നാശംവിതച്ച് മഴ: ഒമ്പത് പേർ മരിച്ചു, 4 എൻഡിആർഎഫ് ടീമുകളെ വിന്യസിക്കുമെന്ന് മന്ത്രി

ബെംഗളൂരു: കൂടുതൽ മഴയ്ക്കുള്ള തയ്യാറെടുപ്പിനായി സർക്കാർ നാല് ദേശീയ ദുരന്തനിവാരണ സേനയെ (എൻ‌ഡി‌ആർ‌എഫ്) വിന്യസിക്കുമ്പോഴും കർണാടകയിൽ മൺസൂണിന് മുമ്പുള്ള മഴയിൽ ഒമ്പത് പേർ മരിച്ചുവെന്നും റവന്യൂ മന്ത്രി ആർ അശോക് വ്യാഴാഴ്ച പറഞ്ഞു. റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ചിക്കമഗളൂരു, ദക്ഷിണ കന്നഡ, ഉഡുപ്പി, കുടക്, ശിവമോഗ, ദാവൻഗെരെ, ഹാസൻ, ഉത്തര കന്നഡ എന്നീ ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണർമാരുമായുള്ള അവലോകന യോഗത്തിന് ശേഷം റവന്യൂ മന്ത്രി ആർ അശോക് പറഞ്ഞു. മഴക്കെടുതിയിൽ ഇതുവരെ 204 ഹെക്ടർ കാർഷികവിളകളും 431 ഹെക്ടർ ഹോർട്ടികൾച്ചറൽ വിളകളും നശിച്ചു. 23…

Read More

കർണാടകയിൽ മൂന്നാം ദിവസവും നാശം വിതച്ച് മഴ

ബെംഗളൂരു: ബെംഗളൂരു ഉൾപ്പെടെ കർണാടകയുടെ വിവിധ ഭാഗങ്ങളിൽ മൂന്നാം ദിവസവും കനത്ത മഴ തുടരുന്നു, ചില പ്രദേശങ്ങളിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ചൊവ്വാഴ്ച മുതൽ പെയ്ത കനത്ത മഴയിൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ജനജീവിതം സ്തംഭിച്ചു. ദക്ഷിണ കന്നഡ ജില്ലയിൽ രണ്ടാം ദിവസവും കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ എല്ലാ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് പ്രൈമറി, ഹൈസ്കൂളുകൾക്കും ഡെപ്യൂട്ടി കമ്മീഷണർ കെ വി രാജേന്ദ്ര അവധി പ്രഖ്യാപിച്ചു. ഇരട്ട തീരദേശ ജില്ലകളിൽ കനത്ത മഴ തുടരുന്നതിനാൽ സ്‌കൂളുകൾക്ക് അവധി നൽകണമെന്ന് ഉഡുപ്പി ഡെപ്യൂട്ടി…

Read More

കനത്ത മഴ: മൂന്ന് ജില്ലകളിലെ സ്‌കൂളുകൾക്ക് അവധി

കർണാടകയിലെ ചില പ്രദേശങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കർണാടകയിലെ മൂന്ന് ജില്ലകളിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. മൈസൂരു, ദക്ഷിണ കന്നഡ, ശിവമോഗ ജില്ലകളിലെ സ്‌കൂളുകൾക്ക് മെയ് 19 വ്യാഴാഴ്ച രാവിലെ 8 മണിക്ക് അവധി പ്രഖ്യാപിച്ചു.  ഉത്തര കന്നഡ, ഉഡുപ്പി, ഹാവേരി, ഗദഗ്, റായ്ച്ചൂർ, ബാഗൽകോട്ട്, കോപ്പൽ, ദാവണഗരെ, ബല്ലാരി, ശിവമൊഗ്ഗ എന്നീ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും, 30-40 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ ജില്ലകളിൽ വ്യാഴാഴ്ച രാവിലെയും മഴ പെയ്തിരുന്നു. അതിനിടെ, കർണാടക തലസ്ഥാനമായ…

Read More

കനത്ത മഴയെ തുടർന്ന് കർണാടകയിൽ വിവിധ സ്ഥലങ്ങളിൽ റെഡ് അലേർട്ട്

ബെംഗളൂരു: തുടർച്ചയായി പെയ്തു കൊണ്ടിരിക്കുന്ന കനത്ത മഴയെ തുടർന്ന് കർണാടകയിലെ വിവിധ ഭാഗങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഉത്തര കന്നട, ഷിമോഗ, ഉഡുപ്പി, ചിക്കമംഗ്ലൂരു, ഹസ്സൻ, ദക്ഷിണ കന്നട, കൊടഗ് എന്നിവിടങ്ങളിൽ ആണ് മഴയെ തുടർന്ന് ജാഗ്രത മുന്നറിയിപ്പ് നൽകിയത്. ദിവസങ്ങളായി പെയ്തു കൊണ്ടിരിക്കുന്ന അതിശക്തമായ മഴയിൽ 2 മരണം ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.

Read More

അതിശക്തമായ മഴയിൽ രണ്ട് മരണം 

ബെംഗളൂരു: നഗരത്തില്‍ അതിശക്തമായ മഴയില്‍ രണ്ട് പേര്‍ മരിച്ചതായി റിപ്പോർട്ട്‌ . കാലവര്‍ഷത്തെ തുടര്‍ന്ന് അതിശക്തമായ ഇടിയും ഇടതടവില്ലാതെ മഴയുമാണ് നഗരത്തില്‍ പെയ്ത് കൊണ്ടിരിക്കുന്നത്. മരണപ്പെട്ട രണ്ട് പേര്‍ തൊഴിലാളികളാണ്. ഇവര്‍ ഉല്ലല്‍ ഉപാനഗറിലാണ് ജോലി ചെയ്തിരുന്നത്. മരിച്ചവരിൽ ഒരാള്‍ ബീഹാറുകാരനും മറ്റേയാള്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ളയാളുമാണ്. ഇവരുടെ മൃതദേഹം പൈപ്പ്‌ലൈന്‍ വര്‍ക്ക് സൈറ്റില്‍ നിന്നാണ് കണ്ടെത്തിയത്. ബീഹാറില്‍ നിന്നുള്ളയാളുടെ പേര് ദേവബ്രത് എന്നാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ടാമത്തേയാളുടെ പേര് അങ്കിത് കുമാര്‍ എന്നതാണ്. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ മഴ തീവ്രമാകുകയായിരുന്നു. ഈ സമയം തൊഴിലാളികള്‍…

Read More

കേരളത്തിൽ മൂന്ന് ദിവസം കൂടി കനത്ത മഴ; ജാ​ഗ്രതാ നിർദേശം

SCHOOL LEAVE

തിരുവനന്തപുരം: കേരളത്തിൽ മൂന്ന് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തൃശൂർ മുതൽ കാസർ​ഗോഡ് വരെയുള്ള ഏഴ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാല് ജില്ലകളിലാണ് യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പൊന്നുമില്ല. എന്നാൽ രാവിലെ മുതൽത്തന്നെ കനത്ത മഴയാണ് തിരുവനന്തപുരത്ത് പെയ്യുന്നത്. മധ്യരേകേരളത്തിലും വടക്കൻ കേരളത്തിലും മഴ ശക്തമാകും. മണിക്കൂറിൽ 30 മുതൽ 40 വരെ കിലോമീറ്റർ വേ​ഗതയിൽ ശക്തമായ കാറ്റ് വീശിയടിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലുമുണ്ടാകും. മണ്ണിടിച്ചിൽ ശക്തമായതിനാൽ…

Read More

കേരളത്തില്‍ ഇന്നും അതിതീവ്ര മഴ

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും അതി ശക്തമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതി തീവ്ര മഴക്കും സാധ്യത. വടക്കന്‍ കേരളത്തിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. മലയോര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. സംസ്ഥാനത്ത് 27ന് കാലവര്‍ഷം തുടങ്ങാന്‍ സാധ്യതയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്താെട്ടാകെ ഇന്ന് വ്യാപകമായി മഴ പെയ്യും. അറബിക്കടലിലെയും ബംഗാള്‍ ഉള്‍ക്കടലിലെയും ചക്രവാതച്ചുഴിയെ തുടര്‍ന്നുണ്ടായ ശക്തമായ…

Read More

മഴയിൽ കുതിർന്ന് കേരളം; 24 മണിക്കൂറിനിടെ റെക്കോർഡ് മഴ

തിരുവനന്തപുരം: ഇടവമാസം പിറന്ന ദിവസം തന്നെ ഇടവപ്പാതിക്കു സമാനമായ മഴയിൽ മുങ്ങിക്കുളിച്ച് കേരളം. പതിവിലും ഒരാഴ്ച മുൻപേ കാല വർഷത്തിനു മുൻപുള്ള വേനൽമഴ ശക്തമായതോടെ സംസ്ഥാനമെങ്ങും കനത്ത മഴയിൽ കുതിർന്നു. ഞായറാഴ്ച രാവില എട്ടിന് അവസാനിച്ച 24 മണിക്കൂറിൽ സംസ്ഥാനത്തു പെയ്തിറങ്ങിയത് മേയ് മാസത്തിലെ തന്നെ റെക്കോർഡ് മഴയാണ്. തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിലാണ് ഏറ്റവും ശക്തമായ മഴ രേഖപ്പെടുത്തിയത്; 200 മില്ലീമീറ്റർ (20 സെന്റീമീറ്റർ).   _മറ്റിടങ്ങളിലെ കനത്ത മഴയുടെ കണക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് (ഐഎംഡി) രേഖപ്പെടുത്തിയത് ഇങ്ങനെ_ (സെന്റീമീറ്ററിൽ): ആലുവ 19,…

Read More

വെള്ളപ്പൊക്കം, സർജാപൂരിലെ റെയിൻബോ ഡ്രൈവ് നിവാസികൾ പരാതി നൽകി 

ബെംഗളൂരു: 35-ലധികം വീടുകളുള്ള ബെംഗളൂരുവിലെ സർജാപൂരിലെ റെയിൻബോ ഡ്രൈവ് ലേഔട്ടിലെ താമസക്കാർ മഴക്കാലത്ത് തങ്ങളുടെ പ്രദേശത്ത് നിരന്തരമായ വെള്ളപ്പൊക്കത്തെക്കുറിച്ച് വിവരിച്ചുകൊണ്ട് മഹാദേവപുര എംഎൽഎ അരവിന്ദ് ലിംബാവലിക്ക് പരാതി നൽകി. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ വെള്ളപ്പൊക്കത്തെക്കുറിച്ച് എം‌എൽ‌എ അറിയിച്ചു. ആ വെള്ളപ്പൊക്കം താമസക്കാരെ 20 മണിക്കൂറിലധികം ബുദ്ധിമുട്ടിലാക്കിയിരുന്നതായും പരാതിയിൽ പറഞ്ഞു. മഴ, വെള്ളപ്പൊക്കം, വൈദ്യുതി മുടക്കം, എന്നിവ സർജാപൂർ മെയിൻ റോഡിലെ റെയിൻബോ ഡ്രൈവ് ലേഔട്ട് സ്ഥിരമായുള്ള പ്രശ്നങ്ങൾ ആണ്. 1000-ത്തിലധികം ആളുകളാണ് ഈ ഏരിയയിൽ താമസക്കാരായി ഉള്ളത്. 2022 മെയ് 5-ന് മൺസൂണിന് മുമ്പുള്ള…

Read More

ഏറ്റവും കൂടിയ തണുപ്പ് രേഖപ്പെടുത്തി ബെംഗളൂരു നഗരം

ബെംഗളൂരു: അസാനി ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ ബെംഗളൂരുവില്‍ ഏറ്റവും കൂടിയ തണുപ്പ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തി. ഇക്കഴിഞ്ഞ 22 വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ തണുപ്പുള്ള ദിവസമായിരുന്നു ഇന്നലെ . ചൊവ്വാഴ്ച ബെംഗളൂരുവില്‍ പെയ്ത മഴയില്‍ താപനില 24.3 ഡിഗ്രി സെല്‍ഷ്യസ് എന്ന നിലയിലേക്ക് കുറയുകയായിരുന്നു. ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ ബെംഗളൂരു നഗരത്തില്‍ 3.5 മില്ലിമീറ്റര്‍ മഴയും ശക്തമായ കാറ്റും ഉണ്ടായി. ഇതിനു പുറമേ അന്തരീക്ഷം മേഘാവൃതമായ രീതിയിലാണ് കാണപ്പെട്ടത്. താപനില 21.9 ഡിഗ്രി സെല്‍ഷ്യസില്‍ നിന്നും 20.2 ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞു. അതേസമയം, വരുന്ന 24…

Read More
Click Here to Follow Us