മഴ ; 5 ജില്ലകളിൽ ഓറഞ്ച് അലേർട്ട് 

ബെംഗളൂരു: നഗരത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ മഴ തുടരുന്നു. അടുത്ത 24 മണിക്കൂറിൽ 11 മുതൽ 20 സെന്റീമീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ ഉത്തര കന്നഡ, ദക്ഷിണ കന്നഡ, ഉഡുപ്പി, ബിദർ, കലബുറഗി എന്നീ ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ‘ഓറഞ്ച് അലർട്ട്’ മുന്നറിയിപ്പ് നൽകി. ബെലഗാവി, ബാഗൽകോട്ട്, റായ്ച്ചൂർ, വിജയപൂർ, യാദഗിരി, ഷിമോഗ, ചിക്കമംഗളൂരു, കുടക് ജില്ലകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Read More

വീട് തകർന്ന് വയോധികയ്ക്ക് ദാരുണാന്ത്യം 

ബെംഗളൂരു : സംസ്ഥാനത്ത് മഴ ശക്തമായതോടെ നാശനഷ്ടങ്ങളും കൂടി. പലയിടത്തും വീടുകളും റോഡുകളും തകർന്നു. ഹാസനിൽ മഴയിൽ വീടുതകർന്ന് 62-കാരി മരിച്ചു. അർസിക്കെരെ സ്വദേശിനി ഗൗരമ്മയാണ് മരിച്ചത്. പരിക്കേറ്റ ഭർത്താവ് നടരാജിനെ അർസിക്കെരെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിർമാണം പൂർത്തിയാകാത്ത വീട്ടിൽ ഗൗരമ്മ കുടുംബത്തോടൊപ്പം രണ്ടുമാസംമുമ്പാണ് താമസം തുടങ്ങിയത്. കെ.എം. ശിവലിംഗഗൗഡ എം.എൽ.എ., ഹാസൻ ഡെപ്യൂട്ടി കമ്മിഷണർ സി. സത്യഭാമ എന്നിവർ അപകടസ്ഥലം സന്ദർശിച്ചു. കഴിഞ്ഞ ഒരാഴ്ചയായി ഈ പ്രദേശത്ത് മഴ തുടരുകയാണ്. ഹാസനിൽ ഇതുവരെ മഴക്കെടുതിയിൽ ഏഴ് കന്നുകാലികൾ ചാവുകയും അഞ്ചുവീടുകൾ തകരുകയും…

Read More

സംസ്ഥാനത്ത് ദുരിത പെയ്ത്തിൽ മരണം നാലായി 

ബെംഗളൂരു: സംസ്ഥാനത്ത് മഴ ശക്തം. മഴക്കെടുതിയില്‍ നാല് മരണം.ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളില്‍ വീടുകള്‍ക്ക് നാശനഷ്ടം ഉണ്ടായതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. റോഡുകള്‍ വെള്ളത്തിലായതോടെ പലയിടത്തും വാഹന ഗതാഗതം തടസപ്പെട്ടു. റവന്യൂ മന്ത്രി നല്‍കിയ വിവരമനുസരിച്ച്‌ ജൂണ്‍ ഒന്നിനും ജൂലൈ 24 നും ഇടയില്‍ 27 പേര്‍ മരിച്ചു. ഇതില്‍ ഭൂരഭാഗമാളുകളും ഇടിമിന്നലേറ്റാണ് മരിച്ചത്. കനത്ത മഴയുടെയും വെള്ളപ്പൊക്കത്തിന്‍റെയും പശ്ചാത്തലത്തില്‍ സംസ്ഥാനം ജാഗ്രതയിലാണെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഉഡുപ്പി ജില്ലയില്‍ മഴക്കെടുതിയില്‍ മൂന്ന് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ച്ചയായി പെയ്യുന്ന മഴയെ…

Read More

മംഗളുരു – തിരുവനന്തപുരം മാവേലി എക്സ്പ്രസ്സ്‌ ട്രെയിനിൽ ചോർച്ച

ബെംഗളൂരു: കനത്ത മഴയെ തുടർന്ന് മാവേലി എക്സ്പ്രസ്സ് ട്രെയിനില്‍ വൻ ചോര്‍ച്ച. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ട്രെയിനാണ് മഴ പെയ്തതോടെ ചോര്‍ന്നൊലിച്ചത്. സെക്കൻ്റ് എസി കോച്ചുകളിലടക്കം വെള്ളം കയറി.പ്രതിഷേധവുമായി യാത്രക്കാര്‍ രംഗത്തെത്തി. മംഗലാപുരം വിട്ട് ട്രെയിൻ കാസര്‍കോട് എത്തിയപ്പോഴായിരുന്നു സംഭവം. കനത്ത മഴ പെയ്തതോടെ ട്രെയിനിനുള്ളിലും ചോര്‍ന്ന് ഒലിക്കുകയായിരുന്നു. ട്രെയിനിനകത്ത് വെള്ളപ്പാെക്കം വന്നത് പോലെയായിരുന്നു അവസ്ഥയെന്ന് യാത്രക്കാര്‍ പറഞ്ഞു. അപ്പര്‍ ബെര്‍ത്തുകളില്‍ കയറിയിരുന്നാണ് യാത്രക്കാര്‍ വെള്ളത്തില്‍ നിന്നും രക്ഷപ്പെട്ടത്. സീറ്റിനടിയില്‍‌ സൂക്ഷിച്ചിരുന്ന ബാഗുകളും മറ്റു സാധനങ്ങളും വെള്ളം നനഞ്ഞു. ഇന്നലെ മംഗലാപുരത്തേക്ക് തിരിച്ചു…

Read More

സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇതുവരെ മരിച്ചത് 21 പേർ

death

ബെംഗളൂരു: സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇതുവരെ 21 പേർ മരിച്ചതായി റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ പറഞ്ഞു. തീരദേശ, മലയോര മേഖലകളിലാണ് കൂടുതൽപ്പേർ മരിച്ചത്. മംഗളൂരുവിൽ ആറുപേരും ഉഡുപ്പിയിൽ നാലുപേരും ഉത്തരകന്നഡയിൽ മൂന്നുപേരും ആണ് മരിച്ചത്. മണ്ണിടിച്ചിലിലും ഒഴുക്കിലുംപെട്ടാണ് കൂടുതൽപ്പേർ മരിച്ചത്. 40-ലധികം കന്നുകാലികൾ ചാവുകയും ഒട്ടേറെ വീടുകൾക്ക് കേടുപറ്റുകയും ചെയ്തു. കേടുപാടുകളുണ്ടായ വീടുകൾക്ക് നഷ്ടപരിഹാരമായി 1.25 ലക്ഷം രൂപ നൽകുമെന്നും മന്ത്രി അറിയിച്ചു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഉഡുപ്പി, ദക്ഷിണകന്നഡ, ഉത്തരകന്നഡ, കുടക് തുടങ്ങിയ ജില്ലകളിൽ ശക്തമായി മഴപെയ്യുന്നുണ്ട്.

Read More

മോശം കാലാവസ്ഥ ; മംഗളൂരുവിൽ വ്യോമഗതാഗതം താറുമാറായി

ബെംഗളൂരു: സംസ്ഥാനത്ത് തീരദേശ മേഖലയിൽ വീണ്ടും മഴ ശക്തം. കഴിഞ്ഞ തിങ്കാളാഴ്‌ച മുതൽ ശക്തിയായി പെയ്‌ത മഴയ്‌ക്ക് ഇന്നലെ വൈകുന്നേരത്തോടെ നേരിയ ശമനമുണ്ടായിരുന്നു. എന്നാൽ, ഇന്ന് പുലർച്ചയോടെയാണ് വീണ്ടും മഴ ശക്തിപ്പെട്ടത്. മോശം കാലാവസ്ഥയെ തുടർന്ന് മംഗളൂരു അന്തരാഷ്‌ട്ര വിമാനത്താവളത്തിൽ വ്യോമ ഗതാഗതം താറുമാറായി. രാവിലെ ലാൻഡ് ചെയ്യേണ്ടിയിരുന്ന പല വിമാനങ്ങളും ഏറെ വൈകിയാണ് വിമാനത്താവളത്തിൽ ഇറക്കിയത്. മുംബൈ, ദുബായ് എന്നിവിടങ്ങളിൽ നിന്നുമെത്തിയ വിമാനങ്ങളാണ് വൈകി ലാൻഡ് ചെയ്‌തത്. ഹൈദരാബാദിൽ നിന്നുമെത്തിയ വിമാനത്തിനും കൃത്യസമയത്ത് മംഗളൂരുവിൽ ലാൻഡ് ചെയ്യാനായില്ല. വായുവിൽ ഏറെ നേരം ചുറ്റിക്കറങ്ങിയ…

Read More

കേരളത്തിൽ ശക്തമായ മഴ ; അഞ്ച് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: കേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, പത്തനംതിട്ട, കാസര്‍കോട്, കോട്ടയം, കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. അതിതീവ്ര മഴയുടെ സാഹചര്യത്തില്‍ പൊന്നാനി താലൂക്ക് പരിധിയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് മലപ്പുറം ജില്ലാ കളക്ടര്‍. ആലപ്പുഴ ജില്ലയില്‍ ചെങ്ങന്നൂര്‍, കാര്‍ത്തികപ്പള്ളി, കുട്ടനാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കും. മാഹിയിലും ഇന്ന് അവധിയാണ്. സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍…

Read More

മഴ പെയ്യാനായി നഗരത്തിലെ പള്ളിയിൽ പ്രാർത്ഥന 

ബെംഗളൂരു: മഴപെയ്യാനായി  പള്ളിയിൽ പ്രാർഥന നടത്തി ചിക്കമഗളൂരുവിലെ ഹസ്രത്ത് ടിപ്പുസുൽത്താൻ ഫാൻസ് മഹാവേദികെയുടെ പ്രവർത്തകർ. ചിക്കമഗളൂരു ബടമകാൻ പള്ളിയിലാണ് പ്രത്യേക പ്രാർഥന നടത്തിയത്. മനുഷ്യർക്കും കാലികൾക്കും കുടിവെള്ളം ലഭിക്കാനും കൃഷിക്ക് അനുയോജ്യമായ സമയത്ത് മഴ ലഭിക്കാനുമാണ് പ്രാർഥനയെന്ന് വേദികെ ജില്ലാ പ്രസിഡന്റ് ജംഷീദ് ഖാൻ പറഞ്ഞു. നഗരത്തിൽ കൂടുതൽ മരങ്ങൾ വെച്ചുപിടിപ്പിക്കാൻ വനം ഉദ്യോഗസ്ഥർ നടപടിസ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

Read More

ഞായറഴ്ച്ചയോടെ കേരളത്തിൽ കാലവര്‍ഷം സജീവമാകും 

തിരുവനന്തപുരം: ഞായറാഴ്‌ചയോടെ സംസ്ഥാനത്ത് കാലവർഷം സജീവമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഞായർ മുതൽ ചൊവ്വ വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടാകുമെന്നാണ് റിപ്പോർട്ട്. വിവിധ ജില്ലകൾക്ക് മഴ മുന്നറിയിപ്പ് നൽകി. അടുത്ത ദിവസങ്ങളിൽ സാധാരണ മഴ തുടരും. ഞായറാഴ്ച മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ട്. തിങ്കളാഴ്ച ഏഴ് ജില്ലകളിലും ചൊവ്വാഴ്ച മുതൽ കണ്ണൂർ വരെയുള്ള എട്ട് ജില്ലകളിലും യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

Read More

കേരളത്തിൽ കാലവർഷം എത്തി ..ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട് 

തിരുവനന്തപുരം: ഒരാഴ്ച വൈകിയെങ്കിലും കാലാവർഷം കേരളത്തിൽ എത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ്. സംസ്ഥാനത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കാലവർഷമെത്തി. അടുത്ത മണിക്കൂറുകളിൽ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കും. 24 മണിക്കൂറിൽ കേരളത്തിൽ വ്യാപക മഴ പെയ്യുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.  ഈ സാഹചര്യത്തിൽ ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചത്. ഒമ്പതിന് 10 ജില്ലകളിലും 10ന് ആറ് ജില്ലകളിലും നാലിന് തെക്കുപടിഞ്ഞാറൻ കാലവർഷം…

Read More
Click Here to Follow Us