഗേശ്വര കമരിമഠത്തിന്റെ വസതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പണ്ട് അധികാരത്തിലെത്തിയ സമയത്ത് സംസ്ഥാനത്തെ എല്ലാ ജലസേചന പദ്ധതികൾക്കും 100 കോടി രൂപ ആവശ്യമായിരുന്നു. ഞങ്ങൾക്ക് തെറ്റു പറ്റില്ല. ആവശ്യമെങ്കിൽ ഞങ്ങളുടെ മുൻ പ്രകടനപത്രിക നീക്കം ചെയ്യുകയും 160 വാഗ്ദാനങ്ങളിൽ ഭൂരിഭാഗവും നിറവേറ്റുകയും ചെയ്യണമെന്നും അദ്ദേഹം…

Read More

ഓൾഡ് മൈസൂരു ബി ജെ പി യുടെ ദിവാസ്വപ്നം മാത്രം ; സിദ്ധരാമയ്യ

ബെംഗളൂരു: വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പശ്ചിമബംഗാള്‍ മാതൃകയില്‍ കര്‍ണാടകയിലെ ഓള്‍ഡ് മൈസൂര്‍ മേഖലയിലും പ്രബലകക്ഷിയാകാനുള്ള ബി ജെ പിയുടെ നീക്കം പരാജയപ്പെടുമെന്ന് മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ. പശ്ചിമ ബംഗാളിന്റെ നിയന്ത്രണം തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുക്കാന്‍ ബി ജെ പി പല വിധത്തിലുള്ള പ്രചാരണങ്ങളായിരുന്നു തെരഞ്ഞെടുപ്പു സമയത്ത് അഴിച്ചു വിട്ടത്. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ അവര്‍ അവിടെ പരാജയപ്പെട്ടു. സമാനമായ സാഹചര്യമായിരിക്കും ഓള്‍ഡ് മൈസൂര്‍ മേഖലയിലും ബി ജെ പിക്ക് നേരിടേണ്ടി വരികയെന്നും സിദ്ധരാമയ്യ പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്…

Read More
Click Here to Follow Us