കേന്ദ്ര സർക്കാരിനെതിരെ ആരോപണവുമായി കോൺഗ്രസ്‌ 

ദില്ലി: കേന്ദ്ര സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത് . കര്‍ണാടകയിലേക്ക് കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇഡി, ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെ നിയോഗിച്ചെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം. ആദായ നികുതി, ഇഡി ഉദ്യോഗസ്ഥര്‍ കോണ്‍ഗ്രസ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഓഫീസുകളും വീടുകളും കേന്ദ്രീകരിച്ച്‌ റെയ്ഡ് നടത്തുമെന്ന് വിശ്വസനീയമായ വിവരങ്ങളുണ്ടെന്ന് ഡി കെ ശിവകുമാറും സിദ്ധരാമയ്യയും മാധ്യമങ്ങളോട് പറഞ്ഞു. ദില്ലിയില്‍ കെ സി വേണുഗോപാലിന്റെ വസതിയില്‍ രാത്രി അടിയന്തര വാര്‍ത്താസമ്മേളനം വിളിച്ചാണ് കോണ്‍ഗ്രസിന്‍റെ ആരോപണം. ഡി കെ ശിവകുമാറും സിദ്ധരാമയ്യയും രണ്‍ദീപ് സുര്‍ജേവാലയുമാണ് രാത്രി വൈകി വാര്‍ത്താസമ്മേളനം…

Read More

തന്റെ ജീവചരിത്രം സിനിമയാക്കാനൊരുങ്ങി സിദ്ധരാമയ്യ

ബെംഗളൂരു:സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തന്റെ ബയോപിക് ഇറക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ. ലീഡര്‍ രാമയ്യ എന്ന് പേരുള്ള ചിത്രം സംവിധാനം ചെയ്യുന്നത് സംവിധായകന്‍ സത്യരത്നം ആണ്. രാമനവമി ദിനത്തില്‍ ചിത്രത്തിന്റെ പോസ്റ്ററുകള്‍ പുറത്തുവിട്ടിരുന്നു. ജനങ്ങള്‍ ഉയര്‍ത്തിയ നേതാവ് എന്നാണ് പോസ്റ്ററുകളില്‍ സിദ്ധരാമയ്യയെ വിശേഷിപ്പിക്കുന്നത്. സിനിമ രണ്ടു ഭാഗങ്ങളിലായാണ് ചിത്രീകരിക്കുന്നത്. ആദ്യഭാഗത്ത് കന്നട നടനാണ് അഭിനയിക്കുക. രണ്ടാം ഭാഗത്തില്‍ തമിഴ് നടന്‍ വിജയ്സേതുപതിയും അഭിനയിക്കുമെന്ന് സംവിധായകന്‍ സത്യരത്നം പറഞ്ഞു. ആദ്യഭാഗത്തും വിജയ്സേതുപതി ഉണ്ടാവും. എന്നാല്‍ അഭിനയമെല്ലാം സസ്പെന്‍സ് ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുട്ടിക്കാലം, പഠനകാലം, വക്കീല്‍…

Read More

മുഖ്യമന്ത്രിയാകാൻ ആഗ്രഹമുണ്ട്, ഡി.കെ ശിവകുമാറുമായി പ്രശ്നങ്ങൾ ഇല്ല ; സിദ്ധരാമയ്യ

ബെംഗളൂരു: കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്ന ആളാണ് താനെന്ന് തുറന്നുപറഞ്ഞ് സിദ്ധരാമയ്യ. പി.സി.സി അധ്യക്ഷന്‍ ഡി.കെ ശിവകുമാറിനും സമാനമായ ആഗ്രഹങ്ങളുണ്ട്. എന്നാല്‍ അദ്ദേഹവുമായി അതിന്റെ പേരില്‍ പ്രശ്‌നങ്ങളില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. “100 ശതമാനവും ഞാന്‍ മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്ന ആളാണ്. ഡി.കെ ശിവകുമാറിനും അതിന് ആഗ്രഹമുണ്ട്. ജി. പരമേശ്വരയുടെ കാര്യം എനിക്കറിയില്ല. പക്ഷേ നേരത്തെ അദ്ദേഹവും മുഖ്യമന്ത്രി പദത്തിന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അതില്‍ ഒരു തെറ്റുമില്ല”-സിദ്ധരാമയ്യ പറഞ്ഞു. മുന്‍ മുഖ്യമന്ത്രി കൂടിയായ സിദ്ധരാമയ്യ മൈസൂരു മേഖലയിലെ വരുണ മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുന്നത്. ബി.ജെ.പി…

Read More

വീട്ടിൽ എത്തിയ പാർട്ടി പ്രവർത്തകനെ സിദ്ധരാമയ്യ മുഖത്തടിച്ചതായി ആരോപണം 

ബെംഗളൂരു: വീട്ടില്‍ തന്നെക്കാണാന്‍ തടിച്ചുകൂടിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരിലൊരാളുടെ മുഖത്ത് മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യ അടിച്ചതായി പരാതി. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുണ്ട്. തിരഞ്ഞെടുപ്പില്‍ ഏത് മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുന്നതെന്ന പ്രവര്‍ത്തകന്റെ ചോദ്യമാണ് സിദ്ധരാമയ്യയെ പ്രകോപിപ്പിച്ചതെന്ന് മാദ്ധ്യമങ്ങള്‍ റിപ്പോ‌ര്‍ട്ട് ചെയ്യുന്നു. അതേസമയം സിദ്ധരാമയ്യയുടെ നടപടിയെ വിമ‍ര്‍ശിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തുവന്നു. സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകന്റെ മുഖത്തടിക്കുന്നവര്‍ക്ക് എങ്ങനെയാണ് കര്‍ണാടകയെ രക്ഷിക്കാനാകുന്നതെന്ന് മോദി ചോദിച്ചു. സംഭവത്തില്‍ കോണ്‍ഗ്രസോ സിദ്ധരാമയ്യയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Read More
Click Here to Follow Us