മഴ മുന്നറിയിപ്പ് ; 10 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

ബെംഗളൂരു: നഗരത്തിന്റെ പല ഭാഗങ്ങളിലായി രണ്ട് ദിവസം ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബെംഗളുരു അടക്കം കര്‍ണാടകത്തിലെ 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനുള്ള സാധ്യതയുണ്ടെന്നും, തീവ്രത കുറഞ്ഞ ഇടിമിന്നലും ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു. കൊടക്, മൈസൂരു, ഷിവമൊഗ്ഗ, ചിത്രദുര്‍ഗ, ഹസ്സന്‍, ഗുല്‍ബര്‍ഗ, ഉഡുപ്പി, ചംരജ്‌നഗര്‍, ദക്ഷിണ കന്നഡ, ചിക്കമംഗളൂരു എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രദേശങ്ങളില്‍ ശക്തമായ മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ബെംഗളുരുവില്‍…

Read More

കേരളത്തിൽ കാലവർഷം ജൂൺ നാലിന് എത്തും 

തിരുവനന്തപുരം: ശക്തമായ മഴക്കുള്ള സാധ്യത മുൻനിർത്തി കേരളത്തിൽ മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. കേരളത്തിൽ കാലവർഷം ജൂൺ നാലിന് എത്തുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. ആൻഡമാനിൽ കാലവർഷം എത്തിക്കഴിഞ്ഞു. കാലവർഷത്തിന് മുന്നോടിയായി ജൂൺ ഒന്നു മുതൽ തെക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മറ്റ് ദിവസങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ 31-05-2023: ഇടുക്കി 01-06-2023: ഇടുക്കി 02-06-2023: പത്തനംതിട്ട, ഇടുക്കി 03-06-2023: പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി.

Read More

നഗരത്തിൽ അടുത്ത നാല് ദിവസത്തേക്ക് ശക്തമായ മഴ മുന്നറിയിപ്പ്

ബെംഗളൂരു: നഗരത്തിൽ ശക്തമായ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. അടുത്ത നാല് ദിവസം ബെംഗളുരു നഗരത്തിലും സമീപപ്രദേശങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴയും ഇടി മിന്നലും ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാല് ദിവസങ്ങളിലും ബെംഗളൂരുവിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബെംഗളുരു, ബംഗളുരു റൂറൽ, ചിക് ബല്ലാപുര, കോലാർ, മണ്ഡ്യ തുടങ്ങിയ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരാഴ്ചയ്ക്ക് മുമ്പേ പെയ്ത ശക്തമായ മഴയെ തുടർന്ന് ബെംഗളൂരുവിൽ മാത്രം രണ്ട് പേരാണ് മരിച്ചത്. നിരവധി താഴ്ന്ന പ്രദേശങ്ങളിലും പ്രധാന റോഡുകളിലും വെള്ളം കയറി.…

Read More

നഗരത്തിൽ കനത്ത മഴ; ജാഗ്രത വർധിപ്പിച്ച് അധികൃതർ

ബെംഗളൂരു : നഗരത്തിൽ കനത്ത മഴ. ഇന്നലെ നഗരത്തിലെ മിക്ക ഭാഗങ്ങളിലും ഇടിമിന്നലോട് കൂടിയ ശക്തമായ കാറ്റും മഴയുമുണ്ടായി. ഇതേ തുടര്‍ന്ന് നഗരത്തിലുടനീളം താല്‍ക്കാലിക മണ്‍സൂണ്‍ കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കാനുളള ശ്രമത്തിലാണ് അധികാരികള്‍. ബെംഗളൂരുവില്‍ ഇന്ന് കനത്തമഴ, ഇടിമിന്നല്‍, ശക്തമായ കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബെംഗളൂരുവില്‍ മണ്‍സൂണിന് മുമ്പുള്ള മഴ നാശം വിതയ്ക്കുന്നത് തുടരുകയാണ്. മഴക്കെടുതിയില്‍, ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 52 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. മരങ്ങള്‍ കടപുഴകി വീണുളള അപകടങ്ങളും, ഇടിമിന്നലേറ്റുളള…

Read More

അടിപ്പാതകളിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടിയുമായി ബിബിഎംപി 

ബെംഗളൂരു: നഗരത്തിലെ 18 അടിപ്പാതകളിൽ വെള്ളക്കെട്ട് ഒഴിവാക്കുന്നനുള്ള അടിയന്തര നടപടികളുമായി ബിബിഎംപി. ബിബിഎംപി ചീഫ് കമ്മിഷണർ തുഷാർ ഗിരിനാഥിന്റെ നേതൃത്വത്തിൽ അടിപ്പാതകൾ സന്ദർശിച്ചു . കനത്ത മഴയിൽ അടിപ്പാതകളിലൂടെയുള്ള വാഹന ഗതാഗതം നിരോധിക്കാൻ ബാരിക്കേഡുകൾ സ്ഥാപിക്കാൻ ട്രാഫിക് പോലീസിന് നിർദേശം നൽകിയിട്ടുണ്ട്. കനത്ത മഴയിൽ മഹാലക്ഷ്മി ലേഔട്ടിലെ വീടുകളിൽ ചെളി നിറഞ്ഞതിനെ തുടർന്ന് ജനം ദുരിതത്തിൽ ആണ്. മഴവെള്ളക്കനാൽ നിറഞ്ഞാണ് മലിനജലം വീടുകളിലേക്ക് ഇരച്ചു കയറിയത്. ഫർണിച്ചറുകളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും വ്യാപകമായി നശിച്ചു.വാഹനങ്ങളും വെള്ളത്തിൽ മുങ്ങി. ഭൂഗർഭടാങ്കുകളിലും വെള്ളം കയറിയതോടെ പ്രാഥമിക കാര്യങ്ങൾക്ക് പോലും…

Read More

നഗരത്തിലെ ജ്വല്ലറിയിൽ വെള്ളം കയറി രണ്ടര കോടിയുടെ സ്വർണാഭരണങ്ങൾ ഒലിച്ചു പോയി 

ബെംഗളൂരു : ഞായറാഴ്ച പെയ്ത മഴയിൽ മല്ലേശ്വരം നയൻത് ക്രോസിലെ നിഹാൻ ജ്വല്ലറിയിൽ വെള്ളം കയറി രണ്ടര കോടി രൂപയുടെ സ്വർണാഭരണങ്ങൾ ഒലിച്ചുപോയതായി പരാതി. ജ്വല്ലറിക്കകത്തെ 80 ശതമാനം ആഭരണങ്ങളും ഫർണീച്ചറുകളുമാണ് ഒലിച്ചുപോയത്. അപ്രതീക്ഷിത വെള്ളപ്പാച്ചിലിൽ ഷട്ടർ പോലും അടയ്ക്കാൻ കഴിയാത്തതാണു വന്നഷ്ടത്തിന് ഇടയാക്കിയതെന്ന് ജ്വല്ലറി ഉടമ പറഞ്ഞു . കണ്ണടച്ചുതുറക്കുന്ന കടയിൽ വെള്ളവും മാലിന്യവും നിറഞ്ഞതോടെ ഉടമയും ജോലിക്കാരും ജീവനും കൊണ്ടോടി രക്ഷപ്പെടുകയായിരുന്നു. കുത്തിയൊലിച്ചെത്തിയ വെള്ളം ഷോക്കേസുകളിൽ നിരത്തിവച്ചിരുന്ന ആഭരണങ്ങളടക്കം കവർന്നു. വെള്ളത്തിന്റെ ശക്തിയിൽ ഷോറൂമിന്റെ പുറകുവശത്തെ വാതിൽ തുറന്നതോടെ മുഴുവൻ ആഭരണങ്ങളും…

Read More

സംസ്ഥാനത്ത് ഇടി മിന്നലേറ്റ് 7 മരണം 

ബെംഗളൂരു: സംസ്ഥാനത്ത് ഇന്നലെ കനത്ത മഴയിലും ഇടിമിന്നലിലും ഏഴുപേര്‍ മരിച്ചതായി റിപ്പോർട്ട്‌. ബെംഗളൂരു ഉള്‍പ്പെടെയുള്ള സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്‌തത്. കനത്ത മഴയിലും കാറ്റിലും സംസ്ഥാനത്തെ ജനജീവിതം താറുമാറായിരിക്കുകയാണ്. മരിച്ചവര്‍ പ്രാഥമികമായി ചിക്കമംഗളൂരു, കൊപ്പള, മൈസൂരു, ബെല്ലാരി, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ഭൂരിഭാഗം മരണവും ഇടിമിന്നലിനെ തുടര്‍ന്നാണെന്നാണ് റിപ്പോർട്ട്‌.

Read More

നഗരത്തിൽ കുത്തൊഴുക്കിൽ അകപ്പെട്ട് 27 കാരൻ മരിച്ചു

ബെംഗളൂരു : സംസ്ഥാത്ത് കനത്ത മഴയെ തുടര്‍ന്നുണ്ടായ, കനാലിലെ കുത്തൊഴുക്കില്‍ അകപ്പെട്ട 27കാരന്‍റെ മൃതദേഹം കണ്ടെടുത്തു. ആഴം അളക്കാന്‍ കനാലില്‍ ഇറങ്ങിയതിനെ തുടര്‍ന്നാണ് കെപി അഗ്രഹാര സ്വദേശിയായ ലോകേഷ്, വെള്ളപ്പാച്ചിലില്‍ അകപ്പെട്ടത്. ബട്ടരായൻപുരിന് സമീപത്ത് വച്ചാണ് യുവാവിന്റെ മൃതദേഹം കണ്ടെടുത്തത്. നിയമസഭ മന്ദിരത്തിന് സമീപത്തെ അണ്ടര്‍പാസില്‍, സഞ്ചരിക്കുന്ന കാര്‍ വെള്ളക്കെട്ടില്‍ അകപ്പെട്ട് ഇന്നലെ ഒരു മരണം റിപ്പോര്‍ട്ട് ചെയ്‌തതിന് പിന്നാലെയാണ് ഈ സംഭവം. ലോകേഷിന്‍റെ മൃതദേഹം തിങ്കളാഴ്‌ച പോസ്റ്റ്‌മോര്‍ട്ടത്തിനായി വിക്‌ടോറിയ ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കെപി അഗ്രഹാര പോലീസ് കേസെടുത്തിട്ടുണ്ട്.

Read More

വെള്ളക്കെട്ടിൽ കാർ കുടുങ്ങി അപകട മരണം, എഞ്ചിനീയർമാർക്കെതിരെ കേസ്, ഭാനുരേഖയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു

ബെംഗളൂരു: നഗരത്തിലെ വെള്ളക്കെട്ടില്‍ കുടുങ്ങി ഐടി കമ്പനി ജീവനക്കാരിയായ യുവതി മരിക്കുകയും യുവതിയുടെ കുടുംബാംഗങ്ങളുടെ ജീവൻ അപകടത്തിലാകുകയും ചെയ്ത സംഭവത്തില്‍ ബെംഗളൂരു സിവിക് ഏജൻസി എൻജിനീയര്‍മാര്‍ക്കെതിരേ പോലീസ് കേസെടുത്തു. വെള്ളക്കെട്ടുള്ള അടിപ്പാതയിലേക്ക് വാഹനമിറക്കി യുവതിയേയും കുടുംബാംഗങ്ങളേയും അപകടത്തില്‍പ്പെടുത്തിയ കാര്‍ഡ്രൈവര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അപകടത്തില്‍ മരിച്ച ബി. ഭാനുരേഖയുടെ ബന്ധു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. സിറ്റി മുൻസിപ്പല്‍ കോര്‍പറേഷൻ ഓഫീസ് വഴി ഹോസുര്‍ റോഡിലേക്ക് പോകുന്നതിനിടെയാണ് തന്റെ കാര്‍ വെള്ളക്കെട്ടില്‍ കുടുങ്ങിയതെന്ന് ഡ്രൈവര്‍ ഹരീഷ് പറഞ്ഞു. ഒരു ഓട്ടോറിക്ഷയും കാറും കടന്നുപോകുന്നതുകണ്ടാണ് താൻ…

Read More

മോക്ക ചുഴലിക്കാറ്റ്, കേരളത്തിൽ മഴ കനക്കും

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട മോക്ക ചുഴലിക്കാറ്റിൻറെ പ്രഭാവത്തിൽ കേരളത്തിലും മഴ കനത്തേക്കും. ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നത്. സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്. എന്നാൽ ഒരു ജില്ലയിലും പ്രത്യേക അലർട്ടുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Read More
Click Here to Follow Us