ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ സഹോദരന്റെ വീട്ടിൽ റെയ്ഡ്. മരത്തിൽ കെട്ടിയിട്ട നിലയിൽ ഒരു കോടി രൂപ കണ്ടെടുത്തതായി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. പുത്തൂർ മണ്ഡലം കോൺഗ്രസ് സ്ഥാനാർത്ഥി അശോക് കുമാർ റായിയുടെ സഹോദരൻ സുബ്രഹ്മണ്യ റായിയുടെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. മൈസൂരിലെ വസതിയിൽ ആദായനികുതി വകുപ്പ് (ഐടി) ഉദ്യോഗസ്ഥരെത്തിയ റെയ്ഡ് നടത്തിയപ്പോൾ വീടിന്റെ വരാന്തയിലെ ചെറിയ മരത്തിൽ തൂക്കിയിട്ട നിലയിലാണ് പണം കണ്ടെത്തിയത്. ഇതിന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
Read MoreTag: Raid
ബൈജൂസിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്
ബെംഗളൂരു: ബൈജൂസ് ഓഫീസുകളിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്. ബൈജൂസിന്റെ ബെംഗളൂരു ഓഫീസിലാണ് ഇഡി സംഘം റെയ്ഡ് നടത്തിയതായി റിപ്പോർട്ട്. മൂന്ന് ഓഫീസുകളിൽ ആണ് റെയ്ഡ് നടത്തിയത്. വിദേശ ധന വിനിമയ നിയമം അനുസരിച്ചായിരുന്നു പരിശോധന. വിദേശ ഫണ്ട് സ്വീകരിച്ചത് സംബന്ധിച്ചുള്ള പരിശോധനകളാണ് നടന്നതെന്നും നിരവധി ഡിജിറ്റൽ രേഖകൾ അടക്കം പിടിച്ചെടുത്തിട്ടുള്ളതായും അധികൃതർ അറിയിച്ചു.
Read Moreകോൺഗ്രസ് നേതാവ് ഗംഗാധർ ഗൗഡയുടെയും മകന്റെയും വീട്ടിൽ റെയ്ഡ്
ബെംഗളൂരു:മുൻ മന്ത്രിയും കെ.പി.സി.സി വൈസ് പ്രസിഡന്റുമായ കെ.ഗംഗാധർ ഗൗഡയുടെയും മകന്റെയും വീട്ടിൽ ഐ.ടി റെയ്ഡ്. ഗൗഡയുടെ ദക്ഷിണ കന്നഡ ജില്ലയിൽ ബെൽത്തങ്ങാടിയിലെ വീട്ടിലും സ്ഥാപനങ്ങളിലും മകന്റെ വീട്ടിലും സ്ഥാപനത്തിലുമാണ് ആദായനികുതി സംഘം പരിശോധന നടത്തിയത്. തിങ്കളാഴ്ച രാവിലെ ആറരയോടെ റെയ്ഡ് ആരംഭിച്ചു. ഗംഗാധർ ഗൗഡയുടെ ബെൽത്തങ്ങാടി താലൂക്ക് ആശുപത്രിക്ക് പിറകിലെ വീട്, മകൻ രഞ്ജൻ ഗൗഡ നടത്തുന്ന ലൈലയിലെ പ്രസന്ന കോളേജും സ്കൂളും, അവന്റെ ഇൻഡബെട്ടുവിലെ വീടാണ് ഒരേസമയം പരിശോധന. വൻ പോലീസ് സന്നാഹങ്ങളുടെ സഹകരണത്തോടെയാണ് പരിശോധന നടത്തിയത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മകന്…
Read Moreകോടികളുടെ കുഴൽപണവും അരിയും സാരിയും പിടികൂടി
ബെംഗളൂരു: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് ഒഴുകുന്നത് കോടികള്‍ എന്ന് റിപ്പോർട്ട്. ശിവമോഗ ജില്ലയില്‍ വിവിധയിടങ്ങളില്‍ നടത്തിയ റെയ്‌ഡില്‍ കണക്കില്‍ പെടാത്ത പണവും കോടികള്‍ വിലവരുന്ന അരിയും സാരിയും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. കണക്കില്‍ പെടാത്ത 1.40 കോടി രൂപയുടെ കുഴല്‍പ്പണവുമാണ് പോലീസ് പിടികൂടിയത്. തുംഗ നഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഹരകെരെയ്‌ക്ക് സമീപമുള്ള ചെക്ക് പോസ്റ്റില്‍ പരിശോധന നടത്തുന്നതിനിടെയാണ് പണം കണ്ടെത്തിയത്. എടിഎമ്മുകളിലേക്ക് പണം കൊണ്ടുപോകാന്‍ ഉപയോഗിച്ച മഹീന്ദ്ര ബൊലേറോ വാഹനത്തില്‍ നിന്നാണ് പണം കണ്ടെത്തിയതെന്നും തുടര്‍ന്ന് പണം പിടിച്ചെടുത്ത് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ക്ക്…
Read Moreബിജെപി എംഎൽഎ യുടെ മകന്റെ വീട്ടിൽ നിന്നും 6 കോടി രൂപ കണ്ടെടുത്തു
ബെംഗളൂരു: ബിജെപി എംഎല്‍എയുടെ മകന്റെ വീട്ടില്‍ നിന്ന് ആറു കോടി രൂപ കണ്ടെടുത്തു. എംഎല്‍എ മദല്‍ വിരുപാക്ഷാപ്പയുടെ മകന്‍ പ്രശാന്ത് മദലിന്റെ വീട്ടില്‍ ഇന്ന് രാവിലെയാണ് ലോകായുക്ത അഴിമതി വിരുദ്ധ സംഘം പരിശോധന നടത്തിയത്. കൂമ്പാരമായി പണം കിടക്കുന്നതും ഉദ്യോഗസ്ഥര്‍ എണ്ണി തിട്ടപ്പെടുത്തുന്നതുമായ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കര്‍ണാടകയില്‍ ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ഈ സംഭവം. ഇന്നലെ ഓഫിസില്‍വച്ച് 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ലോകായുക്ത ഉദ്യോഗസ്ഥര്‍ പ്രശാന്തിനെ അറസ്റ്റ് ചെയ്തിരുന്നു. പണം അടങ്ങിയ മൂന്ന് ബാഗോളം…
Read Moreപ്രമുഖ നടന്റെ ഫാം ഹൗസിൽ ഫോറസ്റ്റ് സ്ക്വാഡ് റെയ്ഡ്
ബെംഗളൂരു: മൈസൂരു ജില്ലയിലെ ടി നരസിപുര താലൂക്കിലെ കെമ്പയ്യനഹുണ്ടിക്ക് സമീപമുള്ള ചന്ദന നടൻ ദർശന്റെ ഫാം ഹൗസിൽ മൈസൂരിലെ ഫോറസ്റ്റ് മൊബൈൽ സ്ക്വാഡ് രാത്രി റെയ്ഡ് നടത്തി. ഫാമിൽ നാല് ‘ബാർ-ഹെഡഡ് വാത്ത’കളെ പാർപ്പിച്ചതിന് ദർശനെതിരെയും ഭാര്യയ്ക്കും ഫാമിന്റെ മാനേജർക്കുമെതിരെ കേസെടുത്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വൈറലായ പക്ഷികൾക്കൊപ്പം വീഡിയോയിൽ കണ്ടതിനെ തുടർന്ന് ദർശനെതിരെയും ഭാര്യ വിജയലക്ഷ്മിക്കും ഫാം മാനേജർക്കും എതിരെ കേസെടുത്തിട്ടുണ്ടെന്ന് അന്വേഷണ ചുമതലയുള്ള ഡിസിഎഫ് ബി ഭാസ്‌കർ മാധ്യമങ്ങളോട് പറഞ്ഞു. വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ട് 1972, വൈൽഡ് ലൈഫ് (പ്രൊട്ടക്ഷൻ) ഭേദഗതി…
Read Moreമംഗളൂരു ബോംബ് സ്ഫോടനം കർണാടകയിൽ 18 ഇടങ്ങളിൽ റെയ്ഡ്
ബെംഗളൂരു: മംഗളൂരു പ്രഷർ കുക്കർ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് കർണാടകയിലെ 18 ഇടങ്ങളിൽ പോലീസും എൻഐഎയും പരിശോധന നടത്തുന്നു. മംഗളൂരുവിലും മൈസൂരുവിലുമാണ് എൻഐഎ പരിശോധന നടത്തുന്നത്. കേസിൽ പ്രതിയായ ഷാരിഖിന്റെ ബന്ധുവീടുകളിലും റെയ്ഡ് പുരോഗമിക്കുകയാണ്. കർണാടക ആഭ്യന്തര മന്ത്രിയും ഡിജിപിയും മംഗളൂരുവിലെത്തി. ഷാരിഖിന് കോയമ്പത്തൂർ സ്ഫോടനത്തിലും പങ്കുണ്ടെന്നാണ് കർണാടക പോലീസിന്റെ കണ്ടെത്തൽ. പ്രധാനസൂത്രധാരൻ അബ്ദുൾ മദീൻ താഹ ദുബായിലിരുന്നാണ് ഓപ്പറേഷനുകൾ നിയന്ത്രിച്ചതെന്നും പോലീസ് കണ്ടെത്തി. സ്ഫോടനത്തിന് തൊട്ടുമുമ്പ് ബോംബ് ഘടിപ്പിച്ച ബാഗുമായി ഷാരിഖ് പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
Read Moreഅധ്യാപന നിയമന അഴിമതി 51 ഇടങ്ങളിൽ റെയ്ഡ്
ബെംഗളൂരു: അധ്യാപിക നിയമന അഴിമതിയുമായി ബന്ധപ്പെറ്റ കേസിൽ 51 ഇടങ്ങളിൽ സി.ഐ.ഡി റെയ്ഡ്. ബെംഗളൂരു സൗത്ത്, ബെംഗളൂരു നോർത്ത്, ചിത്രദുർഗ, കോലാർ, ചിക്കബല്ലാപുര എന്നിവിടങ്ങളിലായാണ് റെയ്ഡ് നടന്നത്. വിധാൻ സൗധ പോലീസ് രജിസ്റ്റർ ചെയ്‌ത രണ്ടു കേസുകളിയായി 38 അദ്ധ്യാപകർ കഴിഞ്ഞ ദിവസം അറസ്‌റ്റിലായിരുന്നു. കോലാറിൽ നിന്ന് 24ഉം ബെംഗളൂരു സൗത്തിൽ നിന്ന് അഞ്ചും ചിത്രദുർഗയിൽ നിന്ന് അഞ്ചും ചിക്ക ബല്ലാപുരയിൽ നിന്നു മൂന്നു പേരും ആണ് അറസ്റ്റില്ലായത്. ഇവർ ജോലി ചെയ്‌ത സ്‌കൂളുകളും മറ്റുമാണ് റെയ്ഡ് നടന്നത് . 22 പേരെ നേരത്തെ…
Read Moreഓൺലൈൻ വായ്പ തട്ടിപ്പ്, നിരവധി സ്ഥാപനങ്ങളിൽ റെയ്ഡ്
ബെംഗളൂരു: നിയമവിരുദ്ധ തല്ക്ഷണ സ്മാർട്ട്ഫോൺ അധിഷ്ഠിത വായ്പകൾക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി കർണാടകയിലെ ആറ് സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രണ്ടാം ദിവസവും റെയ്ഡ് നടത്തി. 2002ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെ വ്യവസ്ഥകൾ പ്രകാരം റേസർപേ, പേടിഎം, കാഷ്ഫ്രീ തുടങ്ങിയ ഓൺലൈൻ പേയ്‌മെന്റ് ഗേറ്റ്‌വേകളുടെ ബെംഗളൂരുവിലെ ഓഫീസുകൾ കേന്ദ്രീകരിച്ചാണ് റെയ്ഡ് നടക്കുന്നത്. മൊബൈൽ ആപ്പുകൾ വഴി ചെറിയ തുക വായ്പയെടുത്ത ആളുകളെ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ കൊള്ളയടിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ട് ബെംഗളൂരു പോലീസിന്റെ സൈബർ ക്രൈം യൂണിറ്റ് 18 എഫ് ഐ ആറുകൾ ഫയൽ…
Read Moreപ്രധാനമന്ത്രിയെ വധിക്കാൻ ശ്രമം, പാട്നയിൽ മൂന്നിടങ്ങളിൽ എൻഐഎ റെയ്ഡ്
പാട്ന : പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാനും രാജ്യത്ത് ഭീകര പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനും ശ്രമം നടത്തിയതുമായി ബന്ധപ്പെട്ട് പാട്നയിൽ മൂന്നിടത്ത് എൻഐഎ റെയ്ഡ് നടത്തി. ഭീകര പ്രവർത്തനങ്ങളുമായി പങ്കുള്ളതായി സംശയമുള്ള മൂന്ന് പേരുടെ വീടുകൾ കേന്ദ്രീകരിച്ച് ഇന്ന് രാവിലെയാണ് എൻഐഎ സംഘം തെരച്ചിൽ നടത്തിയത്. ദർബംഗ സ്വദേശികളായ നൂറുദ്ദീൻ, സനാവുല്ല, മുസ്തഖീം എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടത്തിയത്. നൂറുദ്ദീനെ അടുത്തിടെ ലഖ്നൗവിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു . ഇയാൾ പാട്നയിലെ ജയിലിലാണ്. അതേസമയം സനാവുല്ലയും മുസ്തഖീമും ഒളിവിലാണ്. ഇവർക്കായുള്ള തെരച്ചിലും ശക്തമാക്കിയിട്ടുണ്ട്. ഇവരുമായി ബന്ധമുള്ള ആളുകളുടെ…
Read More