കോൺഗ്രസ്‌ നേതാവ് ഗംഗാധർ ഗൗഡയുടെയും മകന്റെയും വീട്ടിൽ റെയ്ഡ്

ബെംഗളൂരു:മുൻ മന്ത്രിയും കെ.പി.സി.സി വൈസ് പ്രസിഡന്റുമായ കെ.ഗംഗാധർ ഗൗഡയുടെയും മകന്റെയും വീട്ടിൽ ഐ.ടി റെയ്ഡ്.

ഗൗഡയുടെ ദക്ഷിണ കന്നഡ ജില്ലയിൽ ബെൽത്തങ്ങാടിയിലെ വീട്ടിലും സ്ഥാപനങ്ങളിലും മകന്റെ വീട്ടിലും സ്ഥാപനത്തിലുമാണ് ആദായനികുതി സംഘം പരിശോധന നടത്തിയത്. തിങ്കളാഴ്ച രാവിലെ ആറരയോടെ റെയ്ഡ് ആരംഭിച്ചു.

ഗംഗാധർ ഗൗഡയുടെ ബെൽത്തങ്ങാടി താലൂക്ക് ആശുപത്രിക്ക് പിറകിലെ വീട്, മകൻ രഞ്ജൻ ഗൗഡ നടത്തുന്ന ലൈലയിലെ പ്രസന്ന കോളേജും സ്കൂളും, അവന്റെ ഇൻഡബെട്ടുവിലെ വീടാണ് ഒരേസമയം പരിശോധന. വൻ പോലീസ് സന്നാഹങ്ങളുടെ സഹകരണത്തോടെയാണ് പരിശോധന നടത്തിയത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മകന് ബി.ജെ.പി സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസിൽ ചേർന്നതാണ് ഗംഗാധർ ഗൗഡ. അടുത്ത മാസം 10ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ബെൽത്തങ്ങാടി സീറ്റ് മകന് നൽകണമെന്ന് ഗൗഡയുടെ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ലഭിക്കാത്തതിനെ തുടർന്ന് പൊതുപ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിദ്ധരാമയ്യയുടെ അനുഗ്രഹം തേടി ഡി.കെ ശിവകുമാർ; മുഖ്യമന്ത്രി പദത്തിൽ ഒരു മാസം പൂർത്തിയാക്കി സൗഹൃദ കൂടിക്കാഴ്ച
  വൈറലായി ബേബി ബമ്പ് ചിത്രങ്ങളും സാമന്തയുടെ വെളിപ്പെടുത്തലും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോക്രോച്ച് ജനതാ പാർട്ടി' സ്ഥാപകൻ അഭിജിത് ദീപ്കെ ബോസ്റ്റണിൽ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നു
[masterslider id="10"]

Related posts