ബെംഗളൂരു: ഹിന്ദുമത ഭേദഗതി ബിൽ പിൻവലിക്കണമെന്ന് ബി.ജെ.പി സംസ്ഥാന കമ്മിറ്റി. ഇതര മതസ്ഥരായ ഉദ്യോഗസ്ഥർക്കും ക്ഷേത്രഭരണത്തിൽ അവസരം നൽകുന്ന വ്യവസ്ഥ ബില്ലിൽ ഉണ്ട്. ഔറംഗസീബിന്റെയും ടിപ്പു സുൽത്താന്റെയും പിൻഗാമിയാകാനാണ് ദൈവവിശ്വാസിയല്ലാത്ത മുഖ്യമന്ത്രി സിദ്ധരാമയ്യ ശ്രമിക്കുന്നതെന്നും ബിജെപി ആരോപിച്ചു. ഹൈന്ദവ ക്ഷേത്രങ്ങളിൽനിന്ന് പത്തും അഞ്ചും ശതമാനം തുക പിടിച്ചെടുക്കാനാണ് സർക്കാർ തീരുമാനം. അത് വിനിയോഗ ചുമതല ഇതര മതസ്ഥരെ ഏൽപിക്കുകയും ചെയ്യുന്നു. ഇത് ഹിന്ദുവിരുദ്ധമാണെന്നും ബി.ജെ.പി കുറ്റപ്പെടുത്തി.
Read MoreTag: Sidharamaih
സർക്കാരിന്റെ വാഗ്ദാന പദ്ധതികളെ കുറിച്ച് സംവാദം; അമിത് ഷായെ വെല്ലുവിളിച്ച് സിദ്ധരാമയ്യ
ബെംഗളൂരു : കോൺഗ്രസ് സർക്കാരിന്റെ വാഗ്ദാന പദ്ധതികളെപ്പറ്റി പൊതുവേദിയിൽ സംവാദം നടത്താൻ അമിത് ഷായെ വെല്ലുവിളിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. വാഗ്ദാനപദ്ധതികൾ സംസ്ഥാനത്തെ ഖജനാവ് കാലിയാക്കിയെന്ന അമിത് ഷായുടെ ആരോപണത്തോട് പ്രതികരിച്ചാണ് വെല്ലുവിളി നടത്തിയത്. വാഗ്ദാന പദ്ധതികൾക്കൊണ്ടല്ല, കേന്ദ്ര സർക്കാർ നികുതിവിഹിതത്തിൽ സംസ്ഥാനത്തോട് വിവേചനം കാണിക്കുന്നതുകൊണ്ടാണ് ഖജനാവ് കാലിയായതെന്ന് തെളിയിക്കാമെന്നും സിദ്ധരാമയ്യ പറഞ്ഞു. സംസ്ഥാനത്തെ വാഗ്ദാന പദ്ധതികൾ അസ്ഥിരപ്പെടുത്താൻ ബി.ജെ.പി. നേതാക്കൾ ശ്രമിക്കുകയാണെന്ന് സിദ്ധരാമയ്യ കുറ്റപ്പെടുത്തി.
Read More40 ശതമാനം കമ്മീഷൻ ആരോപണം; തെളിവുകൾ ഹാജരാക്കാൻ മുഖ്യമന്ത്രി
ബെംഗളൂരു : സർക്കാർ ഉദ്യോഗസ്ഥർ 40 ശതമാനം കമ്മിഷൻ ആവശ്യപ്പെടുന്നുവെന്ന സംസ്ഥാന കോൺട്രാക്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് കെമ്പണ്ണയുടെ ആരോപണത്തിൽ തെളിവുകൾ ആവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ. കമ്മിഷൻ ആരോപണങ്ങൾ അന്വേഷിക്കാൻ സർക്കാർ ജസ്റ്റിസ് നാഗമോഹൻ ദാസ് സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും കമ്മിഷൻ ആവശ്യപ്പെടുന്നതിന്റെ രേഖകൾ കരാറുകാർ കമ്മിഷന് സമർപ്പിക്കൂവെന്നും സിദ്ധരാമയ്യ നിർദേശിച്ചു.
Read Moreരാഷ്ട്രപതിയെക്കുറിച്ച് ബഹുമാനമില്ലാതെ സംസാരിച്ചെന്ന ആരോപണത്തിൽ ഖേദം രേഖപ്പെടുത്തി സിദ്ധരാമയ്യ
ബെംഗളൂരു: രാഷ്ട്രപതിയെക്കുറിച്ച് ബഹുമാനമില്ലാതെ സംസാരിച്ചതിനെ തുടർന്ന് ഉയർന്ന ആരോപണത്തില്‍ ഖേദം രേഖപ്പെടുത്തി മുഖ്യമന്ത്രി സിദ്ധരാമയ്യ. മുഖ്യമന്ത്രി പ്രസംഗിച്ചപ്പോള്‍ അവർ എന്നു ബഹുമാനാർഥം പരാമർശിക്കുന്ന കന്നഡ വാക്കായ ‘അവരു’ എന്നതിനു പകരം ‘അവളു’ എന്നാണ് പറഞ്ഞത്. രാജ്യത്തിന്റെ പ്രഥമപൗരയ്ക്ക് ബഹുമാനം കല്പിക്കാത്ത മുഖ്യമന്ത്രിയെ ഉടൻ പുറത്താക്കണമെന്ന ആവശ്യവുമായി ജനതാദള്‍ എസ് സംസ്ഥാന പ്രസിഡന്റ് കുമാരസ്വാമി ട്വീറ്റ് ചെയ്തതോടെയാണ് സംഭവം ചർച്ചയായത്. തുടർന്നാണ് തന്നെപ്പോലെ പിന്നാക്ക സമുദായത്തെ പ്രതിനീധികരിക്കുന്ന രാഷ്ട്രപതിയോട് അങ്ങേയറ്റം ബഹുമാനമുണ്ടെന്നും പ്രസംഗത്തിനിടെ നാവു പിഴച്ചതാണെന്നും സിദ്ധരാമയ്യ വിശദീകരിച്ചു. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിനും അയോധ്യ…
Read Moreസംസ്ഥാനത്തെ ഫാക്ടറികളിൽ ജോലി സമയം എട്ട് മണിക്കൂറായി പുനഃസ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി
ബെംഗളൂരു: സംസ്ഥാനത്തെ ഫാക്ടറികളിലെ ജോലി സമയം 12 മണിക്കൂർ എന്നതിൽനിന്ന് എട്ട് മണിക്കൂറായി പുനഃസ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിയെ സന്ദർശിച്ച സംയുക്ത ഹോരാട്ട കർണാടക പ്രതിനിധി സംഘത്തിനാണ് ഉറപ്പുനൽകിയത്. ദലിത്- തൊഴിലാളി-വിദ്യാർഥികളുടെ അവകാശങ്ങൾക്കായി പൊരുതുന്ന കൂട്ടായ്മയാണ് സംയുക്ത ഹോരാട്ട കർണാടക. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ബി.ജെ.പി സർക്കാർ ഫാക്ടറീസ് (കർണാടക ഭേദഗതി) ബിൽ നിയമസഭയിൽ പാസാക്കിയത്. ഇതുപ്രകാരം, ഫാക്ടറികളിലെ ഷിഫ്റ്റ് എട്ടു മണിക്കൂറിൽ നിന്ന് 12 മണിക്കൂറായി ഉയർത്തി. എന്നാൽ ആഴ്ചയിൽ ജോലി സമയം 48 മണിക്കൂറിൽ കൂടരുതെന്നും ബില്ലിൽ നിഷ്കർഷിച്ചിരുന്നു.…
Read Moreമുഖ്യമന്ത്രി സിദ്ധരാമയ്യയാണ് തങ്ങളുടെ ശ്രീരാമൻ; ഹോളൽകെരെ ആഞ്ജനേയ
ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് തങ്ങളുടെ ശ്രീരാമനെന്നും അയോധ്യയിൽ പോയി ബി.ജെ.പിയുടെ രാമനെ ആരാധിക്കുന്നത് എന്തിനെന്ന് കർണാടക മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ഹോളൽകെരെ ആഞ്ജനേയ. അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തിന് സിദ്ധരാമയ്യയെ ക്ഷണിക്കാത്തത് എന്തുകൊണ്ടാണെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അയോധ്യയിലെ രാമക്ഷേത്രം രാഷ്ട്രീയനേട്ടം മാത്രം ലക്ഷ്യംവെച്ചുള്ള ബി.ജെ.പിയുടെ നീക്കമാണെന്നും അദ്ദേഹം പറഞ്ഞു. ‘സിദ്ധരാമയ്യ തന്നെ രാമനാണ്. പിന്നെ എന്തിനാണ് അയോധ്യയിലുള്ള രാമനെ ആരാധിക്കുന്നത്. അത് ബി.ജെ.പിയുടെ രാമനാണ്. ബി.ജെ.പി ഇതെല്ലാം പ്രശസ്തിക്ക് വേണ്ടി ചെയ്യുന്നതാണ്. അവർ അത് തുടരട്ടെ ആഞ്ജനേയ പറഞ്ഞു. രാമൻ തങ്ങളുടെ…
Read Moreഹിന്ദുത്വ പ്രത്യയശാസ്ത്രവും ഹിന്ദു വിശ്വാസവും തമ്മിൽ വ്യത്യാസമുണ്ട്; മുഖ്യമന്ത്രി സിദ്ധരാമയ്യ
ബെംഗളൂരു: ഹിന്ദുത്വ പ്രത്യയശാസ്ത്രവും ഹിന്ദു വിശ്വാസവും തമ്മിൽ ഏറെ വ്യത്യാസമുണ്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ബെംഗളൂരുവിൽ നടന്ന കോൺഗ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്താണ് മൃദു ഹിന്ദുത്വയും തീവ്ര ഹിന്ദുത്വയും? ഹിന്ദുത്വ എപ്പോഴും ഹിന്ദുത്വയാണ്. ഞാനൊരു ഹിന്ദുവാണ്. ഹിന്ദുത്വയും ഹിന്ദുവും വ്യതസ്തമാണ്. ഞങ്ങളും രാമനെ ആരാധിക്കുന്നില്ലേ? ബിജെപി മാത്രമാണോ ആരാധിക്കുന്നത്? ഞങ്ങളും രാമക്ഷേത്രങ്ങൾ നിർമിച്ചിട്ടില്ലേ? ഞങ്ങളും രാം ബജന പാടാറില്ലേ? -സിദ്ധരാമയ്യ പറഞ്ഞു. ‘ഡിസംബർ അവസാനവാരം ആളുകൾ ഭജനകൾ പാടാറുണ്ട്. ഞങ്ങളുടെ ഗ്രാമത്തിലെ ആ പാരമ്പര്യത്തിൽ ഞാനും പങ്കുചേരുമായിരുന്നു. മറ്റു ഗ്രാമങ്ങളിലും ഇപ്രകാരം നടക്കാറുണ്ട്. ഞങ്ങളും…
Read Moreരാഹുൽ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകണം; മുഖ്യമന്ത്രി സിദ്ധരാമയ്യ
ബെംഗളൂരു: പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി മല്ലികാർജുന ഖാർഗെയുടെ പേര് ഉയർന്നുവരുമ്പോൾ, രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നിർദേശിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇന്ത്യൻ സഖ്യത്തിലെ ചില സഖ്യകക്ഷികൾ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി മല്ലികാർജുന ഖാർഗെയെ പിന്തുണച്ചിട്ടുണ്ട്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രതിപക്ഷ സഖ്യത്തിന്റെ യോഗത്തിൽ മല്ലികാർജുന ഖാർഗെയുടെ പേര് പരാമർശിച്ചിരുന്നു. എഎപിയും അത് പിന്തുണച്ചു. അതോടെ പ്രധാനമന്ത്രി സ്ഥാനാർഥിയായി മല്ലികാർജുന ഖാർഗെയുടെ പേര് ഉയർന്നു. എന്നാൽ, ഖാർഗെയ്ക്ക് പകരം രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ അഭിപ്രായപ്പെട്ടു. ഇന്ന് കെപിസിസി ഓഫീസിന് സമീപമുള്ള ഭാരത്…
Read Moreസിദ്ധരാമയ്യയ്ക്കെതിരെ വി സോമണ്ണ മത്സരിക്കാൻ സാധ്യത
ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയ്ക്ക് എതിരെ ബിജെപി വരുണയില്‍ മന്ത്രി വി സോമണ്ണയെ മത്സരിപ്പിച്ചേക്കും. ബെംഗളുരു ഗോവിന്ദരാജനഗറില്‍ നിന്നുള്ള എംഎല്‍എയാണ് വി സോമണ്ണ. എഴുപതിനായിരത്തോളം ലിംഗായത്ത് സമുദായക്കാര്‍ ഉള്ള മണ്ഡലമാണ് വരുണ. അതിനാല്‍ത്തന്നെ ലിംഗായത്ത് സമുദായാംഗമായ സോമണ്ണ മത്സരിച്ചാല്‍ കൂടുതല്‍ വോട്ട് കിട്ടിയേക്കുമെന്ന് ബിജെപി കണക്കുകൂട്ടല്‍. എന്നാല്‍, സോമണ്ണയ്ക്ക് ഗോവിന്ദരാജനഗറില്‍ നിന്ന് തന്നെ വീണ്ടും മത്സരിക്കാനാണ് താല്പര്യം. ബിജെപി കേന്ദ്ര നേതൃത്വം പറഞ്ഞാല്‍ വി സോമണ്ണയ്ക്ക് വരുണയില്‍ നിന്ന് മത്സരിച്ചേ തീരൂ. നേരത്തേ സോമണ്ണ ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് പോകുമെന്ന് അഭ്യൂഹങ്ങളുയര്‍ന്നിരുന്നു.…
Read Moreശിവകുമാറും താനും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഇല്ല ; സിദ്ധരാമയ്യ
ബെംഗളുരു:കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാറുമായുള്ള തന്റെ ബന്ധം സൗഹാര്‍ദ്ദപരമാണെന്ന് പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. താനും ഡികെ ശിവകുമാറും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഡികെ ശിവകുമാറുമായി എനിക്ക് നല്ല ബന്ധമാണ്. തീര്‍ച്ചയായും ജനാധിപത്യത്തില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും അത് പാര്‍ട്ടിയുടെ താല്‍പ്പര്യങ്ങള്‍ക്ക് ഹാനികരമല്ലെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് തന്റെ അവസാന തെരഞ്ഞെടുപ്പ് പോരാട്ടമായിരിക്കുമെന്നും രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്റെ ജന്മഗ്രാമം വരുണ നിയോജക മണ്ഡലത്തിന് കീഴിലായതിനാലാണ് ഞാന്‍ അവിടെ നിന്നും മത്സരിക്കുന്നത്. താന്‍ എപ്പോഴും സജീവ രാഷ്ട്രീയത്തിലായിരിക്കുമെന്നും എന്നാല്‍…
Read More