നിയമലംഘനങ്ങൾ രേഖപ്പെടുത്താൻ പബ്ലിക് ഐ അല്ല പകരം അസ്ത്ര ഉപയോഗിക്കാം: അറിയിപ്പുമായി ട്രാഫിക് പോലീസ്

ബെംഗളൂരു: പൊതുജനങ്ങൾക്ക് നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ സൗകര്യമൊരുക്കുന്നതിനായി മുമ്പ് ഉപയോഗിച്ചിരുന്ന PublicEye ആപ്പ് ഇനി ഉപയോഗിക്കേണ്ടതില്ല.

പകരം അസ്ത്ര ആപ്പ് ഉപയോഗിക്കണമെന്ന് ട്രാഫിക് പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ബെംഗളൂരു ട്രാഫിക് വകുപ്പ് ഇനി പബ്ലിക് ഐ ആപ്പിനെ നിരീക്ഷിക്കുന്നില്ല.

അതിനാൽ, ഈ ആപ്ലിക്കേഷന്റെ ഉപയോഗം നീക്കം ചെയ്തു കഴിഞ്ഞതായും, ട്രാഫിക് പോലീസ് പറഞ്ഞു.

  ധർമ്മസ്ഥല വിവാദം: നടൻ പ്രകാശ് രാജിനെതിരെ ആരോപണം; വാർത്തകൾ അടിസ്ഥാനരഹിതമെന്ന് നടൻ

ഗതാഗത നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ പൊതുജനങ്ങൾക്ക് പുതുതായി വികസിപ്പിച്ച BTP-ASTraM ഉപയോഗിക്കാം. ഗതാഗത നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും, തത്സമയ ട്രാഫിക് അപ്‌ഡേറ്റുകളും പിഴ അടയ്‌ക്കൽ ഓപ്ഷനുകളും ലഭിക്കുന്നതിനും, ഉപയോക്താക്കൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമായ BTP ASTraM ആപ്പ് ഡൗൺലോഡ് ചെയ്യാനും, നിയമലംഘനങ്ങൾ രേഖപ്പെടുത്താനും കഴിയുമെന്ന് ട്രാഫിക് പോലീസ് പറഞ്ഞു.

ഈ പുതിയ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ട്രാഫിക് വകുപ്പ് സ്വീകരിച്ച ഈ സംരംഭത്തിൽ സജീവമായി പങ്കെടുക്കാൻ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നുവെന്ന് ട്രാഫിക് പോലീസ് ഒരു എക്സ് സന്ദേശത്തിലൂടെയാണ് അറിയിച്ചത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഫീസ് ബോറടിച്ചു; ട്രാഫിക്കും സമ്മർദ്ദവുമില്ല, കാപ്പിത്തോട്ടങ്ങൾക്ക് നടുവിലിരുന്ന് കോഡിങ്; ഒരു ബെംഗളൂരു ടെക്കിയുടെ 'വർക്കേഷൻ' വൈറലാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാലവർഷം ശക്തി പ്രാപിക്കുന്നു: സംസ്ഥാനത്തുടനീളം വ്യാപക മഴ, ബെം​ഗളൂരുവിനും അതീവ ജാഗ്രതാ നിർദ്ദേശം
[masterslider id="10"]

Related posts